പതിമൂന്നാമത് ദലായ് ലാമ
From Wikipedia, the free encyclopedia
തുബ്ടെൻ ഗ്യാറ്റ്സോ (തിബറ്റൻ: ཐུབ་བསྟན་རྒྱ་མཚོ་; വൈൽ: Thub Bstan Rgya Mtsho; 1876 ഫെബ്രുവരി 12 – 1933 ഡിസംബർ) ടിബറ്റിലെ പതിമൂന്നാമത് ദലായ് ലാമ ആയിരുന്നു.[1]
തുബ്ടെൻ ഗ്യാറ്റ്സോ | |
---|---|
പതിമൂന്നാമത് ദലായ് ലാമ | |
ഭരണകാലം | 1879 ജൂലൈ 31 – 1933 ഡിസംബർ 17 |
മുൻഗാമി | ട്രിൻലേ ഗ്യാറ്റ്സോ |
പിൻഗാമി | ടെൻസിൻ ഗ്യാറ്റ്സോ |
Tibetan | ཐུབ་བསྟན་རྒྱ་མཚོ་ |
Wylie | thub bstan rgya mtsho |
ഉച്ചാരണം | [tʰuptɛ̃ catsʰɔ] |
Transcription (PRC) | Tubdain Gyaco |
THDL | Thubten Gyatso |
Chinese | 土登嘉措 |
Pinyin | Tudeng Jiācuò |
ജനനം | (1876-02-12)12 ഫെബ്രുവരി 1876 ഥാക്പോ ലാങ്ഡുൺ, യു-സാങ്, ടിബറ്റ് |
മരണം | 17 ഡിസംബർ 1933(1933-12-17) (പ്രായം 57) ലാസ, ടിബറ്റ് |
1878-ൽ ഇദ്ദേഹം ദലായ് ലാമയുടെ പുനരവതാരമായി അംഗീകരിക്കപ്പെട്ടു. ലാസയിലേയ്ക്ക് ഇദ്ദേഹത്തെ കൊണ്ടുവരുകയും പഞ്ചൻ ലാമയായിരുന്ന, ടെൻപായ് വാങ്ചുക് സന്യാസദീക്ഷ നൽകുകയും ചെയ്തു. "ഗവാങ് ലോബ്സാങ് തുപ്ടെൻ ഗ്യാറ്റ്സോ ജിഗ്ദ്രാൽ ചോക്ലേ നംഗ്യാൽ" എന്നായിരുന്നു ഇദ്ദേഹത്തിന് നൽകിയ പേര്. 1879-ൽ ഇദ്ദേഹത്തിന് പൊടാല കൊട്ടാരത്തിൽ വച്ച് അധികാരം നൽകപ്പെട്ടു. പ്രായപൂർത്തി ആകാത്തതിനാൽ 1895 വരെ ഇദ്ദേഹം രാഷ്ട്രീയാധികാരം ഏറ്റെടുത്തില്ല.[2]
തുബ്ടെൻ ഗ്യാറ്റ്സോ ഒരു ബുദ്ധിമാനായ പരിഷ്കരണവാദിയായിരുന്നു. ടിബറ്റ് ബ്രിട്ടിഷുകാരുടെയും റഷ്യക്കാരുടെയും മത്സരത്തിന്റെ വേദിയായപ്പോൾ ഒരു ഇരുത്തം വന്ന രാഷ്ട്രതന്ത്രജ്ഞനായി ഇദ്ദേഹം പ്രവർത്തിച്ചു. ടിബറ്റിലേയ്ക്കുള്ള ബ്രിട്ടീഷ് കടന്നുകയറ്റത്തെ തടഞ്ഞത് ഇദ്ദേഹമാണ്. സന്യാസിമാരുടെ കയ്യിൽ അധികാരം കുമിഞ്ഞുകൂടാതിരിക്കാൻ ഇദ്ദേഹം സിവിൽ ഉദ്യോഗസ്ഥന്മാരുടെ എണ്ണം വർദ്ധിപ്പിച്ചു.