അഹമ്മദാബാദ്
From Wikipedia, the free encyclopedia
23.03°N 72.58°E / 23.03; 72.58
അഹമ്മദാബാദ് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Gujarat |
ജില്ല(കൾ) | അഹമ്മദാബാദ് ജില്ല |
മേയർ | കനാജി താക്കൂർ |
മുൻസിപ്പൽ കമ്മീഷനർ | ഐ.പി. ഗൗതം |
പോലീസ് കമ്മീഷനർ | ഒ.പി. മാത്തൂർ |
ജനസംഖ്യ • ജനസാന്ദ്രത |
4,525,013 (2001[update]) • 22,473/km2 (58,205/sq mi) (7th) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
449 km2 (173 sq mi) • 53 m (174 ft) |
ഗുജറാത്തിലെ ഏറ്റവും വലിയ നഗരമാണ് അഹമ്മദാബാദ് (ഗുജറാത്തി: અમદાવાદ Amdāvād, Hindi: अहमदाबाद Ahmadābād (സഹായം·വിവരണം)). ഇവിടത്തെ ജനസംഖ്യ ഏതാണ്ട് 45 ലക്ഷം ആണെന്ന് കണക്കാക്കപ്പെടുന്നു.[1]. സബർമതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം അഹമ്മദാബാദ് ജില്ലയുടെ ഭരണസിരാകേന്ദ്രമാണ്. 1960 മുതൽ 1970 വരെ ഗുജറാത്ത് സംസ്ഥാനത്തിന്റെ തലസ്ഥാനവും ഈ നഗരം ആയിരുന്നു. അതിനുശേഷം തലസ്ഥാനം ഗാന്ധി നഗറിലേക്ക് മാറ്റി. ഈ പ്രദേശത്തു സ്ഥിതി ചെയ്തിരുന്ന പഴയ ഒരു നഗരത്തിന്റെ പേരായിരുന്ന കർണാവതി എന്ന പേർ ഈ നഗരത്തെ സൂചിപ്പിക്കാനും ഉപയോഗിക്കാറുണ്ട്. ഗുജറാത്തിലെ ചിലയിടങ്ങളിൽ ഇപ്പോളും ഈ നഗരം അംദാവാദ് എന്ന് സൂചിപ്പിക്കപ്പെടാറുണ്ട്.
ഇന്ത്യയിലെ പ്രധാന ഐ.ഐ.എം. ആയ ഐ.ഐ.എം. അഹമ്മദാബാദ് ഈ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
2002 ഫിബ്രുവരി, മാർച്ച് മാസങ്ങളിൽ നടന്ന ഗുജറാത്ത് കലാപത്തിൽ ഈ നഗരത്തിൽ ധാരാളമാളുകൾ കൊല്ലപ്പെടുകയും കാണാതാവുകയും ചെയ്തിട്ടുണ്ട്. 10 വർഷം കോൺഗ്രസ്സിൻറെ ലോക്സഭാംഗമായിരുന്ന ഇഹ്സാൻ ജഫ്രി യടക്കം ധാരാളം പേർ ഈ നഗരത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ കലാപങ്ങൾ സംഘ് പരിവാറിന്റെ നേതൃത്വത്തിലാണ് നടന്നതെന്ന് തെഹൽക വെളിപ്പെടുത്തിയിരുന്നു .[2]
2008 ജൂലൈ 26-ന് ഈ നഗരത്തിൽ നടന്ന ബോംബ് സ്ഫോടന പരമ്പരയിൽ ഏതാണ്ട് 49 പേർ മരിക്കുകയും 100-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ത്യൻ മുജാഹുദ്ദീൻ എന്ന സംഘടന ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.[3]