പോൾ എർലിഷ്
From Wikipedia, the free encyclopedia
പോൾ എർലിഷ് ((German: [ˈpʰaʊ̯l ˈeːɐ̯lɪç] ( listen); ജീവിതകാലം: 14 മാർച്ച് 1854 - 20 ഓഗസ്റ്റ് 1915) നൊബേൽ സമ്മാനം നേടിയ ജൂതവംശജനായ ജർമ്മൻ വൈദ്യനും ശാസ്ത്രജ്ഞനുമായിരുന്നു. ഹെമറ്റോളജി, ഇമ്മ്യൂണോളജി, ആന്റിമൈക്രോബിയൽ കീമോതെറാപ്പി എന്നീ മേഖലകളിലാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. 1909-ൽ സിഫിലിസിന് ഒരു പരിഹാരം കണ്ടെത്തിയതും ബാക്ടീരിയകളെ വേർതിരിച്ചറിയാനുള്ള ഗ്രാം സ്റ്റെയിനിംഗിന് മുന്നോടിയായ ഒരു സാങ്കേതിക വിദ്യ കണ്ടുപിടിച്ചതും അദ്ദേഹത്തിന്റെ പ്രധാന നേട്ടങ്ങളിലുൾപ്പെടുന്നു. ടിഷ്യു കറ പിടിപ്പിക്കുന്നതിനായി അദ്ദേഹം വികസിപ്പിച്ചെടുത്ത ചില സമ്പ്രദായങ്ങൾ വിവിധതരം രക്താണുക്കളെ തിരിച്ചറിയാൻ സഹായിക്കുകയും ഇത് നിരവധി രക്ത രോഗങ്ങൾ നിർണ്ണയിക്കാനുള്ള കഴിവിലേക്ക് നയിക്കുകയും ചെയ്തു.
പോൾ എർലിഷ് | |
---|---|
ജനനം | 14 March 1854 (1854-03-14) |
മരണം | 20 August 1915 (1915-08-21) (aged 61) |
പൗരത്വം | ജർമ്മൻ |
അറിയപ്പെടുന്നത് | കീമോതെറാപ്പി, ഇമ്മ്യൂണോളജി |
ജീവിതപങ്കാളി(കൾ) | ഹെഡ്വിഗ് പിങ്കസ് (1864–1948) (m. 1883; 2 children) |
കുട്ടികൾ | സ്റ്റെഫാനി, മരിയൻ |
പുരസ്കാരങ്ങൾ | വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം (1908) കാമറോൺ പ്രൈസ് ഓഫ് യൂണിവേഴ്സിറ്റി ഓഫ് എഡിൻബർഗ് (1914) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഇമ്മ്യൂണോളജി |
ശ്രദ്ധേയരായ വിദ്യാർത്ഥികൾ | ഹാൻസ് ഷ്ലോസ്ബെർഗർ |
ഒപ്പ് | |
അദ്ദേഹത്തിന്റെ ലബോറട്ടറി സിഫിലിസിനുള്ള ആദ്യത്തെ ഫലപ്രദമായ ഔഷധ ചികിത്സയായ ആർസ്ഫെനാമൈൻ (സാൽവർസൺ) കണ്ടെത്തുകയും അതുവഴി കീമോതെറാപ്പി എന്ന ആശയം ഉടലെടുക്കുകയും പേരിടുകയും ചെയ്തു. ഒരു മാജിക് ബുള്ളറ്റ് എന്ന ശാസ്ത്രീയ ആശയം പോൾ എർലിഷ് ജനപ്രിയമാക്കി. ഡിഫ്തീരിയയെ പ്രതിരോധിക്കാനുള്ള ഒരു ആന്റിസെറം വികസിപ്പിക്കുന്നതിൽ അദ്ദേഹം നിർണ്ണായക സംഭാവന നൽകിയതു കൂടാതെ, തെറാപ്യൂട്ടിക് സെറങ്ങൾ മാനദണ്ഡമാക്കുന്നതിനുള്ള ഒരു മാർഗ്ഗവും അദ്ദേഹം ആവിഷ്കരിച്ചു.[1]
രോഗപ്രതിരോധശാസ്ത്രത്തിന് നൽകിയ സംഭാവനകളുടെപേരിൽ 1908-ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം അദ്ദേഹത്തിന് ലഭിച്ചു.[2] ഒരു ജർമ്മൻ ഗവേഷണ സ്ഥാപനവും മെഡിക്കൽ റെഗുലേറ്ററി ബോഡിയുമായ, പോൾ എർലിഷ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ ഇന്നറിയപ്പെടുന്ന സ്ഥാപനത്തിന്റെ സ്ഥാപകനും ആദ്യത്തെ ഡയറക്ടറുമായിരുന്നു അദ്ദേഹം. വാക്സിനുകൾക്കും ബയോമെഡിസിനുകൾക്കുമുള്ള രാജ്യത്തിന്റെ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ടായി അത് പ്രവർത്തിക്കുന്നു. റിക്കെറ്റ്സിയൽസ് ബാക്ടീരിയയുടെ ഒരു ജനുസ്സായ എർലിഷിയക്ക് അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം പേര് നൽകപ്പെട്ടു.[3]