പല രാജ്യങ്ങളിലും ബിസിനസ്സ് പ്രവർത്തനങ്ങൾ നടത്തിവരുന്ന കമ്പനികളാണ് ബഹുരാഷ്ട്രകമ്പനികൾ എന്നറിയപ്പെടുന്നത്. ദേശീയാതിർത്തികൾക്കപ്പുറത്ത് വിഭവവിനിയോഗം നടത്തുകയും എന്നാൽ ഉടമസ്ഥതയും ഭരണവും ദേശീയാധിഷ്ഠിതമായി കേന്ദ്രീകരിക്കുന്നതാണ് ബഹുരാഷ്ട്രകമ്പനികളുടെ പ്രത്യേകത .ഇത്തരം കമ്പനികൾ ഒരു ഉല്പന്നത്തിന്നോ സേവനത്തിന്നോ രൂപം നൽകുന്നത് ആഗോളവിപണിയിൽ കണ്ണും നട്ടായിരിക്കും .ഒന്നിലേറെ രാജ്യങ്ങളിൽ ബഹുരാഷ്ട്രകമ്പനികൾക്കു ഫാക്ടറികളും ശാഖകളും ഓഫീസുകളും ഉണ്ടായിരിക്കും . ബഹുരാഷ്ട്രകമ്പനികളുടെ വളർച്ചക്കുള്ള പ്രധാന കാരണങ്ങൾ ഇവയാണ്-

  1. പല രാജ്യങ്ങളും ഉദാരവൽക്കരണം നടപ്പാക്കിയതിന്റെ ഫലമായി നേരിട്ടുള്ള വിദേശ മൂലധന നിക്ഷേപത്തിനുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ വന്ന അയവ് .
  2. വ്യാവസായിക വികസനം ത്വരിതപ്പെടുത്താൻ വേണ്ടി വിദേശ മൂലധനത്തെ ക്ഷണിച്ചുവരുത്തുന്നതിൽ വികസ്വര രാജ്യങ്ങൾ സ്വീകരിച്ച നടപടികൾ .
Thumb
Replica of an East Indiaman of the Dutch East India Company/United East India Company (VOC)

അമേരിക്ക, യൂറോപ്പ്, ജപ്പാൻ എന്നിവിടങ്ങളിലെ അനേകം ബഹുരാഷ്ട്രകമ്പനികൾ ഇപ്പോൾ വികസ്വര രാജ്യങ്ങളിൽ പ്രവർത്തിച്ചുവരുന്നുണ്ട് .അതിന്നും പുറമേ വികസ്വര രാജ്യങ്ങളിലും ബഹുരാഷ്ട്രകമ്പനികൾ രൂപംകൊള്ളുന്നുണ്ട് .ഇന്ത്യയിൽ പ്രവർത്തിച്ചുവരുന്ന ചില ബഹുരാഷ്ട്രകമ്പനികളാണ് ഹിന്ദുസ്ഥാൻ ലിവർ, ഐടിസി, സീമെൻസ്, കൊക്കൊകോള, പെപ്സി, യൂണിയൻ കാർബൈഡ്, ബാറ്റ, ഗ്ലാക്സോ, ഹോച്ചസ്റ്റ്, സാൻഡോസ്, ഗുഡ്ഇയർ എന്നിവ .

പ്രത്യേകതകൾ

ഒരു ബഹുരാഷ്ട്രകമ്പനിയുടെ അടിസ്ഥാനപരമായ പ്രത്യേകതകൾ ഇവയാണ്-

  1. ഭീമസ്വരൂപം (ബഹുരാഷ്ട്രകമ്പനികളിൽ പലതിന്റേയും ആസ്തിയും വിറ്റുവരവും ഭീമമാണ്.)
  2. കേന്ദ്രീകൃത നിയന്ത്രണം (ബഹുരാഷ്ട്രകമ്പനിയുടെ ആസ്ഥാനം സ്വദേശത്തായിരിക്കും.)
  3. പ്രവർത്തനം അന്താരാഷ്ട്രതലത്തിൽ (ഉല്പന്നങ്ങൾ പല രാജ്യങ്ങളിൽ വിറ്റഴിക്കുന്നു).
  4. അത്യാധുനിക സാങ്കേതിക വിദ്യ (ബഹുരാഷ്ട്രകമ്പനികൾ അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതിനാൽ, ലോകോത്തര ഉല്പന്നങ്ങളും സേവനങ്ങളും പ്രദാനം ചെയ്യാനാകുന്നു.)
  5. അതിവിദഗ്ദ്ധ മാനേജ്മെന്റ് (അതിവിദഗ്ദ്ധരായവരാണ് കമ്പനിയെ നിയന്ത്രിക്കുന്നത്.)
  6. അന്താരാഷ്ട്ര വിപണി (ഭീമമായ വിഭവശേഷിയുള്ളതിനാലും അതുല്യമായ വിപണന വൈദഗ്ദ്ധ്യമുള്ളതിനാലും ബഹുരാഷ്ട്രകമ്പനികൾക്ക് ഏതു രാജ്യത്തിലെ വിപണിയിലും സ്ഥാനം നേടാനാവും.)

പുറംകണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.