![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/e8/Eye-diagram_no_circles_border.svg/langml-640px-Eye-diagram_no_circles_border.svg.png&w=640&q=50)
മനുഷ്യ നേത്രം
കാഴ്ചയ്ക്കായുള്ള മനുഷ്യ അവയവം / From Wikipedia, the free encyclopedia
മനുഷ്യരിൽ പ്രകാശത്തോട് പ്രതികരിക്കുകയും കാഴ്ച എന്ന അനുഭവം സാധ്യമാക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒരു അവയവമാണ് മനുഷ്യ നേത്രം. റെറ്റിനയിലെ റോഡ്, കോൺ കോശങ്ങൾ ബോധപൂർവമായ പ്രകാശ ധാരണയും, വർണ്ണ കാഴ്ചയും, ആഴത്തെക്കുറിച്ചുള്ള ധാരണയും ഉൾപ്പെടെയുള്ള കാഴ്ച സാധ്യമാകുന്നതിൽ പങ്ക് വഹിക്കുന്നു. മനുഷ്യന്റെ കണ്ണിന് ഏകദേശം 10 ദശലക്ഷം നിറങ്ങൾ[1] തമ്മിൽ വേർതിരിച്ചറിയാൻ കഴിയും, മാത്രമല്ല ഒരൊറ്റ ഫോട്ടോൺ കണ്ടെത്താനും ഇത് പ്രാപ്തമാണ്. [2] ശരീരത്തിലെ സെൻസറി നാഡീവ്യവസ്ഥയുടെ ഭാഗമാണ് കണ്ണ്.
മനുഷ്യ നേത്രം | |
---|---|
![]() 1. വിട്രിയസ് ബോഡി 2. ഓറ സെറേറ്റ 3. സീലിയറി പേശി 4. സീലിയറി സോണ്യൂളുകൾ 5. ഷ്ലെംസ് കനാൽ 6. പ്യൂപ്പിൾ 7. മുൻ അറ 8. കോർണിയ 9. ഐറിസ് 10. ലെൻസ് കോർട്ടെക്സ് 11. ലെൻസ് ന്യൂക്ലിയസ് 12. സീലിയറി പ്രോസസ് 13. കൺജങ്റ്റൈവ 14. ഇൻഫീരിയർ ഒബ്ലിക് പേശി 15. ഇൻഫീരിയർ റെക്റ്റസ് പേശി 16. മീഡിയൽ റെക്റ്റസ് പേശി 17. റെറ്റിനയിലെ ആർട്ടറികളും വെയിനുകളും 18. ഒപ്റ്റിക് ഡിസ്ക് 19. ഡ്യൂറ മാറ്റർ 20. സെൻട്രൽ റേറ്റിനൽ ആർട്ടറി 21. ചെന്ട്രൽ റെറ്റിനൽ വെയിൻ 22. ഒപ്റ്റിക് നാഡി 23. വോർട്ടിക്കോസ് വെയിൻ 24. ടെനൻസ് ക്യാപ്സ്യൂൾ 25. മാക്യുല 26. ഫോവിയ 27. സ്ലീറ 28. കൊറോയിഡ് 29. സുപ്പീരിയർ റെക്റ്റസ് പേശി 30. റെറ്റിന | |
Details | |
Identifiers | |
Latin | Oculi Hominum |
Greek | ἀνθρώπινος ὀφθαλμός |
MeSH | D005123 |
TA | A01.1.00.007 A15.2.00.001 |
FMA | 54448 |
Anatomical terminology |
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/7/76/3D_Medical_Animation_Eye_Structure.jpg/640px-3D_Medical_Animation_Eye_Structure.jpg)
മറ്റ് സസ്തനികളുടെ കണ്ണുകൾക്ക് സമാനമായി, മനുഷ്യന്റെ കണ്ണിലും കാഴ്ചയിൽ പങ്കില്ലാത്ത മൂന്നാമത്തെ തരം കോശങ്ങളുണ്ട്. ഫോട്ടോസെൻസിറ്റീവ് ഗാംഗ്ലിയൻ സെല്ലുകൾ എന്ന് അറിയപ്പെടുന്ന ഇവ പ്യൂപ്പിളിൻറെ വലുപ്പം ക്രമീകരിക്കൽ, മെലറ്റോണിൻ എന്ന ഹോർമോൺ നിയന്ത്രണവും അടിച്ചമർത്തലും, ശരീര ക്ലോക്കിന്റെ പ്രവർത്തനം എന്നിവയെ സഹായിക്കുന്നു.[3]