ബോളിവുഡ്
ഹിന്ദി ഭാഷ സിനിമാ വ്യവസായം / From Wikipedia, the free encyclopedia
മുംബൈ ആസ്ഥാനമാക്കിയുള്ള ഹിന്ദി ചലച്ചിത്രരംഗത്തെ അനൗദ്യോഗികമായി പറയുന്ന പേരാണ് ബോളിവുഡ് (ഹിന്ദി: बॉलीवूड, ഉർദു: بالی وڈ). ഇന്ത്യൻ സിനിമാ വ്യവസായത്തെ ആകെ പ്രതിനിധീകരിച്ച് ഇതു തെറ്റായി ഉപയോഗിക്കാറുണ്ട്.[1] ബോളിവുഡ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്രനിർമ്മാണ കേന്ദ്രമാണ്.[2][3][4]
ബോളിവുഡ് എന്ന പദം പ്രശസ്തമായ ഹോളിവുഡ് എന്ന പദത്തിൽ നിന്നുണ്ടായതാണ്. ഹോളിവുഡ് എന്ന പദത്തിൽ അന്നത്തെ ബോംബെ എന്ന പദത്തിന്റെ ആദ്യക്ഷരമായ ബ ചേർത്ത് ബോളിവുഡ് എന്നായതാണ്[അവലംബം ആവശ്യമാണ്].