ഫ്ലോറിഡയിലെ മിരാമാറിൽ ആസ്ഥാനമുള്ള ഒരു അമേരിക്കൻ അൾട്രാ ലോ കോസ്റ്റ് കാരിയറാണ് സ്പിരിറ്റ്‌ എയർലൈൻസ്‌. [3]അമേരിക്കയിൽ ഉടനീളം, കരീബിയൻ ദ്വീപുകൾ, മെക്സിക്കോ, ലാറ്റിൻ അമേരിക്ക, ദക്ഷിണ അമേരിക്ക എന്നിവടങ്ങളിലേക്ക് ഷെഡ്യൂൾഡ് സർവീസുകൾ നടത്തുന്നു. 2015-ലെ കണക്കനുസരിച്ചു അറ്റ്ലാന്റിക് സിറ്റി, ചിക്കാഗോ – ഒ’ഹാരെ, ഡാല്ലാസ് / ഫോർട്ട്‌ വോർത്ത്, ഡെട്രോയിറ്റ്, ഫോർട്ട്‌ ലോഡർഡെയിൽ, ലാസ് വെഗാസ് എന്നിവടങ്ങളിൽ എയർലൈൻസിന് ബേസുകൾ ഉണ്ട്.

വസ്തുതകൾ IATA NK, ICAO NKS ...
Spirit Airlines
Thumb
IATA
NK
ICAO
NKS
Callsign
SPIRIT WINGS
തുടക്കം1980 (as Charter One)
Operating bases
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാംFREE SPIRIT
Fleet size98
ലക്ഷ്യസ്ഥാനങ്ങൾ60[1]
ആപ്തവാക്യംLess money. More go.
ആസ്ഥാനംMiramar, Florida, USA
പ്രധാന വ്യക്തികൾ
  • Robert L. Fornaro, President & CEO
  • Ted Christie, Sr. Vice President & CFO
  • John Bendoraitis, Senior Vice President & COO
  • Matt Klein, Sr. Vice President & CCO
വരുമാനംIncrease US$ 2.32 billion (2016)[2]
പ്രവർത്തന വരുമാനംDecrease US$ 443.66 million (2016)
അറ്റാദായംDecrease US$ 264.88 million (2016)[2]
മൊത്തം ആസ്തിIncrease US$ 3.152 billion (2016)
ആകെ ഓഹരിIncrease US$ 1.395 billion (2016)
വെബ്‌സൈറ്റ്spirit.com
അടയ്ക്കുക

ചരിത്രം

1964-ൽ ക്ലിപ്പർ ട്രക്കിംഗ് കമ്പനി എന്ന പേരിലാണ് കമ്പനി പ്രവർത്തനങ്ങൾ ആരംഭിച്ചത്. [4] 1974-ൽ കമ്പനിയുടെ പേര് ഗ്രൌണ്ട് എയർ ട്രാൻസ്ഫർ എന്നാക്കിമാറ്റി. [5] 1980-ൽ ആണ് എയർലൈൻ സർവീസ് ആരംഭിക്കുന്നത്, മിഷിഗനിലെ മകോമ്പ് കൌണ്ടിയിൽ ചാർട്ടർ വൺ എന്ന പേരിൽ ഡെട്രോയിറ്റ് ആസ്ഥാനമായ ചാർട്ടർ ടൂർ ഓപ്പറേറ്റർ, അറ്റ്‌ലാന്റിക് സിറ്റി, ലാസ് വെഗാസ്, ബഹാമാസ് എന്നിവടങ്ങളിലേക്ക് യാത്രാ പാക്കേജുകളുമായി. 1990-ൽ ചാർട്ടർ വൺ റോഡ്‌ ഐലാൻഡിലെ ബോസ്റ്റൺ ആൻഡ്‌ പ്രോവിഡൻസിൽനിന്നും അറ്റ്ലാന്റിക് സിറ്റിയിലേക്ക് ഷെഡ്യൂൾഡ് സർവീസുകൾ ആരംഭിച്ചു. 1992 മെയ്‌ 29-നു ചാർട്ടർ വൺ തങ്ങളുടെ വിമാനങ്ങളിലേക്ക് ജെറ്റ് ഉപകരണം കൊണ്ടുവന്ന് പേര് സ്പിരിറ്റ്‌ എയർലൈൻസ്‌ എന്നാക്കിമാറ്റി. [6] 1992 ജൂൺ 1-നു ഡെട്രോയിറ്റിനും അറ്റ്ലാന്റിക് സിറ്റിക്കും ഷെഡ്യൂൾഡ് സർവീസ് ആരംഭിച്ചു. 1992 ജൂൺ 15-നു ബോസ്റ്റനും പ്രോവിഡൻസിനും ഇടയിൽ ഷെഡ്യൂൾഡ് സർവീസ് ആരംഭിച്ചു.

