കേരളത്തിലെ പ്രധാന ജലമേളകളിലൊന്നാണ് നെഹ്‌റു ട്രോഫി വള്ളംകളി. ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിൽ വർഷത്തിലൊരിക്കൽ അരങ്ങേറുന്ന ഈ ജലോത്സവം ഒട്ടനവധി മറുനാടൻ വിനോദ സഞ്ചാരികളെയും ആകർഷിക്കുന്നുണ്ട്. നെഹ്‌റു ട്രോഫി വള്ളംകളി സമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും ഓഗസ്റ്റ് മാസത്തെ രണ്ടാം ശനിയാഴ്ച അരങ്ങേറുന്ന ഈ ജലമേള അരനൂറ്റാണ്ടു പിന്നിട്ടു.

Thumb
നെഹ്‌റു ട്രോഫി വള്ളംകളി 2012

ചരിത്രം

Thumb
വള്ളംകളി നടക്കുന്നിടത്തെ നെഹ്രുവിന്റെ പ്രതിമ

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാ‍ൽ നെഹ്‌റുവിന്റെ കേരള സന്ദർശനത്തോടനുബന്ധിച്ച് കേരള സർക്കാർ പ്രത്യേകമൊരുക്കിയ ചുണ്ടൻ വളളംകളി മത്സരത്തോടെയാണ് നെഹ്‌റു ട്രോഫിയുടെ ചരിത്രം ആരംഭിക്കുന്നത്. 1952 ഡിസംബർ 27 ന് ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിലാണ് മത്സരം അരങ്ങേറിയത്. ചുണ്ടൻ‌വള്ളങ്ങളുടെ തുഴയെറിഞ്ഞുള്ള പോരാട്ടം ആവേശത്തോടെ വീക്ഷിച്ച നെഹ്‌റു മത്സരാന്ത്യത്തിൽ സകല സുരക്ഷാ ക്രമീകരണങ്ങളും കാറ്റിൽ‌പ്പറത്തി വള്ളംകളിയിൽ ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനിൽ ചാടിക്കയറി. നെഹ്‌റുവിന്റെ ഈ ആഹ്ലാദപ്രകടനം അംഗീകാരമായിക്കരുതിയ വള്ളംകളി പ്രേമികൾ അദ്ദേഹത്തെ ചുണ്ടൻവള്ളങ്ങളുടെ അകമ്പടിയോടെ കൊച്ചിവരെയെത്തിച്ചു യാത്രയാക്കി. പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിമാരായിത്തീർന്ന ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഈ വള്ളംകളിക്കാഴ്ചയിൽ നെഹ്‌റുവിനൊപ്പം ഉണ്ടായിരുന്നു.

ഡൽ‌ഹിയിലെത്തിയ ശേഷം സ്വന്തം കയ്യൊപ്പോടുകൂടി വെള്ളിയിൽ തീർത്ത ചുണ്ടൻ വള്ളത്തിന്റെ മാതൃക നെഹ്‌റു അയച്ചുതന്നു. ഈ മാതൃകയാണ് വിജയികൾക്കു നൽകൂന്ന നെഹ്‌റൂ ട്രോഫി. തുടക്കത്തിൽ പ്രൈം‌മിനിസ്‌റ്റേഴ്സ് ട്രോഫി എന്നായിരുന്നു വള്ളംകളി അറിയപ്പെട്ടിരുന്നത്. 1969 ജൂൺ ഒന്നിനു കൂടിയ വള്ളംകളി സമിതി നെഹ്‌റുവിനോടുള്ള ആദരവ് കാരണം കപ്പിന്റെ പേര്‌ നെഹ്‌റു ട്രോഫി വള്ളംകളി എന്നാക്കിമാറ്റി.

Thumb
നെഹ്‌റു ട്രോഫി വള്ളംകളിയുടെ വാച്ച്‌ടവർ

മത്സര രീതി

ചുണ്ടൻ വള്ളങ്ങളുടെ മത്സരമാണ് ഇവിടെ പ്രധാനമെങ്കിലും മറ്റുള്ളവയുമുണ്ട്. ഓടി, വെപ്പ്, ചുരുളൻ എന്നീ വിഭാഗങ്ങളിലായി ഒട്ടേറെ വള്ളങ്ങളും മത്സരത്തിനിറങ്ങും. ഓരോ വിഭാഗത്തിലെയും ജേതാക്കൾക്കും പ്രത്യേക സമ്മാനങ്ങളുമുണ്ട്.

