ഇലക്ട്രോഒകുലോഗ്രഫി
From Wikipedia, the free encyclopedia
മനുഷ്യ നേത്രത്തിന്റെ മുന്നിലും പിന്നിലുമായി നിലനിൽക്കുന്ന കോർണിയോ-റെറ്റിനൽ സ്റ്റാൻഡിങ് പൊട്ടൻഷ്യൽ വിലയിരുത്തുന്നതിനുള്ള ഒരു രീതി ആണ് ഇലക്ട്രോഒകുലോഗ്രഫി (ഇഒജി). തത്ഫലമായുണ്ടാകുന്ന സിഗ്നലിനെ ഇലക്ട്രോഒകുലോഗ്രാം എന്ന് വിളിക്കുന്നു. നേത്രരോഗനിർണയത്തിലും നേത്രചലനങ്ങൾ രേഖപ്പെടുത്തുന്നതിലും ഇത് പ്രാഥമികമായി ഉപയോഗിക്കുന്നു . ഇലക്ട്രോറെറ്റിനോഗ്രാമിൽ നിന്ന് വ്യത്യസ്തമായി, വ്യക്തിഗത വിഷ്വൽ ഉത്തേജകങ്ങളോടുള്ള പ്രതികരണം ഇഒജി അളക്കുന്നില്ല.
കണ്ണിന്റെ ചലനം അളക്കുന്നതിന്, ഒരു ജോഡി ഇലക്ട്രോഡുകൾ സാധാരണയായി കണ്ണിന് മുകളിലും താഴെയുമായി അല്ലെങ്കിൽ കണ്ണിന്റെ ഇടത്, വലത് ഭാഗത്ത് സ്ഥാപിക്കുന്നു. കണ്ണ് മധ്യ സ്ഥാനത്ത് നിന്ന് രണ്ട് ഇലക്ട്രോഡുകളിൽ ഒന്നിൻ്റെ നേർക്ക് നീങ്ങുന്നുവെങ്കിൽ, ഈ ഇലക്ട്രോഡ് റെറ്റിനയുടെ പോസിറ്റീവ് വശം "കാണുന്നു", വിപരീത ഇലക്ട്രോഡ് റെറ്റിനയുടെ നെഗറ്റീവ് വശം "കാണുന്നു". തൽഫലമായി, ഇലക്ട്രോഡുകൾക്കിടയിൽ ഒരു പൊട്ടൻഷ്യൽ വ്യത്യാസം സംഭവിക്കുന്നു. റസ്റ്റിങ്ങ് പൊട്ടൻഷ്യൽ സ്ഥിരമാണെന്ന് കരുതിയാൽ, റെക്കോർഡുചെയ്ത പൊട്ടൻഷ്യൽ കണ്ണിന്റെ സ്ഥാനത്തിന്റെ അളവാകും.