1992 ഏപ്രിൽ 2-നു സ്പിരിറ്റ്‌ എയർലൈൻസ്‌ ഒർലാൻഡോ, ഫോർട്ട്‌ ലോഡർഡെയിൽ, സെന്റ്‌ പീറ്റർസ്ബർഗ് ഫ്ലോറിഡ എന്നിവടങ്ങളിലേക്ക് ഷെഡ്യൂൾഡ് സർവീസുകൾ ആരംഭിച്ചു. [7] 1992 സെപ്റ്റംബർ 25-നു അറ്റ്ലാന്റിക് സിറ്റിക്കും ഫ്ലോറിഡയിലെ ഫോർട്ട്‌ മയെർസിനും ഇടയിലുള്ള വിമാന സർവീസ് ആരംഭിച്ചു. ഫിലാഡെൽഫിയയിലെ സർവീസുകൾ 1994-ൽ ആരംഭിച്ചു. അടുത്ത അഞ്ച് വർഷങ്ങളിൽ സ്പിരിറ്റ്‌ എയർലൈൻസ്‌ കൂടുതൽ വികസിപ്പിച്ചു.

സ്പിരിറ്റ്‌ എയർലൈൻസിൻറെ ആദ്യ ആസ്ഥാനം ഗ്രെയിറ്റർ ഡെട്രോയിറ്റിലെ ഈസ്റ്റ്‌പോയിന്റ്‌ മിഷിഗനിൽ ആയിരുന്നു. 1999 നവംബറിൽ മയാമി മെട്രോപോളിറ്റൻ ഏരിയയിലെ മിരാമർ ഫ്ലോറിഡയിലേക്ക് മാറ്റി. മിരാമറിലേക്ക് മാറ്റുന്നതിന് മുൻപ് അറ്റ്ലാന്റിക് സിറ്റി, ന്യൂ ജെർസി, ഡെട്രോയിറ്റ് മിഷിഗൻ എന്നീ സ്ഥലങ്ങളും പരിഗണിച്ചിരുന്നു.

2001 നവംബറിൽ സ്പിരിറ്റ്‌ എയർലൈൻസ്‌ സാൻ യുവാൻ, പുർട്ടോ റിക്കോയിലേക്കുള്ള സർവീസ് ഉദ്ഘാടനം ചെയ്തു. മാത്രമല്ല പൂർണ സജ്ജമായ സ്പാനിഷ്‌ കസ്റ്റമർ സർവീസ് വിഭാഗവും വെബ്സൈറ്റും പ്രത്യേക റിസർവേഷൻ ലൈനും തുടങ്ങി.

ലക്ഷ്യസ്ഥാനങ്ങൾ

സെൻട്രൽ അമേരിക്ക, കരീബിയൻ ദ്വീപുകൾ, ദക്ഷിണ അമേരിക്ക, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവടങ്ങളിലായി 57 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സ്പിരിറ്റ്‌ എയർലൈൻസ്‌ സർവീസ് നടത്തുന്നു. 2015-ലെ കണക്കനുസരിച്ചു അറ്റ്ലാന്റിക് സിറ്റി, ചിക്കാഗോ – ഒ’ഹാരെ, ഡാല്ലാസ് / ഫോർട്ട്‌ വോർത്ത്, ഡെട്രോയിറ്റ്, ഫോർട്ട്‌ ലോഡർഡെയിൽ, ലാസ് വെഗാസ് എന്നിവടങ്ങളിൽ എയർലൈൻസിന് ബേസുകൾ ഉണ്ട്.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.