ജേതാക്കൾ

വിജയിച്ച ചുണ്ടൻവള്ളങ്ങൾ

കൂടുതൽ വിവരങ്ങൾ നമ്പർ, വർഷം ...
നമ്പർ വർഷം വിജയിച്ച ചുണ്ടൻ ബോട്ട് ക്ലബ് ക്യാപ്റ്റൻ
11952നടുഭാഗംനടുഭാഗം ബോട്ട് ക്ലബ്ചാക്കോ മാമ്പിള മട്ടു മാപ്പിള
21954കാവാലംകാവാലം ടീംതൊമ്മൻ ജോസഫ്
31955പാർത്ഥസാരഥിഎൻ.എസ്.എസ്. കരയോഗം, നെടുമുടികെ.ജി. രാഘവൻ നായർ
41956നെപ്പോളിയൻകാവാലം ടീംതൊമ്മൻ ജോസഫ്
51957നെപ്പോളിയൻപൊങ്ങ ബോട്ട് ക്ലബ്ജോസഫ് ചെറിയാൻ
61958നെപ്പോളിയൻ
കാവാലം
പൊങ്ങ ബോട്ട് ക്ലബ്
കാവാലം ബോട്ട് ക്ലബ്
ചെറിയാൻ ജോസഫ്
ടി.ജെ. ജോബ്
71959നെപ്പോളിയൻപൊങ്ങ ബോട്ട് ക്ലബ്ചെറിയാൻ വർഗ്ഗീസ്
81960കാവാലംകാവാലം ബോട്ട് ക്ലബ്മാത്തച്ചൻ
91961നെപ്പോളിയൻപൊങ്ങ ബോട്ട് ക്ലബ്ചെറിയാൻ വർഗ്ഗീസ്
101962കാവാലംകാവാലം ബോട്ട് ക്ലബ്ടി.ജെ. ജോബ്
111963ഗിയർഗോസ്യുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരിപി.കെ. തങ്കച്ചൻ
121964സെന്റ് ജോർജ്ജ്യുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരിപി.കെ. തങ്കച്ചൻ
131965പാർത്ഥസാരഥിയുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരിപി.കെ. തങ്കച്ചൻ
141966പുളിങ്കുന്ന്പുളിങ്കുന്ന് ബോട്ട് ക്ലബ്തൊമ്മിച്ചൻ
151967പുളിങ്കുന്ന്പുളിങ്കുന്ന് ബോട്ട് ക്ലബ്തൊമ്മിച്ചൻ
161968പാർത്ഥസാരഥിയുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരിപി.കെ. തങ്കച്ചൻ
171969പുളിങ്കുന്ന്പുളിങ്കുന്ന് ബോട്ട് ക്ലബ്സി.സി. ചാക്കോ
181970കല്ലൂപറമ്പൻയുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരിവർഗ്ഗീസ് ആന്റണി
191971കല്ലൂപറമ്പൻ
പുളിങ്കുന്ന്
കുമരകം ബോട്ട് ക്ലബ്
പുളിങ്കുന്ന് ബോട്ട് ക്ലബ്
നെല്ലാനിക്കൽ പാപ്പച്ചൻ
ചാക്കമ്മ കണ്ണോട്ടുത്തറ
201972കല്ലൂപറമ്പൻകുമരകം ബോട്ട് ക്ലബ്നെല്ലാനിക്കൽ പാപ്പച്ചൻ
211973കല്ലൂപറമ്പൻ
കാരിച്ചാൽ
കുമരകം ബോട്ട് ക്ലബ്
ഫ്രണ്ട്സ് ബോട്ട് ക്ലബ്ബ്,ചേന്നംങ്കരി & വേണാട്ടുകാട്
നെല്ലാനിക്കൽ പാപ്പച്ചൻ
പി.സി.ജോസഫ്
221974കാരിച്ചാൽഫ്രണ്ട്സ് ബോട്ട് ക്ലബ്, ചേന്നങ്കരി & വേണാട്ടുകാട്പി.സി. ജോസഫ്
231975കാരിച്ചാൽഫ്രണ്ട്സ് ബോട്ട് ക്ലബ്, ചേന്നങ്കരി & വേണാട്ടുകാട്പി.സി. ജോസഫ്
241976കാരിച്ചാൽയുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരിപി.കെ. തങ്കച്ചൻ
251977ജവഹർ തായങ്കരിതായങ്കരി ബോട്ട് ക്ലബ്കെ.എസ്. വർഗ്ഗീസ്
261978ജവഹർ തായങ്കരിതായങ്കരി ബോട്ട് ക്ലബ്കെ.എസ്. വർഗ്ഗീസ്
271979ആയാപറമ്പ് വലിയ ദിവാൻജിയുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരിരവി പ്രകാശ്
281980കാരിച്ചാൽപുല്ലങ്ങടി ബോട്ട് ക്ലബ്രാമചന്ദ്രൻ
291981വിജയി ഇല്ലവിജയി ഇല്ലവിജയി ഇല്ല
301982കാരിച്ചാൽകുമരകം ബോട്ട് ക്ലബ്നെല്ലാനിക്കൽ പാപ്പച്ചൻ
311983കാരിച്ചാൽകുമരകം ബോട്ട് ക്ലബ്നെല്ലാനിക്കൽ പാപ്പച്ചൻ
321984കാരിച്ചാൽകുമരകം ബോട്ട് ക്ലബ്നെല്ലാനിക്കൽ പാപ്പച്ചൻ
331985ജവഹർ തായങ്കരിഫ്രണ്ട്സ് ബോട്ട് ക്ലബ്, ചേന്നങ്കരി & വേണാട്ടുകാട്പി.സി. ജോസഫ്
341986കാരിച്ചാൽവില്ലേജ് ബോട്ട് ക്ലബ്, കൈനകരിസണ്ണി അക്കരക്കളം
351987കാരിച്ചാൽവില്ലേജ് ബോട്ട് ക്ലബ്, കൈനകരിസണ്ണി അക്കരക്കളം
361988വെള്ളംകുളങ്ങരപള്ളാത്തുരുത്തി ബോട്ട് ക്ലബ്ടി.പി. രാജ്ഭവൻ
371989ചമ്പക്കുളംയുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരിഎ.കെ. ലാലസൻ
381990ചമ്പക്കുളംയുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരിഎ.കെ. ലാലസൻ
391991ചമ്പക്കുളംയുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരിഎ.കെ. ലാലസൻ
401992കല്ലൂപറമ്പൻശ്രീലക്ഷ്മണ ബോട്ട് ക്ലബ്, മുളക്കുളംവി.എൻ. വേലായുധൻ
411993കല്ലൂപറമ്പൻയുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരിസി.വി. വിജയൻ
421994ചമ്പക്കുളംജെറ്റ് എയർവേസ് ബോട്ട് ക്ലബ്, കൊച്ചിൻആന്റണി അക്കരക്കളം
431995ചമ്പക്കുളംആലപ്പുഴ ബോട്ട് ക്ലബ്ജോസ് ജോൺ
441996ചമ്പക്കുളംആലപ്പുഴ ബോട്ട് ക്ലബ്അനിൽ മാധവൻ
451997ആലപ്പാടൻനവജീവൻ ബോട്ട് ക്ലബ്, ആർപ്പൂക്കരകെ.പി. പൗൾ
461998ചമ്പക്കുളംപള്ളാത്തുരുത്തി ബോട്ട് ക്ലബ്ഡൊമിനിക് കുഴിമറ്റം
471999ആലപ്പാടൻകുമരകം ടൗൺ ബോട്ട് ക്ലബ്സമ്പത്ത് കണിയാമ്പറമ്പിൽ
482000കാരിച്ചാൽആലപ്പുഴ ബോട്ട് ക്ലബ്ബെൻസി രണ്ടുത്തിക്കൽ
492001കാരിച്ചാൽഫ്രണ്ട്സ് ബോട്ട് ക്ലബ്, ചേന്നങ്കരി & വേണാട്ടുകാട്ടോബിൻ ചാണ്ടി
502002വെള്ളംകുളങ്ങരകുമരകം ബോട്ട് ക്ലബ്സണി ജേക്കബ്
