സ്പെയിൻ

യൂറോപ്യൻ ഭൂഖണ്ഡത്തിൽപ്പെട്ട രാജ്യമാണ് സ്പെയിൻ അഥവാ കിങ്ഡം ഒഫ് സ്പെയിൻ From Wikipedia, the free encyclopedia

സ്പെയിൻ
Remove ads

യൂറോപ്യൻ ഭൂഖണ്ഡത്തിൽപ്പെട്ട രാജ്യമാണ് സ്പെയിൻ( ഇംഗ്ലീഷ്: Spain , സ്പാനിഷ്‌ : España, IPA: [es'paɲa]) അഥവാ കിങ്ഡം ഒഫ് സ്പെയിൻ(സ്പാനിഷ്‌ : Reino de España). കിഴക്ക് മെഡിറ്ററേനിയൻ കടലും വടക്ക് ഫ്രാൻസ്, അൻഡോറ, ബേ ഓഫ് ബിസ്കേയും വടക്ക് പടിഞ്ഞാറ് അറ്റ്ലാൻറിക് സമുദ്രവും പടിഞ്ഞാറ് പോർച്ചുഗലുമാണ് അതിർത്തികൾ. തെക്കൻ സ്‌പെയിനിൽനിന്ന് കടലിടുക്കു വഴി ഏകദേശം 14 കിലോമീറ്റർ പോയാൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെത്താം[3]. മെഡിറ്ററേനിയിലുള്ള ബലേറിക് ദ്വീപുകളും അറ്റ്ലാൻറിക് സമുദ്രത്തിലുള്ള കാനറി ദ്വീപുകളും സ്പാനിഷ് ഭരണപ്രദേശങ്ങളിൽ ഉൾപ്പെട്ടതാണ്. 504,030 ചതുരശ്ര കിലോമീറ്ററാണ് മൊത്ത വിസ്തീർണ്ണം. യൂറോപ്യൻ യൂണിയനിൽ ഫ്രാൻസ് കഴിഞ്ഞാൽ സ്പെയിനാണ് വലിയ രാജ്യം. രാജ്യത്തിനകത്തെ വിവിധ ഭാഷാ-സാംസ്കാരിക വിഭാഗങ്ങൾക്ക് ഏറെ സ്വാതന്ത്ര്യം നൽകുന്ന തരത്തിലാണ് സ്പെയിനിന്റെ ഭരണഘടന. രാജ്യത്തിനകത്ത് സ്വന്തമായി തിരഞ്ഞെടുക്കാൻ അവകാശമുള്ള 17 പ്രവിശ്യകളുണ്ട്.

വസ്തുതകൾ സ്പെയിൻ രാജ്യം [കിങ്ഡം ഓഫ് സ്പെയിൻ]Reino de España, തലസ്ഥാനം ...

രാജഭരണത്തിൻ കീഴിലുള്ള പാർലമെൻററി സർക്കാരാണ് സ്പെയിനിൽ ഭരണം നടത്തുന്നത്.

Remove ads

ചരിത്രം

പ്രധാന ലേഖനം: സ്പാനിഷ് ചരിത്രം

നീണ്ട പോരാട്ടങ്ങൾക്ക് ശേഷം ലെബിരിയൻ പെനിൻസുല റോമൻ സാമ്രാജ്യത്തിൻ കീഴിലായി. ഈ പ്രദേശം ഹിസ്പാനിയ എന്നറിയപ്പെട്ടു. മധ്യകാലത്ത് ഈ പ്രദേശം ജർമ്മൻകാരുടെ കൈയ്യിലായെങ്കിലും പിന്നീട് മുസ്ലീം പോരാളികൾ അധീനതയിലാക്കി. പതുക്കെ ക്രിസ്ത്യൻ രാജ്യങ്ങളെല്ലാം മുസ്ലീം ഭരണത്തിൻ കീഴിലായി. പതിനാറാം നൂറ്റാണ്ടിലെ ശക്തമായ രാജ്യമായി സ്പെയിൻ മാറി. ഫ്രഞ്ച് ആക്രമണം സ്പെയിനെ അസ്ഥിരമായ അവസ്ഥയിലെത്തിച്ചു. ഇതുമൂലം സ്പെയിനിൽ സ്വാതന്ത്ര്യ സമരത്തിന് തുടക്കം കുറിച്ചു. ഇരുപതാം നൂറ്റാണ്ടിൽ വലിയ ആഭ്യന്തര യുദ്ധം സ്പെയിനിൽ നടന്നു. അനന്തരം സ്വേച്ഛാതിപരമായ ഒരു ഭരണത്തിൻ കീഴിലായി സ്പെയിൻ പിന്നീട്.

.

