സൈപ്രസ്
മദ്ധ്യധരണാഴിയുടെ കിഴക്കുവശത്തുള്ള ഒരു യൂറേഷ്യൻ ദ്വീപുരാജ്യം / From Wikipedia, the free encyclopedia
മദ്ധ്യധരണാഴിയുടെ കിഴക്കുവശത്തുള്ള ഒരു യൂറേഷ്യൻ ദ്വീപുരാജ്യമാണ് സൈപ്രസ്. (ഗ്രീക്ക്: Κύടπρος, Kýpros; തുർക്കിഷ്: Kıbrıs), ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് സൈപ്രസ് (ഗ്രീക്ക്: Κυπριακή Δημοκρατία, Kypriakí Dimokratía) ടർക്കിക്ക് (അനറ്റോളിയ) തെക്കാണ് സൈപ്രസ്.
Republic of Cyprus | |
---|---|
ദേശീയ ഗാനം: Υμνος είς την Ελευθερίαν Ýmnos eis tīn Eleutherían Hymn to Liberty1 | |
Location of സൈപ്രസ് (dark green) – on the European continent (light green & dark grey) | |
തലസ്ഥാനം and largest city | Nicosia (Lefkosia, Lefkoşa) |
ഔദ്യോഗിക ഭാഷകൾ | Greek and Turkish[1] |
നിവാസികളുടെ പേര് | Cypriot |
ഭരണസമ്പ്രദായം | Presidential republic |
• President | Nicos Anastasiades |
Independence from the United Kingdom | |
• Date | 16 August 1960[2] |
• Independence Day | 1 October[3] |
• ആകെ വിസ്തീർണ്ണം | 9,251 km2 (3,572 sq mi) (167th) |
• ജലം (%) | negligible |
• 1.1.2009 census | 801,600 (estimate) |
• ജനസാന്ദ്രത | 85/km2 (220.1/sq mi) (85th) |
ജി.ഡി.പി. (PPP) | 2007 IMF estimate |
• ആകെ | $21.400 billion[4] (107th) |
• പ്രതിശീർഷം | $27,171[4] (30th) |
ജി.ഡി.പി. (നോമിനൽ) | 2007 IMF estimate |
• ആകെ | $21.303 billion[4] (87th) |
• Per capita | $27,047[4] (28th) |
ജിനി (2005) | 29 low · 19th |
എച്ച്.ഡി.ഐ. (2006) | 0.912 Error: Invalid HDI value · 30th |
നാണയവ്യവസ്ഥ | Euro2 (EUR) |
സമയമേഖല | UTC+2 (EET) |
UTC+3 (EEST) | |
ഡ്രൈവിങ് രീതി | left |
കോളിംഗ് കോഡ് | 357 |
ISO കോഡ് | CY |
ഇൻ്റർനെറ്റ് ഡൊമൈൻ | .cy3 |
|
മെഡിറ്ററേനിയനിലെ മൂന്നാമത്തെ വലിയ ദ്വീപായ സൈപ്രസ്, മേഖലയിൽ ജനപ്രിയമായ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നുമാണ്. വർഷം തോറും 24 ലക്ഷം വിനോദസഞ്ചാരികളെ സൈപ്രസ് ആകർഷിക്കുന്നു. [5] ബ്രിട്ടീഷ് കോളനിയായിരുന്ന സൈപ്രസ് 1960-ൽ യുണൈറ്റഡ് കിങ്ഡത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. 1961-ൽ സൈപ്രസ് ഒരു കോമൺവെൽത്ത് റിപ്പബ്ലിക്ക് ആയി. ഒരു വികസിത രാജ്യമായ സൈപ്രസ് 2004 മെയ് 1 മുതൽ യൂറോപ്യൻ യൂണിയൻ അംഗമാണ്.
1974-ൽ ഗ്രീക്ക് സൈപ്രിയോട്ടുകളും റ്റർക്കിഷ് സൈപ്രിയോട്ടുകളും തമ്മിൽ സാമുദായിക കലാപമുണ്ടായി. ഗ്രീക്ക് സൈപ്രിയോട്ടുകൾ പട്ടാള അട്ടിമറിയിലൂടെ സൈപ്രസിന്റെ ഭരണം പിടിച്ചെടുക്കാൻ ശ്രമിച്ചു. ഗ്രീക്ക് സൈനിക ഭരണകൂടത്തിന്റെ മേൽനോട്ടത്തിലായിരുന്നു ഈ പട്ടാള അട്ടിമറി ശ്രമം (കൂ). ഇതേത്തുടർന്ന് റ്റർക്കി സൈപ്രസിനെ ആക്രമിച്ച് സൈപ്രസ് ദ്വീപിന്റെ മൂന്നിലൊന്ന് ഭാഗം കയ്യേറി. ആയിരക്കണക്കിന് സൈപ്രിയോട്ടുകൾ ഇതെത്തുടർന്ന് അഭയാർത്ഥികളായി. ദ്വീപിനു വടക്ക് ഒരു പ്രത്യേക റ്റർക്കിഷ് സൈപ്രിയോട്ട് രാഷ്ട്രീയ സംവിധാനം സ്ഥാപിതമായി. ഈ സംഭവവും ഇതെത്തുടർന്നുള്ള രാഷ്ട്രീയ സാഹചര്യവും ഇന്നും തുടരുന്ന ഒരു വിവാദവിഷയമാണ്.