ഹാർട്ട്സ്ഫീൽഡ് ജാക്സൺ അറ്റ്ലാന്റാ ഇന്റർനാഷണൽ ഏയർപോർട്ട്
From Wikipedia, the free encyclopedia
ജോർജിയ സംസ്ഥാനത്തിലെ അറ്റ്ലാന്റാ നഗരത്തിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളം ആണ് ഹാർട്ട്സ്ഫീൽഡ് ജാക്സൺ അറ്റ്ലാന്റാ ഇന്റർനാഷണൽ ഏയർപോർട്ട് (Hartsfield–Jackson Atlanta International Airport (IATA: ATL, ICAO: KATL, FAA LID: ATL). അറ്റ്ലാന്റാ ഏയർപോർട്ട്, ഹാർട്ട്സ്ഫീൽഡ് , ഹാർട്ട്സ്ഫീൽഡ്-ജാക്സൺ എന്നും അറിയപ്പെടുന്ന ഈ വിമാനത്താവളം, 1998 മുതൽ, ലോകത്തിലെ ഏറ്റവുമധികം ആളുകൾ യാത്രചെയ്യുന്ന വിമാനത്താവളം ആണ്[2]
ഹാർട്ട്സ്ഫീൽഡ് ജാക്സൺ അറ്റ്ലാന്റാ ഇന്റർനാഷണൽ ഏയർപോർട്ട് Hartsfield–Jackson Atlanta International Airport | |||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പ്രമാണം:Hartsfield–Jackson Atlanta International Airport logo.svg | |||||||||||||||||||||||||||
| |||||||||||||||||||||||||||
Summary | |||||||||||||||||||||||||||
എയർപോർട്ട് തരം | Public | ||||||||||||||||||||||||||
ഉടമ | City of Atlanta | ||||||||||||||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | Atlanta Department of Aviation | ||||||||||||||||||||||||||
Serves | Atlanta, Georgia, U.S. | ||||||||||||||||||||||||||
സ്ഥലം | Unincorporated areas of Fulton and Clayton counties; also Atlanta, College Park, and Hapeville, Georgia | ||||||||||||||||||||||||||
Hub for |
| ||||||||||||||||||||||||||
Focus city for |
| ||||||||||||||||||||||||||
സമുദ്രോന്നതി | 1,026 ft / 313 m | ||||||||||||||||||||||||||
നിർദ്ദേശാങ്കം | 33°38′12″N 084°25′41″W | ||||||||||||||||||||||||||
വെബ്സൈറ്റ് | www.atl.com | ||||||||||||||||||||||||||
Maps | |||||||||||||||||||||||||||
FAA diagram | |||||||||||||||||||||||||||
ലുവ പിഴവ് ഘടകം:Location_map-ൽ 522 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Metro Atlanta" does not existLocation of airport in Metro Atlanta | |||||||||||||||||||||||||||
റൺവേകൾ | |||||||||||||||||||||||||||
| |||||||||||||||||||||||||||
Helipads | |||||||||||||||||||||||||||
| |||||||||||||||||||||||||||
Statistics (2018) | |||||||||||||||||||||||||||
| |||||||||||||||||||||||||||
