From Wikipedia, the free encyclopedia
ലോകത്തിലെ ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടികളായ സെവൻ സമ്മിറ്റുകൾ കീഴടക്കിയ ആദ്യത്തെ ഇന്ത്യൻ വനിതയാണ് പ്രേമലത അഗർവാൾ (ജനനം: 1963)[1] ,[2] പർവതാരോഹണ മേഖലയിലെ ഈ നേട്ടങ്ങൾക്ക് 2013 ൽ ഇന്ത്യാ ഗവൺമെന്റ് അവർക്ക് പത്മശ്രീയും 2017 ൽ ടെൻസിങ് നോർഗേ ദേശീയ സാഹസിക അവാർഡും നൽകി [3],[4]. 2011 മെയ് 20 ന്, 48 വയസ് പ്രായമുള്ളപ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കുകയും ഇത് കീഴടക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ വനിതയെന്ന നേട്ടത്തിന് അർഹയാകുകയും ചെയ്തു [5] ,[6]. പിന്നീട് ജമ്മു കശ്മീർ സ്വദേശിയായ സംഗീത സിന്ധി ബഹൽ 2018 ൽ 53 ആം വയസ്സിൽ എവറസ്റ്റ് കീഴടക്കി ഈ റെക്കോർഡ് മറികടന്നു[7] .ഝാർഖണ്ഡ് സംസ്ഥാനത്ത് നിന്ന് എവറസ്റ്റ് കീഴടക്കിയ ആദ്യ വ്യക്തി എന്ന നേട്ടവും പ്രേമലത അഗർവാൾ കരസ്ഥമാക്കി
പ്രേമലത അഗർവാൾ | |
---|---|
ജനനം | 1963 |
ദേശീയത | ഇന്ത്യ |
തൊഴിൽ | പർവ്വതാരോഹക |
അറിയപ്പെടുന്നത് | സെവൻ സമ്മിറ്റുകൾ കീഴടക്കിയ ആദ്യത്തെ ഇന്ത്യൻ വനിത ,എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ വനിത |
ജീവിതപങ്കാളി(കൾ) | വിമൽ അഗർവാൾ |
കുട്ടികൾ | രണ്ട് പെൺമക്കൾ |
മാതാപിതാക്ക(ൾ) | രാമവതർ ഗാർഗ് , |
പുരസ്കാരങ്ങൾ | പത്മശ്രീ,ടെൻസിങ് നോർഗേ ദേശീയ സാഹസിക അവാർഡ് |
നമ്പർ | ചിത്രം | കൊടുമുടി | ഉയരം | ഭൂഖണ്ഡം | കീഴടക്കിയ വർഷം |
---|---|---|---|---|---|
1 | എവറസ്റ്റ് | 8,848 m (29,029 ft) | ഏഷ്യ | മെയ് 20 , 2011 | |
2 | അകൊൻകാഗ്വ | 6,961 m (22,838 ft) | തെക്കേ അമേരിക്ക | ഫെബ്രുവരി 10, 2012 | |
3 | ഡെനാലി | 6,194 m (20,322 ft) | വടക്കേ അമേരിക്ക | മെയ് 23 , 2013 | |
4 | കിളിമഞ്ചാരോ | 5,895 m (19,341 ft) | ആഫ്രിക്ക | ജൂൺ 6 , 2008 | |
5 | എൽബ്രസ് | 5,642 m (18,510 ft) | യൂറോപ്പ് | ഓഗസ്റ്റ് 12 , 2012 | |
6 | വിൻസൺ മാസിഫ് | 4,892 m (16,050 ft) | അന്റാർട്ടിക്ക | ജനുവരി 5 , 2013 | |
7 | പുങ്കക് ജയാ | 4,884 m (16,024 ft) | ഓസ്ട്രേലിയ | ഒക്ടോബർ 22 , 2013 |
പടിഞ്ഞാറൻ ബംഗാളിലെ ഡാർജിലിംഗ് സ്വദേശിയായ ബിസിനസുകാരനായ രാമവതർ ഗാർഗ് ആണ് പിതാവ് .മുതിർന്ന പത്രപ്രവർത്തകയായ വിമൽ അഗർവാളിനെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് രണ്ട് പെൺ മക്കൾ ആണ് . പ്രേമലത ഇപ്പോൾ ടാറ്റാ സ്റ്റീലിനൊപ്പം ജോലിചെയ്യുന്നു. ജംഷദ്പൂരിലെ ഈസ്റ്റ് സിംഗ്ഭും ജില്ലയിലെ ജുഗ്സലായി പട്ടണത്തിലാണ് ഇപ്പോൾ താമസിക്കുന്നത്.
എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഇന്ത്യക്കാർ
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.