പൂർവ്വചരിത്രം

Thumb
Replica of the Altamira Cave paintings

ലെബിരിയൻ പെനിൻസുലയിൽ 1.2 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് തന്നെ ജനവാസമുണ്ടായിരുന്നതായി അറ്റാപ്യുറേക്കയിൽ നടത്തിയ പുരാവസ്തു ഗവേഷണം സൂചിപ്പിക്കുന്നു[4]. ക്രോ-മാഗ്നൻ മനുഷ്യരാണ് ഇവിടെ ജീവിച്ചിരുന്നത്. 35,000 വർഷങ്ങൾക്ക് മുൻപ് പൈറെനീസിൽ നിന്ന് വന്നവരാണ് ഇവർ. തെളിവുകൾ എന്ന് പറയാവുന്നത് ഉത്തര സ്പെയിനിലെ ആൾട്ടാമിറാ ഗുഹകളിൽ നിന്ന് ലഭിച്ച പെയിൻറിങ്ങാണ്.

റോമൻ സാമ്രാജ്യവും ജർമ്മൻ രാജ്യവും

പ്രധാന ലേഖനം: ഹിസ്പാനിയ
Thumb
മെറിഡായിലുള്ള റോമൻ തിയേറ്റർ

രണ്ടാം പ്യൂനിക് യുദ്ധകാലഘട്ടത്തിൽ, കാർത്തിജീനിയൻ കോളനികൾ റോമൻ സാമ്രാജ്യത്തിൻറെ കീഴിലായി. ഈ കീഴടക്കൽ കാരണം ലെബിരിയൻ പെനിൻസുല റോമൻ സാമ്രാജ്യത്തിൻ കീഴിലായി.

സ്പാനിഷ്-അമേരിക്കൻ യുദ്ധം

1898ൽ ഫിലിപ്പെൻസ്, ക്യൂബ എന്നീ കോളനികളിലെ ഭരണത്തിന്റെ പേരിൽ സ്പെയിനുമായി അമേരിക്ക യുദ്ധത്തിലേർപ്പെട്ടതിനേയാണ് സ്പാനിഷ്-അമേരിക്കൻ_യുദ്ധം എന്ന് വിശേഷിപ്പിക്കുന്നത്. യുദ്ധത്തിൽ പരാജയപ്പെട്ട സ്പെയിനിൽ നിന്നും ഫിലിപ്പെൻസും ഗുവാവും അമേരിക്ക സ്വന്തമാക്കി. അമേരിക്ക എന്ന ലോകശക്തിയുടെ ഉദയത്തിന്റെ തുടക്കമായിരുന്നു ഈ യുദ്ധം.

Thumb
കാസ ബാറ്റ്ലോ, ബാർസിലോണ സ്പെയിൻ
Thumb
മൊണാസ്ട്രോ ദെ പിയദ്ര പാർക്ക്, സറഗോസ, സ്പെയിൻ
Thumb
അൽഡാബെ, സിവിക് സെന്റർ; കമ്മാരസംഭവ തെരുവ്; വിട്ടോറിയ ഗാസ്റ്റിസ്
Remove ads

സാമ്പത്തികം

മറ്റ് ലിങ്കുകൾ

ഭരണകൂടം

ടൂറിസം

ലോകപൈതൃക കേന്ദ്രങ്ങളിൽ തോളെദോ[5] 1986-ൽ ഇടംപിടിച്ചു

ഉണരുക! പറയുന്നു "2015-ൽ ഏഴു ലക്ഷത്തോളം സന്ദർശകരാണ്‌ ഇവിടെ എത്തിയത്‌. വെയിൽ കായാനും ബീച്ചുകളുടെ മനോഹാരിത ആസ്വദിക്കാനും കലാസാംസ്‌കാരിക സൃഷ്ടികൾ കാണാനും ചരിത്രത്തിൻറെ ഏടുകളിലൂടെ സഞ്ചരിക്കാനും ഒക്കെയാണ്‌ ആളുകൾ ഇവിടെ എത്തുന്നത്‌. സ്‌പാനിഷ്‌ വിഭവങ്ങളും സഞ്ചാരികളെ മാടിവിളിക്കുന്നു. ഇവിടുത്തെ നാടൻ വിഭവങ്ങളാണ്‌ ഉണക്കിയ പന്നിയിറച്ചി, പലതരം സൂപ്പുകൾ, സാലഡുകൾ, ഒലിവെണ്ണ ചേർത്ത പച്ചക്കറികൾ, മത്സ്യവിഭവങ്ങൾ എന്നിവ. സ്‌പാനിഷ്‌ ഓംലെറ്റും പയെല്ലയും ടപാസും ഒക്കെ ലോകപ്രസിദ്ധമാണ്‌."[6]

മറ്റുള്ളവ

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads