ഈവ് ക്യൂറി
From Wikipedia, the free encyclopedia
Remove ads
ഒരു ഫ്രഞ്ച്, അമേരിക്കൻ എഴുത്തുകാരി, പത്രപ്രവർത്തക, പിയാനിസ്റ്റ് എന്നിവയായിരുന്നു ഈവ് ഡെനിസ് ക്യൂറി ലാബൂയിസ് (ഫ്രഞ്ച് ഉച്ചാരണം: [ɛv dəniz kyʁi labwis]; ഡിസംബർ 6, 1904 - ഒക്ടോബർ 22, 2007). മേരി മരിയ സ്ക്ളോഡോവ്സ്കാ-ക്യൂറിയുടെയും പിയറി ക്യൂറിയുടെയും ഇളയ മകളായിരുന്നു ഈവ് ക്യൂറി. അവരുടെ സഹോദരി ഐറിൻ ജോലിയറ്റ്-ക്യൂറിയും സഹോദരൻ ഫ്രെഡറിക് ജോലിയറ്റ്-ക്യൂറിയും ആയിരുന്നു. ഒരു ശാസ്ത്രജ്ഞയായി ഒരു കരിയർ തിരഞ്ഞെടുക്കാത്തതും നോബൽ സമ്മാനം നേടാത്തതുമായ അവരുടെ കുടുംബത്തിലെ ഏക അംഗമായിരുന്നു ഈവ്. അവരുടെ ഭർത്താവ് ഹെൻറി റിച്ചാർഡ്സൺ ലാബൂയിസ് ജൂനിയർ 1965-ൽ യുനിസെഫിനു വേണ്ടി സമാധാന നൊബേൽ സമ്മാനം നേടി. ഒരു പത്രപ്രവർത്തകയായി ജോലി ചെയ്യുകയും അമ്മയുടെ ജീവചരിത്രം മാഡം ക്യൂറിയും യുദ്ധ റിപ്പോർട്ടിന്റെ ഒരു പുസ്തകം ജേർണി എമോങ് വാറിയേഴ്സ് രചിക്കുകയും ചെയ്തു.[1][2]വികസ്വര രാജ്യങ്ങളിലെ കുട്ടികൾക്കും അമ്മമാർക്കും സഹായം നൽകിക്കൊണ്ട് 1960 മുതൽ യുനിസെഫിൽ ജോലി ചെയ്യാൻ അവൾ സ്വയം പ്രതിജ്ഞാബദ്ധയായിരുന്നു.
Remove ads
കുട്ടിക്കാലം

1904 ഡിസംബർ 6 ന് ഫ്രാൻസിലെ പാരീസിലാണ് ഈവ് ഡെനിസ് ക്യൂറി ജനിച്ചത്. ശാസ്ത്രജ്ഞരായ മേരിയുടെയും പിയറി ക്യൂറിയുടെയും ഇളയ മകളായിരുന്നു ഈവ്. അവർക്ക് മറ്റൊരു മകളും ഉണ്ടായിരുന്നു ഐറിൻ (ജനനം 1897). 1906-ൽ ഒരു കുതിരവണ്ടി തട്ടി പിയറി മരണമടഞ്ഞതിനാൽ ഈവിന് അവളുടെ പിതാവിനെ ഫലത്തിൽ അറിയില്ലായിരുന്നു. ഈ അപകടത്തിന് ശേഷം, മേരി ക്യൂറിയെയും പെൺമക്കളെയും അവരുടെ പിതാമഹനായ ഡോ. യൂജിൻ ക്യൂറി കുറച്ചു കാലം പിന്തുണച്ചിരുന്നു. 1910-ൽ അദ്ദേഹം മരിച്ചപ്പോൾ, ഗൃഹാദ്ധ്യാപികയുടെ സഹായത്തോടെ പെൺമക്കളെ സ്വയം വളർത്താൻ മേരി ക്യൂറി നിർബന്ധിതയായി. കുട്ടിക്കാലത്ത് അമ്മയുടെ വേണ്ടത്ര ശ്രദ്ധക്കുറവ് അനുഭവിച്ചതായി ഈവ് പിന്നീട് സമ്മതിച്ചിട്ടുണ്ടെങ്കിലും പിന്നീട്, കൗമാരപ്രായത്തിൽ അവൾ അമ്മയുമായി ശക്തമായ വൈകാരിക ബന്ധം വളർത്തി.[3]തന്റെ രണ്ട് പെൺമക്കളുടെയും വിദ്യാഭ്യാസത്തിനും താൽപ്പര്യങ്ങൾക്കുമായി മേരി വളരെയധികം ശ്രദ്ധിച്ചു. അതേസമയം ഐറിൻ അമ്മയുടെ പാത പിന്തുടർന്ന് ഒരു പ്രഗല്ഭ ശാസ്ത്രജ്ഞയായി (1935-ൽ ഭർത്താവ് ഫ്രെഡറിക് ജോലിയറ്റ്-ക്യൂറിയോടൊപ്പം രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു). ഈവ് കൂടുതൽ കലാപരവും സാഹിത്യപരവുമായ താൽപ്പര്യങ്ങൾ കാണിച്ചു. കുട്ടിക്കാലത്ത് പോലും അവർ സംഗീതത്തിനായി ഒരു പ്രത്യേക കഴിവ് പ്രകടിപ്പിച്ചു.
