![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/87/Qasem_Soleimani_with_Zolfaghar_Order.jpg/640px-Qasem_Soleimani_with_Zolfaghar_Order.jpg&w=640&q=50)
ക്വാസിം സുലൈമാനി
ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ മേജർ ജനറലും അതിന്റെ തന്നെ ഒരു വിഭാഗവുമായ ഖുദ് / From Wikipedia, the free encyclopedia
ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ മേജർ ജനറലും അതിന്റെ തന്നെ ഒരു വിഭാഗവുമായ ഖുദ്സ് സേനയുടെ കമാൻഡറുമായിരുന്ന ഒരു പട്ടാള ഉദ്യോഗസ്ഥനാണ് ക്വാസിം സുലൈമാനി (പേർഷ്യൻ: قاسم سلیمانی, ജനനം 11 മാർച്ച് 1957). 2020 ജനുവരി മൂന്നിന് ഇറാഖിൽ വെച്ചുണ്ടായ ഉണ്ടായ ആക്രമണത്തിൽ ഇദ്ദേഹം മരണപ്പെട്ടു. ഇറാഖിലെ ഇസ്ലാമിക്ക് സ്റ്റേറ്റ് ഭരണകൂടത്തിനെതിരെയുള്ള ചെറുത്ത് നിൽപ്പിൽ പ്രധാന പങ്ക് വഹിച്ച ഒരു പട്ടാള മേധാവിയാണിദ്ദേഹം. ഇദ്ദേഹത്തിന്റെ അധീനതയിലുള്ള ഖുദ്സ് (പേർഷ്യൻപേർഷ്യൻ:سپاه قدس, സിപാഹ് എ ക്വുഡ്സ്) സേനയുടെ ഇടപെടൽ മൂലമാണ് സിറിയയിലെ ബഷാർ അൽ അസ്സദ് ഭരണകൂടത്തിന് അവിടത്തെ ആഭ്യന്തരയുദ്ധത്തിൽ ചെറുത്ത് നിൽക്കാനുള്ള ശേഷിയുണ്ടായതെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ഇപ്പോൾ ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള സഖ്യകക്ഷി യുദ്ധത്തിലും ക്വാസിം സുലൈമാനിയുടെ നേതൃത്വത്തിലുള്ള ക്വുഡ്സ് സേനയും മറ്റ് ഷിയ വാളണ്ടിയർ സേനകളും ഒരു നിർണ്ണായക ശക്തിയാണ്. ഈയടുത്തുള്ള കാലം വരെ അധികമാരാലും അറിയപ്പെടാതിരുന്ന ഇദ്ദേഹത്തിന് ഇപ്പോൾ ഇറാനിലും മറ്റ് പ്രദേശങ്ങളിലും ഒരു താര പരിവേഷമാണുണ്ടായിരുന്നത്.
Sardar ക്വാസിം സുലൈമാനി | |
---|---|
![]() Soleimani in his official military dress with the Order of Zolfaghar in 2019 | |
യഥാർഥ നാമം | قاسم سلیمانی |
Nickname | "Haj Qassem" (among supporters)[1] "The Shadow Commander" (in the West)[2][3][4][5][6] |
ജനനം | (1957-03-11)11 മാർച്ച് 1957 Qanat-e Malek, Kerman, Imperial State of Iran |
മരണം | 3 ജനുവരി 2020(2020-01-03) (പ്രായം 62)[7] Near Baghdad International Airport, Baghdad, Iraq |
ദേശീയത | Iran |
വിഭാഗം | Islamic Revolutionary Guard Corps |
ജോലിക്കാലം | 1979–2020 |
പദവി | Major general |
Commands held | 41st Tharallah Division of Kerman Quds Force |
യുദ്ധങ്ങൾ | See battles Kurdish Rebellion (1979) Iran–Iraq War (1980–1988)[8]
KDPI insurgency (1989–96) South Lebanon conflict (1985–2000) Invasion of Afghanistan[10][better source needed] Iraq War
Iran–Israel proxy conflict
Syrian Civil War
Iraqi Civil War (2014–2017)
|
പുരസ്കാരങ്ങൾ | Order of Zolfaghar (1)[17] Order of Fath (3)[18] |