വത്തിക്കാൻ നഗരം
From Wikipedia, the free encyclopedia
ഇറ്റലിയുടെ ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഒരു പരമാധികാരരാഷ്ട്രമാണ് വത്തിക്കാൻ നഗരം (ഔദ്യോഗികമായി സ്റ്റേറ്റ് ഓഫ് ദ വത്തിക്കാൻ സിറ്റി). കത്തോലിക്കാ സഭയുടെ ആസ്ഥാനവുമാണ് വത്തിക്കാൻ നഗരം. 44 hectares (110 acres) വിസ്തീർണ്ണവും 800 പേർ മാത്രം[5][13] വസിക്കുന്നതുമായ നഗരം വിസ്തീർണ്ണത്തിലും ജനസംഖ്യയിലും ലോകത്തിലെ ഏറ്റവും ചെറിയ പരമാധികാരരാഷ്ട്രമാണ്.
വത്തിക്കാൻ സിറ്റി സ്റ്റേറ്റ് [1] | |
---|---|
Location of വത്തിക്കാൻ നഗരം (green) on the European continent (dark grey) — [Legend] | |
തലസ്ഥാനം | വത്തിക്കാൻ നഗരം |
ഔദ്യോഗിക ഭാഷകൾ | ഇറ്റാലിയൻ[3][4] |
വംശീയ വിഭാഗങ്ങൾ (2011[5]) | ഇറ്റാലിയൻ സ്വിസ്സ് (സ്വിസ് ഗാർഡുകൾ) മറ്റുള്ളവർ |
ഭരണസമ്പ്രദായം | Ecclesiastical[5] sacerdotal[6] സർവ്വാധികാരത്തോടുകൂടിയ തെരഞ്ഞെടുക്കപ്പെട്ട ദിവ്യാധിപത്യം[7][8] |
ഫ്രാൻസിസ് മാർപ്പാപ്പ | |
• പ്രസിഡന്റ് ഓഫ് ദി ഗവർണ്ണറേറ്റ് | ഗിസെപ്പെ ബെർത്തെല്ലോ |
നിയമനിർമ്മാണസഭ | പൊന്തിഫിക്കൽ കമ്മീഷൻ |
സ്വാതന്ത്ര്യം from the Kingdom of Italy | |
11 ഫെബ്രുവരി 1929 | |
• ആകെ വിസ്തീർണ്ണം | 0.44 km2 (0.17 sq mi) (250ആം) |
• ജലം (%) | 0 |
• ജൂലൈ 2011 estimate | 832[9] (236ആം) |
• ജനസാന്ദ്രത | 1,877/km2 (4,861.4/sq mi) (6th) |
നാണയവ്യവസ്ഥ | യൂറോ (€)[10][11] (EUR) |
സമയമേഖല | UTC+1 (CET) |
UTC+2 (CEST) | |
ഡ്രൈവിങ് രീതി | right[note 1] |
കോളിംഗ് കോഡ് | +379[12] |
ISO കോഡ് | VA |
ഇൻ്റർനെറ്റ് ഡൊമൈൻ | .va |
പതിനൊന്നാം പീയൂസ് മാർപ്പാപ്പയ്ക്കുവേണ്ടി കർദ്ദിനാൾ പിയെത്രോ ഗസ്പാറിയും ഇറ്റലിയിലെ വിക്ടർ ഇമ്മാനുവേൽ മൂന്നാമൻ രാജാവിനുവേണ്ടി പ്രധാനമന്ത്രിയും രാഷ്ട്രത്തലവനുമായ ബെനീറ്റോ മുസ്സോളിനിയും ഒപ്പുവച്ച ലാറ്ററൻ ഉടമ്പടിയിലൂടെ വത്തിക്കാൻ നഗരത്തിന് 1929 മുതൽ സ്വതന്ത്രരാഷ്ട്രപദവിയുണ്ട്.[14]. യൂറോപ്പിൽ ഇറ്റലിയുടെ തലസ്ഥാനമായ റോമിലാണ് ഇതിന്റെ സ്ഥാനം.
ഭരണരീതി രാജവാഴ്ച. ഭരണകുടത്തിനു് റോമൻ കൂരിയ എന്നാണു് പേരു്. ഭരണാധിപൻ മാർപാപ്പ. 2013 മുതൽ ഫ്രാൻസിസാണ് മാർപ്പാപ്പ.