![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/77/Wikifunctions-logo-en.svg/langml-640px-Wikifunctions-logo-en.svg.png&w=640&q=50)
വിക്കിഫങ്ഷൻസ്
വിക്കിമീഡിയ പദ്ധതി; പുനരുപയോഗിക്കാവുന്ന കോഡുകൾക്കായുള്ള ഒരു തുറന്ന ലൈബ്രറി / From Wikipedia, the free encyclopedia
വിക്കിമീഡിയ ഫൗണ്ടേഷനു കീഴിലുള്ള സോഴ്സ് കോഡിന്റെ നിർമ്മാണം, പരിഷ്ക്കരണം, പുനരുപയോഗം എന്നിവ പ്രാപ്തമാക്കുന്നതിനായി സഹകരണത്തോടെ എല്ലാവർക്കും തിരുത്താവുന്ന കമ്പ്യൂട്ടർ ഫങ്ഷൻസിന്റെ കാറ്റലോഗാണ് വിക്കിഫങ്ഷസ്. ഘടനാപരമായ ഡാറ്റ ഉപയോഗിച്ച് വിക്കിപീഡിയയുടെ ഭാഷാ-സ്വതന്ത്ര പതിപ്പ് സൃഷ്ടിക്കുന്നതിനുള്ള വിക്കിഡാറ്റയുടെ വിപുലീകരണമായ അബ്സ്ട്രാക്റ്റ് വിക്കിപീഡിയയുമായി ഇതിന് അടുത്ത ബന്ധമുള്ളതാണ്.[1][2] വിക്കിലാംബ്ഡ എന്ന താത്കാലിക നാമാത്തോട് തുടങ്ങിയ ഈ പദ്ധതിക്ക് ഒരു പേരിടൽ മത്സരത്തിനുശേഷം 2020 ഡിസംബർ 22-ന് വിക്കിഫങ്ഷൻസ് എന്ന നാമം പ്രഖ്യാപിച്ചു. 2012-ൽ വിക്കിഡാറ്റയ്ക്ക് ശേഷം ആരംഭിക്കുന്ന ആദ്യത്തെ വിക്കിമീഡിയ പദ്ധതി ആണ് വിക്കിഫങ്ഷൻസ്. മൂന്ന് വർഷത്തെ വികസനത്തിന് ശേഷം, 2023 ജൂലൈ 26ന് വിക്കിഫങ്ഷസ് ഔദ്യോഗികമായി ആരംഭിച്ചു.
വസ്തുതകൾ വിഭാഗം, ഉടമസ്ഥൻ(ർ) ...
![]() വിക്കിഫങ്ഷൻസ് ലോഗോ | |
വിഭാഗം | |
---|---|
ഉടമസ്ഥൻ(ർ) | വിക്കിമീഡിയ ഫൗണ്ടേഷൻ |
സൃഷ്ടാവ്(ക്കൾ) | ഡെന്നി വ്രാന്തിച്ച് |
യുആർഎൽ | wikifunctions |
വാണിജ്യപരം | അല്ല |
ആരംഭിച്ചത് | ജൂലൈ 26, 2023; 8 മാസങ്ങൾക്ക് മുമ്പ് (2023-07-26) |
അടയ്ക്കുക