![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/62/Abhi_2014.jpg/640px-Abhi_2014.jpg&w=640&q=50)
അഭിഷേക് ബച്ചൻ
ഇന്ത്യൻ ചലചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
ഹിന്ദി ബോളിവുഡ് രംഗത്തെ ഒരു നടനാണ് അഭിഷേക് ബച്ചൻ (ഹിന്ദി: अभिषेक बच्चन, ജനനം 5 ഫെബ്രുവരി 1976). ഹിന്ദിയിലെ പ്രശസ്ത നടനായ അമിതാഭ് ബച്ചന്റെയും നടിയായാ ജയ ബച്ചന്റേയും പുത്രനാണ് അഭിഷേക്. മുൻ ലോകസുന്ദരിയും ഹിന്ദി സിനിമ നടിയുമായ ഐശ്വര്യ റായ് ആണ് അഭിഷേക് ബച്ചന്റെ ഭാര്യ. ശ്വേതാ ബച്ചൻ മൂത്ത സഹോദരിയാണ്. അഭിഷേക് ബച്ചന് മികച്ച നടനുള്ള ഫിലിംഫെയർ ബഹുമതി മൂന്നു തവണ ലഭിച്ചിട്ടുണ്ട്. പാ എന്ന സിനിമയിലൂടെ ഒരു തവണ മികച്ച ചിത്രത്തിന്റെ നിർമ്മാതാവിനുള്ള ഭാരതസർക്കാരിന്റെ ദേശീയപുരസ്കാരം ലഭിച്ചു.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അഭിഷേക് ബച്ചൻ | |
---|---|
![]() അഭിഷേക് ബച്ചൻ | |
ജനനം | (1976-02-05) 5 ഫെബ്രുവരി 1976 (48 വയസ്സ്) മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ |
തൊഴിൽ | അഭിനേതാവ് , നിർമ്മാതാവ് |
സജീവ കാലം | 2000–ഇതുവരെ |
ജീവിതപങ്കാളി(കൾ) | ഐശ്വര്യ റായ് (2007 - ഇതുവരെ) |
കുട്ടികൾ | 1 |
മാതാപിതാക്ക(ൾ) | അമിതാഭ് ബച്ചൻ ജയ ബച്ചൻ |
ബന്ധുക്കൾ | See Bachchan family |
ഒപ്പ് | |
![]() |
ആദ്യ സിനിമ 2000 ൽ ജെ.പി. ദത്ത നിർമ്മിച്ച റെഫ്യൂജി യിലൂടെ ആയിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയർ അവാർഡ് ഈ ചിത്രത്തിലൂടെ ലഭിച്ചു.പക്ഷേ ആദ്യ സിനിമക്ക് ശേഷം അദ്ദേഹത്തിന്റെ സിനിമകളൊന്നും കുറച്ചുകാലത്തേക്ക് വിജയമായിരുന്നില്ല. പിന്നീട് ശ്രദ്ധിക്കപ്പെട്ട ഒരു സിനിമ 2004 ൽ ധൂം ആയിരുന്നു. മണിരത്നത്തിന്റെ യുവ എന്ന സിനിമയിലെ വേഷവും വിജയമായിരുന്നു.