ഈന്ത്
കേരളത്തിൽ കണ്ട് വരുന്ന ഒരു മരമാണു ഈന്ത് / From Wikipedia, the free encyclopedia
കേരളത്തിൽ കണ്ട് വരുന്ന ഒരു മരമാണു ഈന്ത്.(Cycas circinalis Linn [1]) തെങ്ങിന്റെ ഓലയോട് സാമ്യമുള്ള പട്ടകളാണ് ഈന്തിന്റെ ഏറ്റവും വലിയ ആകർഷണം. നെല്ലിക്കയോളം വലിപ്പത്തിൽ കട്ടിയുള്ള തോടോടുകൂടിയ ഈന്തിൽ കായ ആണിതിന്റെ ഫലം. വടക്കൻ കേരളത്തിൽ ചിലയിടങ്ങളിൽ ഈന്തിൻ കായ വെട്ടി ഉണക്കി ഈന്തിൻ പുടി എന്ന വിശിഷ്ട വിഭവം തയ്യാർ ചെയ്ത് ഭക്ഷിക്കുന്നു. ഈന്തിൻ പട്ടകൾ ഓല മടയുന്ന പോലെ മടഞ്ഞ് കുട്ടികൾ കുട്ടിപ്പുരകൾക്ക് മേൽക്കൂര നിർമ്മിക്കാനും, ആഘോഷങ്ങൾക്ക് തോരണങ്ങൾ ചാർത്താനും ഉപയോഗിക്കുന്നു. കേരകർഷക കുടുംബങ്ങളിൽ ഓല മടഞ്ഞ് പഠിക്കുന്നതിന്റെ ഭാഗമായി ഈന്തിൻ പട്ട മടഞ്ഞ് കുട്ടികള പരിശീലിപ്പിക്കുന്നു. ഏതാണ്ട് നൂറുവർഷത്തോളം ജീവിത ദൈർഘ്യമുള്ളതായി കണക്കാക്കപ്പെടുന്നു. ഇന്ത്യയിൽ കേരളത്തിന് പുറത്ത് ഗുജറാത്തിലും, ഇന്ത്യക്ക് പുറത്ത് ആഫ്രിക്ക, ശ്രീലങ്ക, മലഗാസ്സി എന്നീ രാജ്യങ്ങളിലും ഈന്ത് കണ്ടുവരുന്നു.
ഈന്ത് | |
---|---|
ഈന്ത് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | Cycadophyta |
Class: | Cycadopsida |
Order: | Cycadales |
Family: | |
Genus: | |
Species: | C. circinalis |
Binomial name | |
Cycas circinalis | |
Synonyms | |
|
പന എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പന (വിവക്ഷകൾ) എന്ന താൾ കാണുക. |