Source: Federal Aviation Administration[1] |
അറ്റ്ലാന്റാ ഡൗൺടൗണിൽനിന്നും ഒൻപത് കിലോമീറ്റർ (ഏഴു മൈൽ) സ്ഥിതിചെയ്യുന്നു.അറ്റ്ലാന്റായിലെ മേയറായിരുന്ന വില്ല്യം. ബി ഹാർട്ട്സ്ഫീൽഡ്, മേനാർഡ് ജാക്സൺ എന്നിവരോടുള്ള ബഹുമാനാർഥമാണ് വിമാനത്താവളത്തിന് ഹാർട്ട്സ്ഫീൽഡ് ജാക്സൺ ഏയർപോർട് എന്ന പേർ നൽകിയത്. ഈ വിമാനത്താവളത്തിന് 192 ഗേറ്റുകളുള്ളതിൽ 40 എണ്ണം അന്താരാഷ്ട്രയാത്രക്കാർക്കുള്ളതാണ്.[3] 4,700 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന ഇവിടെ അഞ്ച് സമാന്തര റൺവേകൾ ആണുള്ളത്.[3]
അറ്റ്ലാന്റാ വിമാനത്താവളത്തിൽ നിന്നും വടക്കേ അമേരിക്കയിലും തെക്കേ അമേരിക്ക, മധ്യ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലേക്കും അന്താരാഷ്ട്ര സേവനം ഉണ്ട്. അമേരിക്കൻ ഐക്യനാടുകളിലേക്കുള്ള ഒരു അന്താരാഷ്ട്ര കവാടമെന്ന നിലയിൽ, അന്താരാഷ്ട്ര യാത്രക്കാരുടെ ഗതാഗതത്തിൽ ഹാർട്ട്സ്ഫീൽഡ്-ജാക്സൺ ഏഴാം സ്ഥാനത്താണ്[4]. ഏകദേശം 10 ലക്ഷം വാർഷിക ഫ്ലൈറ്റുകളിൽ പലതും ആഭ്യന്തര വിമാനങ്ങളാണ്; രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയിലെ വിമാനയാത്രയുടെ പ്രധാന കേന്ദ്രമാണ് ഈ വിമാനത്താവളം.
ഡെൽറ്റ എയർ ലൈനിന്റെ പ്രാഥമിക ഹബ്ബാണ് ഹാർട്ട്സ്ഫീൽഡ്-ജാക്സൺ, ചെലവുകുറഞ്ഞ വിമനസർവ്വീസുകളായ ഫ്രോണ്ടിയർ എയർലൈൻസ്, സൗത്ത് വെസ്റ്റ് എയർലൈൻസ്, സ്പിരിറ്റ് എയർലൈൻസ് എന്നിവയുടെയും ഹബ്ബാണിത്. 225 ആഭ്യന്തര, അന്തർദ്ദേശീയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രതിദിനം ആയിരത്തിലധികം ഫ്ലൈറ്റുകളുള്ള ഡെൽറ്റ ഹബ്, ലോകത്തിലെതന്നെ ഏറ്റവും വലിയ എയർലൈൻ ഹബ്ബാണ്.[5][6] 2016 ഫെബ്രുവരിയിൽ വിമാനത്താവളത്തിലെ 75.4 ശതമാനം യാത്രക്കാരും ഡെൽറ്റ എയർ ലൈൻസിലും 9.2% സൗത്ത് വെസ്റ്റ് എയർലൈൻസിലും 2.5% അമേരിക്കൻ ഏയർലൈൻസിലും.[7]സഞ്ചരിച്ചു. ഡെൽറ്റയുടെ കോർപ്പറേറ്റ് ആസ്ഥാനം കൂടാതെ, ഹാർട്ട്സ്ഫീൽഡ്-ജാക്സൺ ഡെൽറ്റയുടെ സാങ്കേതിക പ്രവർത്തനം പ്രാഥമിക അറ്റകുറ്റപ്പണി എന്നിവ നടത്തുന്നതും ഇവിടെയാണ്.[8]
വിമാനത്താവളത്തിന്റെ കൂടുതൽ ഭാഗവും ഇൻകോർപ്പറേറ്റ് ചെയ്യപ്പെടാത്ത പ്രദേശങ്ങളായ ഫുൾട്ടൺ, ക്ലേട്ടൺ എന്നീ കൗണ്ടികളിലായാണ് സ്ഥിതിചെയ്യുന്നത്, കൂടാതെ ഇത് അറ്റ്ലാന്റ,[9] കോളേജ് പാർക്ക്,[10] and ഹേപ്വിൽ.[11] എന്നിവയുടെ നഗരപരിധിയിലേക്കും വ്യാപിച്ചു കിടക്കുന്നു. വിമാനത്താവളത്തിന്റെ ആഭ്യന്തര ടെർമിനലിലേക്ക് സേവനം നൽകുന്നത് മാർട്ടയുടെ(Metropolitan Atlanta Rapid Transit Authority) റെഡ്, ഗോൾഡ് റെയിൽ പാതകളാണ്.