കേരള സർക്കാർ
ഇന്ത്യയിലെ സംസ്ഥാനമായ കേരളത്തിൻ്റെ ഭരണകൂടം From Wikipedia, the free encyclopedia
Remove ads
ഇന്ത്യൻ സംസ്ഥാനമായ കേരളത്തിന്റെ ഭരണസമിതിയാണ് കേരള സർക്കാർ (ഇംഗ്ലീഷ്: Government of Kerala). ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരാണിത്. ഭരണഘടനാപരമായി കേരള സംസ്ഥാനത്തിന്റെ കാര്യനിർവഹണ (Executive) വിഭാഗമാണ് കേരള സർക്കാർ. ഇന്ത്യയുടെ രാഷ്ട്രപതി നിയമിക്കുന്ന ഗവർണറാണ് കേരള സർക്കാരിന്റെ ഭരണഘടനാപരമായ തലവൻ. മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും നിയമിക്കാനും നിയമസഭ പിരിച്ചുവിടാനും ഗവർണർക്ക് അധികാരമുണ്ട്. സംസ്ഥാന സർക്കാരിന്റെ ദൈനംദിന ഭരണത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. കേരള സർക്കാരിന്റെ നിയമനിർമ്മാണ ശാഖയാണ് നിയമസഭ (Legislature). കേരളത്തിലെ ജനങ്ങൾ തിരഞ്ഞെടുത്ത 140 അംഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു. നിയമങ്ങൾ പാസാക്കുന്നതിനും ബജറ്റ് അംഗീകരിക്കുന്നതിനുമായി വർഷത്തിലൊരിക്കൽ നിയമസഭ ചേരുന്നു. കേരള നിയമസഭയിലെ അംഗങ്ങൾ തിരഞ്ഞെടുക്കുന്ന മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിസഭയുമാണ് സംസ്ഥാനം ഭരിക്കുന്നത്.

സർക്കാരിന്റെ വിവിധ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരുടെ സമിതി (മന്ത്രിസഭ) മുഖ്യമന്ത്രിയെ ഭരണത്തിൽ സഹായിക്കുന്നു. മന്ത്രിസഭയ്ക്കു് ആവശ്യമായ പിന്തുണ നൽകുന്നത് സെക്രട്ടറിയേറ്റിൽ നിന്നാണ്. കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയേറ്റിലാണ് മന്ത്രിമാരുടെയും വിവിധ വകുപ്പ് സെക്രട്ടറിമാരുടെയും കാര്യാലയം സ്ഥിതിചെയ്യുന്നത്. സെക്രട്ടേറിയറ്റ് പല വകുപ്പുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു[2]. മന്ത്രിമാരുടെ നേതൃത്വത്തിൽ വകുപ്പ് സെക്രട്ടറിമാരുടെ കീഴിൽ ആണ് വകുപ്പുകൾ പ്രവർത്തിക്കുന്നത്. സെക്രട്ടേറിയറ്റ് വകുപ്പുകൾ മിക്കവാറും കയ്യാളുന്നത് ഭരണഘടനാപരമായ അധികാരങ്ങളും നയപരമായ (policy) തീരുമാനങ്ങളുമാണ്. സെക്രട്ടേറിയറ്റിനു പുറത്തുള്ള ഫീൽഡ് വകുപ്പുകളുടെ ചുമതല മേൽപ്പറഞ്ഞ നയങ്ങളും തീരുമാനങ്ങളും നടപ്പിലാക്കലും ഏതെങ്കിലും പ്രത്യേക നിയമപ്രകാരമുള്ള ജോലികളുമാണ് (statutory functions).
സെക്രട്ടേറിയറ്റിൽ നിന്ന് വിഭിന്നമായി, എന്നാൽ സെക്രട്ടേറിയറ്റിലേതിനു ഏതാണ്ട് സമാനമായ നാമത്തിൽ പ്രവർത്തിക്കുന്ന അനുബന്ധ വകുപ്പുകൾ (ഫീൽഡ് വകുപ്പുകൾ/field departments) സാധാരണയായി ഡയറക്ടറേറ്റ്, കമ്മീഷണറേറ്റ് എന്നീ നാമങ്ങളിൽ അറിയപ്പെടുന്നു. സെക്രട്ടേറിയറ്റിലെ വകുപ്പും സെക്രട്ടേറിയറ്റിനു പുറത്തു പ്രവർത്തിക്കുന്ന വിഭാഗവും തമ്മിലുള്ള വ്യത്യാസം സാധാരണക്കാരനു പൊതുവേ അദൃശ്യമാണ്.
ഭരണഘടന പ്രകാരം സർക്കാരിന്റെ എല്ലാ തീരുമാനങ്ങളും എടുക്കേണ്ടത് ഗവർണ്ണറോ അദ്ദേഹത്തിന്റെ നാമത്തിലോ ആയിരിക്കണം.
Remove ads
നിലവിലെ മന്ത്രിസഭ
Remove ads
വകുപ്പുകൾ
പൊതുഭരണം, ധനകാര്യം, നിയമം എന്നിങ്ങനെ മൂന്ന് പ്രധാന വകുപ്പുകളായാണ് സെക്രട്ടേറിയറ്റ് പ്രവർത്തിക്കുന്നത്. പൊതുഭരണ വകുപ്പിൽ സംസ്ഥാനത്തെ മുഴുവൻ വകുപ്പുകളുടെയും ഭരണവകുപ്പുകൾ ഉൾക്കൊള്ളുന്നു. കേരള സെക്രട്ടേറിയറ്റ് റൂൾസ് ഓഫ് ബിസിനസ് (KSRB) അടിസ്ഥാനമാക്കി ഇനിപ്പറയുന്ന പ്രധാന സെക്രട്ടേറിയറ്റ് വകുപ്പുകൾ വഴിയാണ് സംസ്ഥാന സർക്കാരിന്റെ ഭരണനിർവ്വഹണം നടക്കുന്നത്. [3] സെക്രട്ടേറിയറ്റ് വകുപ്പുകൾ മിക്കവാറും കയ്യാളുന്നത് ഭരണഘടനാപരമായ അധികാരങ്ങളും നയപരമായ (Policy) തീരുമാനങ്ങളുമാണ്. സെക്രട്ടേറിയറ്റിനു പുറത്തുള്ള ഫീൽഡ് വകുപ്പുകളുടെ ചുമതല മേൽപ്പറഞ്ഞ നയങ്ങളും തീരുമാനങ്ങളും നടപ്പിലാക്കലും ഏതെങ്കിലും പ്രത്യേക നിയമപ്രകാരമുള്ള ജോലികളുമാണ്. സെക്രെട്ടറിയേറ്റ് വകുപ്പുകളുടെ മേധാവി സെക്രട്ടറി (Secretary to Government) ആണ്. ഫീൽഡ് വകുപ്പുകൾ ഡയറക്ടറേറ്റ്, കമ്മീഷണറേറ്റ്, തുടങ്ങി പേരുകളിലും അറിയപ്പെടുന്നു. ഇതുകൂടാതെ സര്ക്കാര് സ്ഥാപനങ്ങളും അതാത് വകുപ്പുകൾക്ക് കീഴിൽ പ്രവർത്തിക്കുന്നു.
(അവലംബം: കേരളസംസ്ഥാന ബഡ്ജറ്റ് (2012-2013) അവതരണപ്രസംഗം)
Remove ads
ഇതും കാണുക
പുറത്തേക്കുള്ള കണ്ണികൾ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads