From Wikipedia, the free encyclopedia
സ്പെയിനിലെ മാഡിഡ്രിൽ സ്ഥിതിചെയ്യുന്ന ഒരു അംബരചുംബിയാണ് തോറെ ക്യാജാ മാഡ്രിഡ് (Torre Caja Madrid) എന്ന് പ്രാദേശികമായി അറിയപ്പെടുന്ന മാഡ്രിഡ് സേവിംഗ്സ് ബാങ്ക് ടവർ (ഇംഗ്ലീഷ്: Madrid Savings Bank Tower). 250 മീറ്റർ ഉയരമുള്ള ഈ കെട്ടിടത്തിൽ 45 നിലകളാണുള്ളത്. ഉയരത്തിൽ യൂറോപ്യൻ യൂണിയനിൽ വെച്ച് 4ആം സ്ഥാനവും സ്പെയിനിലെ ഏറ്റവും ഉയരമുള്ള കെട്ടിടവും തോറെ ക്യാജാ മാഡ്രിഡാണ്.
തോറെ ക്യാജാ മാഡ്രിഡ്Torre Caja Madrid | |
---|---|
പഴയ പേര് | Torre Repsol |
അടിസ്ഥാന വിവരങ്ങൾ | |
തരം | ഓഫീസ് |
സ്ഥാനം | Pº de la Castellana 259, CTBA, Madrid, Spain |
നിർമ്മാണം ആരംഭിച്ച ദിവസം | 8 ഒക്ടോബർ 2004 |
പദ്ധതി അവസാനിച്ച ദിവസം | 2008 |
ഉടമസ്ഥത | Caja Madrid |
Height | |
മേൽക്കൂര | 250 m (820 ft) |
സാങ്കേതിക വിവരങ്ങൾ | |
നിലകൾ | 45 |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | Norman Foster |
Developer | Repsol YPF |
Structural engineer | Halvorson and Partners |
പ്രധാന കരാറുകാരൻ | FCC and Dragados |
ലോർഡ് ഫോസ്റ്ററാണ് ഈ കെട്ടിടത്തിന്റെ രൂപകല്പന നിർവഹിച്ചിരിക്കുന്നത്. പ്രാരംഭത്തിൽ, തോറെ റെപ്സോൾ(Torre Repsol) എന്നാണ് ഈ കെട്ടിടം അറിയപ്പെട്ടിരുന്നത്. റെപ്സോൾ YPF എന്ന കമ്പനിയുടെ ആസ്ഥാനമായാണ് ഇത് പണിതുതുടങ്ങിയത്. എന്നാൽ കമ്പനി തങ്ങളുടെ ആസ്ഥാനം നിർദ്ദിഷ്ടസ്ഥലത്തുനിന്നും മാറ്റുവാൻ ആഗ്രഹിച്ചു. ശേഷം ക്യാജാ മാഡ്രിഡ് എന്ന കമ്പനി €815 ദശലക്ഷം യൂറോയ്ക്ക്(ഏകദേശം 6406 കോടി ഇന്ത്യൻ രൂപ) ആ ഭൂമി വാങ്ങി. 2007 ആഗസ്തിലായിരുന്നു ഇത്. ഇങ്ങനെയാണ് ഈ കെട്ടിടം തോറെ ക്യാജാ മാഡ്രിഡ് എന്നറിയപ്പെടാൻ തുടങ്ങിയത്.[1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.