മാനുവൽ ബ്ലം (കാരക്കാസ്, 26 April 1938) 1995ൽ ടൂറിങ്ങ് അവാർഡ് നേടിയ വെനെസ്വേലക്കാരനായ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാണ്. കമ്പ്യൂട്ടേഷണൽ കോമ്പ്ലക്സിറ്റി തിയറിക്ക് അടിസ്ഥാനമിടുകയും ഈ തിയറി ക്രിപ്റ്റോഗ്രാഫിയിൽ ഉപയോഗിക്കാനും പ്രോഗ്രാം ചെക്കിങ്ങ് നടത്താനും സംഭാവനകൾ നൽകുകയും ചെയ്തു. [2][3][4][5][6][7][8]

വസ്തുതകൾ മാനുവൽ ബ്ലം, ജനനം ...
മാനുവൽ ബ്ലം
Thumb
മാനുവൽ ബ്ലം (ഇടത്) ഭാര്യ ലെനോർ ബ്ലം, അവരുടെ മകൻ അവ്രീം ബ്ലം, 1973
ജനനം (1938-04-26) ഏപ്രിൽ 26, 1938  (86 വയസ്സ്)
കലാലയംMassachusetts Institute of Technology
അറിയപ്പെടുന്നത്Blum complexity axioms
Blum's speedup theorem
Blum Blum Shub
Blum-Goldwasser cryptosystem
ജീവിതപങ്കാളി(കൾ)Lenore Blum
പുരസ്കാരങ്ങൾTuring Award (1995)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംComputer Science
സ്ഥാപനങ്ങൾUniversity of California, Berkeley
Carnegie Mellon University
പ്രബന്ധംA Machine-Independent Theory of the Complexity of Recursive Functions (1964)
ഡോക്ടർ ബിരുദ ഉപദേശകൻMarvin Minsky[1]
ഡോക്ടറൽ വിദ്യാർത്ഥികൾLeonard Adleman
Dana Angluin
C. Eric Bach
William Evans
Peter Gemmell
John Gill, III
Shafi Goldwasser
Mor Harchol-Balter
Diane Hernek
Nicholas Hopper
Russell Impagliazzo
Sampath Kannan
Silvio Micali
Gary Miller
Moni Naor
Rene Peralta
Ronitt Rubinfeld
Steven Rudich
Troy Shahoumian
Jeffrey Shallit
Michael Sipser
Elizabeth Sweedyk
Umesh Vazirani
Vijay Vazirani
Hal Wasserman
Luis von Ahn
Ryan Williams
Ivan da Costa Marques[1]
വെബ്സൈറ്റ്www.cs.cmu.edu/~mblum
അടയ്ക്കുക

വിദ്യാഭ്യാസം

ബ്ലം എംഐറ്റിയിലാണ് പഠിച്ചത്. അവിടെവെച്ച് 1959ൽ ബാച്ചിലേഴ്സ് ഡിഗ്രിയും 1961ൽ ഇഇസിഎസ് ൽ മാസ്റ്റേഴ്സ് ഡിഗ്രിയും കരസ്ഥമാക്കി. മാർവിൻ മിൻസ്ക്കിയുടെ മേൽനോട്ടത്തിൽ പിഎച്ച്ഡിയും സ്വന്തമാക്കി. [1][7]

പ്രവൃത്തി

1999 വരെ കാലിഫോർണിയ സർവ്വകലാശാലയിൽ കമ്പ്യൂട്ടർ സയൻസിൽ പ്രൊഫസറായി ജോലി ചെയ്തു. 2002ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണൽ അക്കാഡമി ഓഫ് സയൻസസിലേക്ക് തെരഞ്ഞടിക്കപ്പെട്ടു.

അദ്ദേഹം നിലവിൽ കാർനെഗി മെല്ലൺ സർവ്വകലാശാലയിൽ കമ്പ്യൂട്ടർ സയൻസിലെ പ്രൊഫസറാണ്. അദ്ദേഹത്തിന്റെ ഭാര്യ ലെനോർ ബ്ലമ്മും [9] മകൻ അവ്രിം ബ്ലമ്മും കമ്പ്യൂട്ടർ സയൻസിൽ പ്രൊഫസർമാരാണ്.

ഗവേഷണം

അറുപതുകളിൽ അദ്ദേഹം ഭൗതിക യന്ത്രമാതൃകകളിൽ നിന്നും വ്യത്യസ്തമായ axiomatic complexity theory വികസിപ്പിച്ചെടുത്തു. ഈ സിദ്ധാന്തം ഗോഡെൽ നമ്പറിംഗ്സ്, ബ്ലം ആക്സിയോൺസ് എന്നിവയിൽ അധിഷ്ഠിതമായിരുന്നു. എങ്കിൽപ്പോലും ഈ സിദ്ധാന്തം കമ്പ്രഷൺ സിദ്ധാന്തം, ഗ്യാപ്പ് സിദ്ധാന്തം, ഹോണെസ്റ്റി സിദ്ധാന്തം, ബ്ലം സ്പീഡ്അപ്പ് സിദ്ധാന്തം പോലെയുള്ള ഭൗതികമായ ഫലങ്ങൾ നൽകുന്ന ഏതെങ്കിലും യന്ത്രമാതൃകകളെ അടിസ്ഥാനമാക്കിയില്ല.

ടെലിഫോണിനു മുകളിൽ നാണയം എറിയുന്നതിനു വേണ്ടിയുള്ള ഒരു പ്രോട്ടോക്കോൾ, മദ്ധ്യത്തിന്റെ മദ്ധ്യം, ബ്ലം ബ്ലം ഷബ് സ്യൂഡോറാൻഡം നമ്പർ ജനറേറ്റർ, ബ്ലം-ഗോൾഡ് വാസ്സർ ക്രിപ്റ്റോസിസ്റ്റം തുടങ്ങി അടുത്തകാലത്തുള്ള കാപ്ച്ചകൾ വരെ അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ ഉൾക്കൊള്ളുന്നു. [10]

ബ്ലം അറിയപ്പെടുന്നത് അനേകം പ്രമുഖ ഗവേഷകരുടെ നിർദ്ദേശകനായാണ്. അദ്ദേഹത്തിന്റെ പിഎച്ച്ഡി വിദ്യാർദ്ധികളിൽ ഇവരാണ്: ലിയോനാനാർഡ് അഡൽമാൻ, ഷഫി ഗോൾഡ്‌വസ്സർ, റസ്സൽ ഇമ്പാഗ്ലിയാസ്സോ, സില്വിയോ മികാലി, ഗാരി മിൽനെർ, മോണി നൗർ, സ്റ്റീഫൻ റൂഡിച്ച്, മൈക്കൽ സിപ്സർ, റോണിറ്റ് രുബിൻഫെൽഡ്, ഉമേഷ് വസിറാണി, വിജയ് വസിറാണി, ലൂയിസ് വോൺ അഹ്ൻ, റയാൻ വില്ല്യുംസ്. [1]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.