ആലീസ് സ്പ്രിങ്സ്
ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ മൂന്നാമത്തെ വലിയ പട്ടണമാണ് ആലീസ് സ്പ്രിങ്സ്. / From Wikipedia, the free encyclopedia
ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ മൂന്നാമത്തെ വലിയ പട്ടണമാണ് ആലീസ് സ്പ്രിങ്സ് (Eastern Arrernte: Mparntwe). പൊതുവായി "ദ ആലിസ്" അല്ലെങ്കിൽ "ആലിസ്" എന്നറിയപ്പെടുന്ന, ആലീസ് സ്പ്രിങ്സ് പട്ടണം ഓസ്ട്രേലിയയുടെ ഭൂമിശാസ്ത്രപരമായ കേന്ദ്രത്തിലാണ് സ്ഥിതിചെയ്യുന്നത്.[3]
ആലിസ് സ്പ്രിങ്സ് Alice Springs നോർത്തേൺ ടെറിട്ടറി | |||||||||
---|---|---|---|---|---|---|---|---|---|
നിർദ്ദേശാങ്കം | 23°42′0″S 133°52′12″E | ||||||||
ജനസംഖ്യ | 23,726 (2016 census)[1] | ||||||||
• സാന്ദ്രത | 72.446/km2 (187.63/sq mi) | ||||||||
സ്ഥാപിതം | 1872 | ||||||||
പോസ്റ്റൽകോഡ് | 0870-0872 | ||||||||
ഉയരം | 545 m (1,788 ft) | ||||||||
വിസ്തീർണ്ണം | 327.5 km2 (126.4 sq mi)[2] (2011 urban) | ||||||||
സമയമേഖല | ACST (UTC+9:30) | ||||||||
സ്ഥാനം | |||||||||
LGA(s) | ആലീസ് സ്പ്രിങ്സ് ടൗൺ കൌൺസിൽ | ||||||||
Territory electorate(s) |
| ||||||||
ഫെഡറൽ ഡിവിഷൻ | ലിംഗിയാരി | ||||||||
|
2016-ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം ആലീസ് സ്പ്രിംഗ്സിലെ നഗര ജനസംഖ്യ ഏകദേശം 24,000 ആയിരുന്നു.[1] ഇത് ഓസ്ട്രേലിയൻ വടക്കൻ പ്രദേശത്തെ ജനസംഖ്യയുടെ ഏകദേശം 10 ശതമാനം വരുന്നു. അഡ്ലെയ്ഡ്, ഡാർവിൻ എന്നിവിടങ്ങളിലും ഇത് ഏകദേശം തുല്യമാണ്. ഇതിനു ചുറ്റുമുള്ള പ്രദേശം സെൻട്രൽ ഓസ്ട്രേലിയ അഥവാ റെഡ് സെന്റർ എന്നറിയപ്പെടുന്നു. വിവിധ മരുഭൂമികൾ അടങ്ങിയ വരണ്ട അന്തരീക്ഷമാണിവിടെയുള്ളത്. ആലീസ് സ്പ്രിംഗ്സിലെ താപനിലയിൽ മിക്കപ്പോഴും ഗണ്യമായ വ്യത്യാസങ്ങൾ സംഭവിക്കുന്നു. വേനൽക്കാലത്തെ പരമാവധി താപനില 35.6 ഡിഗ്രി വരെയും ശൈത്യകാലത്തെ താപനില ശരാശരി 5.1 ഡിഗ്രി വരെയും ആയിരിക്കും.[4]
ആലീസ് സ്പ്രിംഗ്സ് സമീപകാലത്ത് നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. ഇതിൽ പ്രധാനമായും ഇവിടെ വർഷങ്ങളായി നിലനിൽക്കുന്ന ശക്തമായ വംശീയ വിഭജനം, കുറ്റകൃത്യങ്ങളുടെ വർദ്ധനവ് എന്നിവയാണ്.[5]