യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ

From Wikipedia, the free encyclopedia

യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ
Remove ads
Remove ads

അമേരിക്കൻ ഐക്യനാടുകളുടെ ഔദ്യോഗിക നാണയമാണു ഡോളർ (കറൻസി കോഡ് USD). മറ്റ് ചില രാജ്യങ്ങളിലും യുഎസ് ഡോളർ ഔദ്യോഗികമായും നിയമപരമായും കറൻസിയായി ഉപയോഗിക്കുന്നുണ്ട്. ഡോളർ ചിഹ്നം $ ആണ് സാധാരണയായി അമേരിക്കൻ ഡോളറിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. $ ചിഹ്നം ഉപയോഗിക്കുന്ന മറ്റ് പല ഡോളർ കറൻസികളും ഉള്ളതിനാൽ അവയിൽനിന്ന് തിരിച്ചറിയുന്നതിനായി USD, US$ എന്നിവയും ചുരുക്കെഴുത്തായി ഉപയോഗിക്കുന്നു. ഒരു ഡോളറിനെ 100 സെന്റുകളായി വിഭജിച്ചിരിക്കുന്നു.

Thumb
പ്രസിഡൻഷ്യൽ ഡോളർ നാണയ ശ്രേണിയിൽ പുറത്തിറക്കപ്പെട്ട നാണയം

1785 ജൂലൈ 6ന് കോൺഗ്രസ് ഓഫ് ദ കോൺഫെഡറേഷൻ ഡോളറിനെ അമേരിക്കയുടെ ഔദ്യോഗിക നാണയമായി സ്വീകരിച്ചു.[1]അന്താരാഷ്ട്ര പണമിടപാടുകളിൽ ഏറ്റവും ഉപയോഗിക്കപ്പെടുന്ന കറൻസി യുഎസ് ഡോളറാണ്.[2] 1995ൽ ഇതിന്റെ വിനിമയം $38000 കോടി ആയിരുന്നു. അതിൽ മൂന്നിൽ രണ്ടുഭാഗവും വിദേശരാജ്യങ്ങളിലായിരുന്നു ഉപയോഗിക്കപ്പെട്ടിരുന്നത്. 2005ഓടെ വിനിമയം $76000 കോടിയായി. അതിൽ ഏകദേശം പകുതി മുതൽ മൂന്നിൽ രണ്ട് വരെ അമേരിക്കക്ക് പുറത്തായിരുന്നു.[3] ഡിസംബർ 2006ലെ കണക്കുകളനുസരിച്ച് ആകെ വിനിമയമൂല്യത്തിന്റെ കാര്യത്തിൽ യൂറോ, അമേരിക്കൻ ഡോളറിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്.[4] ഇപ്പോഴത്തെ മൂല്യപ്രകാരം 102900 കോടി അമേരിക്കൻ ഡോളറിന്‌ തുല്യമായ €69500 കോടിയാണ് യൂറോയുടെ മൊത്തവിനിമയം.[5]

Remove ads

ബാങ്ക് നോട്ടുകൾ

കൂടുതൽ വിവരങ്ങൾ സംജ്ഞ, മുൻ വശം ...
Remove ads

അവലംബം

Loading content...

കൂടുതൽ വിവരങ്ങൾക്ക്

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads