![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/e8/Eyemuscles.png/640px-Eyemuscles.png&w=640&q=50)
ആനുലസ് ഓഫ് സിൻ
From Wikipedia, the free encyclopedia
കണ്ണിന്റെ ഓർബിറ്റിന്റെ അഗ്രഭാഗത്ത് ഒപ്റ്റിക് നാഡിക്ക് ചുറ്റിനുമായി കാണപ്പെടുന്ന നാരുകളുള്ള ടിഷ്യു വളയമാണ് ആനുലസ് ഓഫ് സിൻ. ഇത് ആനുലാർ ടെൻഡൺ, കോമൺ ടെൻഡനസ് റിങ് എന്നീ പേരുകളിലും അറിയപ്പെടുന്നു. നാല് റെക്ടസ് പേശികളുടെ (എക്സ്ട്രാഒക്യുലർ പേശികൾ) പൊതുവായ ഉത്ഭവ സ്ഥാനമാണിത്.
വസ്തുതകൾ ആനുലസ് ഓഫ് സിൻ, Details ...
ആനുലസ് ഓഫ് സിൻ | |
---|---|
![]() റെക്റ്റസ് പേശികൾ: 2 = സുപ്പീരിയർ, 3 = ഇന്‍ഫീരിയർ, 4 = മീഡിയൽ, 5 = ലാറ്ററൽ ഒബ്ലിക് പേശികൾ: 6 = സുപ്പീരിയർ, 8 = Inferior oblique muscleഇൻഫീരിയർ മറ്റ് പേശികൾ: 9 = ലിവേറ്റർ മറ്റ് ഘടനകൾ: 1 = ആനുലസ് ഓഫ് സിൻ, 7 = ട്രോക്ലിയ, 10 = സുപ്പീരിയർ ടാർസസ്, 11 = സ്ലീറ, 12 = ഒപ്റ്റിക് നാഡി | |
![]() മുൻ കാഴ്ച | |
Details | |
System | ഒപ്റ്റിക് സിസ്റ്റം |
Identifiers | |
Latin | Anulus tendineus communis |
TA | A15.2.07.015 |
FMA | 49071 |
Anatomical terminology |
അടയ്ക്കുക
സുപ്പീരിയർ ഓർബിറ്റൽ ഫിഷറിന്റെ പ്രദേശങ്ങൾ വിഭജിക്കാൻ ഇത് ഉപയോഗിക്കാം.[1]
ഒപ്റ്റിക് നാഡിക്ക് ചുറ്റുമുള്ള ധമനികളെ ചിലപ്പോൾ "സർക്കിൾ ഓഫ് സിൻ-ഹാലർ" ("CZH") എന്ന് വിളിക്കുന്നു.[2] ഈ വാസ്കുലർ ഘടനയെ ചിലപ്പോൾ "സർക്കിൾ ഓഫ് സിൻ" എന്നും വിളിക്കാറുണ്ട്.
ഇനിപ്പറയുന്ന ഘടനകൾ ടെൻഡനസ് റിംഗിലൂടെ കടന്നുപോകുന്നു:
- ഒക്കുലോമോട്ടർ നാഡിയുടെ സുപ്പീരിയർ ഡിവിഷൻ (CNIII)
- നേസോസീലിയറി നാഡി (ഒഫ്താൽമിക് നാഡിയുടെ ശാഖ)
- ഒകുലോമോട്ടോർ നാഡിയുടെ (CNIII) ഇൻഫീരിയർ ഡിവിഷൻ
- അബ്ഡ്യുസെൻസ് നാഡി (CNVI)
- ഒപ്റ്റിക് നാഡി