From Wikipedia, the free encyclopedia
മോയിൻകുട്ടി വൈദ്യർക്ക് (1852–1892) സമർപ്പിച്ചിരിക്കുന്ന ഒരു സ്മാരകമന്ദിരമാണ് മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരകം[1]. മലയാളം ഭാഷയിലെ മാപ്പിള പാട്ടു വിഭാഗത്തിലെ പ്രശസ്ത കവികളിൽ ഒരാളാണ് മോയിൻകുട്ടി വൈദ്യർ. [2] മാപ്പിള കലാ പഠനകേന്ദ്രം കൂടിയാണ് ഈ സ്മാരകം. 1999-ൽ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ ഉദ്ഘാടനം നിർവ്വഹിച്ച[അവലംബം ആവശ്യമാണ്] ഈ സ്ഥാപനം കൊണ്ടോട്ടിയിലാണ് നിലകൊള്ളുന്നത്.
മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരകം | |
---|---|
Coordinates | 11.152251°N 75.957299°E |
സ്ഥലം | പാണ്ടിക്കാട്, കൊണ്ടോട്ടി, മലപ്പുറം, കേരളം, ഇന്ത്യ |
രൂപകൽപ്പന | unknown |
തരം | memorial |
പൂർത്തീകരിച്ചത് date | 1999 |
സമർപ്പിച്ചിരിക്കുന്നത് to | മോയിൻകുട്ടി വൈദ്യർ |
കേരള സംസ്ഥാന സാംസ്കാരിക മന്ത്രിയായിരുന്ന കെ സി ജോസഫ് (ഇരിക്കൂർ രാഷ്ട്രീയക്കാരൻ) സ്മാരക കെട്ടിടത്തിൽ തന്നെ 2013 ഫെബ്രുവരി 9 ന് മാപ്പിളകലാ അക്കാദമി ഉദ്ഘാടനം ചെയ്തു.[3] മാപ്പിള കലകളെ കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും ഇവിടെ നടന്നുവരുന്നു.
മാപ്പിളകലകൾക്കും സാഹിത്യത്തിനും വിലപ്പെട്ട സംഭാവന നൽകിയ വ്യക്തികൾക്ക് അവാർഡുകൾ അക്കാദമി നൽകി വരുന്നു.[4]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.