512003കാരിച്ചാൽനവജീവൻ ബോട്ട് ക്ലബ്, മണിയാപറമ്പ്തമ്പി പൊടിപ്പറ
522004ചെറുതനകുമരകം ടൗൺ ബോട്ട് ക്ലബ്രാജു വടക്കത്ത്
532005പായിപ്പാടൻകുമരകം ടൗൺ ബോട്ട് ക്ലബ്രാജു വടക്കത്ത്
542006പായിപ്പാടൻകുമരകം ടൗൺ ബോട്ട് ക്ലബ്രാജു വടക്കത്ത്
552007പായിപ്പാടൻകുമരകം ടൗൺ ബോട്ട് ക്ലബ്കുഞ്ഞുമോൻ മേലുവള്ളിൽ
562008കാരിച്ചാൽജീസസ് ബോട്ട് ക്ലബ്, കൊല്ലംജിജി ജേക്കബ് പൊള്ളയിൽ
572009ചമ്പക്കുളംജീസസ് ബോട്ട് ക്ലബ്, കൊല്ലംജിജി ജേക്കബ് പൊള്ളയിൽ
582010ജവഹർ തായങ്കരികുമരകം ടൗൺ ബോട്ട് ക്ലബ്ജോസഫ് ഫിലിപ്പ്
592011കാരിച്ചാൽഫ്രീഡം ബോട്ട് ക്ലബ്,കൈനകരിജിജി ജേക്കബ്‌ പൊള്ളയിൽ
602012ശ്രീ ഗണേഷ്ഫ്രീഡം ബോട്ട് ക്ലബ്, കൈനകരിജിജി ജേക്കബ് പൊള്ളയിൽ
612013ശ്രീ ഗണേഷ്സെന്റ്‌ ഫ്രാൻസിസ്‌ ബോട്ട് ക്ലബ്, ഹരിപ്പാട്‌അരുൺ കുമാർ
622014ചമ്പക്കുളംയുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരിജോർജ്ജ് തോമസ് തേവ്വർകാട്
632015ജവഹർ തായങ്കരികുമരകം വേമ്പനാട്‌ ബോട്ട്‌ ക്ലബ്ബ്ജെയിംസ് കുട്ടി ജേക്കബ്
642016കാരിച്ചാൽകുമരകം വേമ്പനാട്‌ ബോട്ട്‌ ക്ലബ്ബ്ജെയിംസ്‌ കുട്ടി ജേക്കബ്‌
652017ഗബ്രിയേൽതുരുത്തിപുറം ബോട്ട് ക്ലബ്ബ്ഉമ്മൻ ജേക്കബ്‌
66 2018 പായിപ്പാടൻ പള്ളാത്തുരുത്തി ബോട്ട് ക്ലബ് ജെയിംസ്‌ കുട്ടി ജേക്കബ്‌
67 2019 നടുഭാഗം പള്ളാത്തുരുത്തി ബോട്ട് ക്ലബ് നാരായണൻകുട്ടി എൻ ഉദയൻ
68 2022 മഹാദേവികാട് കാട്ടിൽ തെക്കേതിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് സന്തോഷ് ചാക്കോ
69 2023 വീയപുരം പള്ളാത്തുരുത്തി ബോട്ട് ക്ലബ് അലൻ മൂന്നുതൈക്കൽ
അടയ്ക്കുക
കൂടുതൽ വിവരങ്ങൾ നമ്പർ, ചുണ്ടൻ ...
നമ്പർചുണ്ടൻജയിച്ച തവണ
1നടുഭാഗം2
2കാവാലം4
3പാർത്ഥസാരഥി3
4നെപ്പോളിയൻ5
5ഗിയർഗോസ്1
6സെന്റ് ജോർജ്ജ്1
7പുളിങ്കുന്ന്4
8കല്ലൂപറമ്പൻ6
9കാരിച്ചാൽ15
10ജവഹർ തായങ്കരി5
11ആയാപറമ്പ് വലിയ ദിവാൻജി1
12വെള്ളംകുളങ്ങര2
13ചമ്പക്കുളം9
14ആലപ്പാടൻ2
15ചെറുതന1
16പായിപ്പാടൻ4
17ശ്രീ ഗണേഷ്‌2
18മഹാദേവികാട് കാട്ടിൽ തെക്കേതിൽ1
19ഗബ്രിയേൽ1
20വീയപുരം1
അടയ്ക്കുക

അവലംബം

ഇതും കാണുക

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.