കിങ്ഡം ഓഫ് നെതർലാന്റ്സ്
From Wikipedia, the free encyclopedia
യൂറോപ്പിലും കരീബിയനിലുമായി സ്ഥിതിചെയ്യുന്ന ഭരണഘടന നിലവിലുള്ളതും രാജഭരണം നിലനിൽക്കുന്നതുമായ ഒരു അസ്തിത്വമാണ് കിംഗ്ഡം ഓഫ് ദി നെതർലാന്റ്സ് (ഡച്ച്: ക്രോണിൻക്രിക് ഡെർ നെഡെർലാൻഡെൻⓘ; പേപ്പമെന്റോ: റൈനോ ഹുലാൻഡെസ്). ഇതൊരു പരമാധികാര രാഷ്ട്രമാണ്. അരൂബ, കുറകാവോ, നെതർലാന്റ്സ്, സിന്റ് മാർട്ടൻ എന്നീ രാജ്യങ്ങളാൺ കിംഗ്ഡത്തിന്റെ ഭാഗങ്ങൾ. തത്ത്വത്തിൽ ഇവ കിംഗ്ഡത്തിലെ തുല്യപങ്കാളികളാണ്. [5] യഥാർത്ഥത്തിൽ രാജ്യഭരണം ഏകദേശം പൂർണ്ണമായി നെതർലാന്റ്സാണ് കൈകാര്യം ചെയ്യുന്നത്. രാജ്യത്തിന്റെ 98% പ്രദേശങ്ങളും ജനങ്ങളും നെതർലാന്റ്സിൽ താമസിക്കുന്നവരാണ്. ഫലത്തിൽ അരൂബയും കുറകാവോയും സിന്റ് മാർട്ടനും നെതർലാന്റ്സിന്റെ ആശ്രിതരാജ്യങ്ങളാണ്.
കിംഗ്ഡം ഓഫ് ദി നെതർലാന്റ്സ് | |
---|---|
ദേശീയ ഗാനം: ദി വിൽഹെൽമസ് | |
തലസ്ഥാനം | ആംസ്റ്റർഡാം3 |
വലിയ നഗരം | തലസ്ഥാനം |
ഔദ്യോഗിക ഭാഷകൾ | ഡച്ച് (പ്രവൃത്തിയിൽ ദേശീയഭാഷയാണിത്)4 |
പ്രാദേശികഭാഷകൾ | പാപിയമെന്റോ4 ഇംഗ്ലീഷ് വെസ്റ്റ് ഫ്രിസിയൻ |
നിവാസികളുടെ പേര് | ഡച്ച് |
ഭരണസമ്പ്രദായം | പാർലമെന്ററി ജനാധിപത്യം ഭരണഘടനാസാധുതയുള്ള രാജ്യഭരണം |
• രാജാവ്/രാജ്ഞി | ബിയാട്രിക്സ് |
• നെതർലാന്റ്സിലെ മന്ത്രിസഭാ കൗൺസിലിന്റെ ചെയർമാൻ (പ്രധാനമന്ത്രി)5 | മാർക്ക് റട്ടെ |
• അരൂബയിലെ മിനിസ്റ്റർ പ്ലിനിപൊട്ടൻഷ്യറി | എഡ്വിൻ അബാത്ത് |
• കുറകാവോയിലെ മിനിസ്റ്റർ പ്ലെനിപൊട്ടൻഷ്യറി | ഷെൽഡി ഓസെപ്ര |
• സിന്റ് മാർട്ടനിലെ മിനിസ്റ്റർ പ്ലെനിപൊട്ടൻഷ്യറി | മത്തിയാസ് വോഗസ് |
നിയമനിർമ്മാണസഭ | സ്റ്റേറ്റ്സ് ജനറൽ, നെതർലാന്റ്സ് |
• ഉപരിസഭ | സെനെറ്റ് (നെതർലാന്റ്സ്) |
• അധോസഭ | നെതർലാന്റ്സിലെ ജനപ്രാതിനിദ്ധ്യസഭ |
സ്വതന്ത്രരാജ്യം | |
• യൂണിയൻ ഓഫ് യുട്രെച്റ്റ് | 1579 ജനുവരി 23 |
• ആക്റ്റ് ഓഫ് അബ്ജുറേഷൻ | 1581 ജൂലൈ 26 |
• 12 വർഷത്തെ സമാധാനം | 1609 ഏപ്രിൽ 9 |
• പീസ് ഓഫ് മുൻസ്റ്റർ | 1648 മേയ് 15 |
• ഇപ്പോഴുള്ള കിംഗ്ഡം നിലവിൽ വന്നു | 1815 മാർച്ച് 16 |
• കിംഗ്ഡം ഓഫ് നെതർലാന്റ്സിന്റെ ചാർട്ടർ | 1954 ഒക്റ്റോബർ 28 |
• ആകെ വിസ്തീർണ്ണം | 42,508 km2 (16,412 sq mi) (136-ആമത്) |
• ജലം (%) | 18.41 |
• 2012 estimate | 17,034,544 (61-ആമത്) |
• ജനസാന്ദ്രത | 393/km2 (1,017.9/sq mi) (30-ആമത്) |
നാണയവ്യവസ്ഥ | യൂറോ (യൂറോപ്യൻ നെതർലാന്റ്സിൽ) അമേരിക്കൻ ഡോളർ (കരീബിയൻ നെതർലാന്റ്സിൽ) നെതർലാന്റ്സ് ആന്റില്ലിയൻ ഗ്വിൽഡർ (കുറകാവോയിൽ) നെതർലാന്റ്സ് ആന്റില്ലൻ ഗ്വിൽഡർ (സിന്റ് മാർട്ടനിൽ) അരൂബൻ ഫ്ലോറിൻ (അരൂബയ്ല്) (€ EUR, USD, ANG, AWG) |
സമയമേഖല | UTC+1, −4 എന്നിവ (മദ്ധ്യ യൂറോപ്യൻ സമയം, അറ്റ്ലാന്റിക് സ്റ്റാൻഡാർഡ് സമയം എന്നിവ) |
UTC+2, −4 എന്നിവ (സെൻട്രൽ യൂറോപ്യൻ സമ്മർ സമയമേഖല, അറ്റ്ലാന്റിക് സ്റ്റാൻഡാർഡ് സമയമേഖല ) | |
ഡ്രൈവിങ് രീതി | വലതുവശത്ത് |
കോളിംഗ് കോഡ് | +31, +297, +599, +1 721 |
ഇൻ്റർനെറ്റ് ഡൊമൈൻ | .nl6, .aw, .an, .bq |
|
നെതർലാന്റ്സ് എന്ന രാജ്യം യൂറോപ്പിലാണ് സ്ഥിതി ചെയ്യുന്നത് (കരീബിയനിലെ മൂന്ന് പ്രത്യേക മുനിസിപ്പാലിറ്റികൾ ഒഴികെ). അരൂബ, കുറകാവോ, സിന്റ് മാർട്ടൻ എന്നീ രാജ്യങ്ങളും കരീബിയനിലാണ് സ്ഥിതി ചെയ്യുന്നത്.