കാലാവസ്ഥ എന്തുതന്നെയായാലും, അവർ വളരെ ദൂരം നടക്കുകയും ബൈക്കുകളിൽ സവാരിചെയ്യുകയും ചെയ്തിരുന്നു. വേനൽക്കാലത്ത് അവർ നീന്താൻ പോയി, ഹൗട്ട്സ്-ഡി-സീനിലെ സീക്സിലുള്ള അവരുടെ വീടിന്റെ പൂന്തോട്ടത്തിൽ മേരി ജിംനാസ്റ്റിക് ഉപകരണങ്ങൾ സ്ഥാപിച്ചിരുന്നു. ഈവും, ഐറിനും തയ്യൽ, പൂന്തോട്ടപരിപാലനം, പാചകം എന്നിവയും പഠിച്ചു.
പെൺകുട്ടികൾ ഫ്രഞ്ച് പൗരന്മാരായിരുന്നു (പിന്നീട് ഈവ് ഒരു അമേരിക്കൻ പൗരനായി), അവരുടെ ആദ്യത്തെ ഭാഷ ഫ്രഞ്ച് ആയിരുന്നുവെങ്കിലും, അവരുടെ പോളിഷ് ഉത്ഭവത്തെക്കുറിച്ച് അവർക്ക് പരിചിതവും പോളിഷ് സംസാരിക്കുന്നവരുമായിരുന്നു. 1911-ൽ അവർ പോളണ്ട് സന്ദർശിച്ചു (തെക്കൻ ഭാഗം, അന്ന് ഓസ്ട്രിയൻ ഭരണത്തിൻ കീഴിലായിരുന്നു). പോളണ്ട് സന്ദർശന വേളയിൽ അവർ കുതിരപ്പുറത്തു സവാരി നടത്തുകയും മലകളിൽ കാൽനടയായി യാത്ര ചെയ്യുകയും ചെയ്തിരുന്നു.[4]
Remove ads
കൗമാരം
1921-ൽ, ഈവ് അറ്റ്ലാന്റിക് സമുദ്രത്തിലൂടെയുള്ള ആദ്യ യാത്ര ആരംഭിച്ചു. ആ വസന്തകാലത്ത്, അവൾ സഹോദരിയോടും അമ്മയോടും കൂടി ആർഎംഎസ് ഒളിമ്പിക് കപ്പലിൽ ന്യൂയോർക്ക് സിറ്റിയിലേക്ക് യാത്രയായി. റേഡിയവും പോളോണിയവും കണ്ടെത്തിയതിൽ നോബൽ സമ്മാനത്തിന്റെ രണ്ടുതവണ സമ്മാന ജേതാവെന്ന നിലയിൽ മേരി ക്യൂറിയെ എല്ലാ ചടങ്ങുകളോടെയും സ്വാഗതം ചെയ്തു. അവരുടെ പെൺമക്കളും അമേരിക്കൻ ഉന്നത സമൂഹത്തിൽ വളരെ പ്രചാരത്തിലായിരുന്നു. പാർട്ടികളിൽ പ്രസന്നവും സന്തോഷകരവുമായ ഈവ്നെ "റേഡിയം കണ്ണുള്ള പെൺകുട്ടി" എന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ചു.[5]യാത്രയ്ക്കിടെ ഈവും ഐറിനും അവരുടെ അമ്മയുടെ "അംഗരക്ഷകരായി" പ്രവർത്തിച്ചു. സാധാരണയായി ഗവേഷണ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ലളിതമായ ജീവിതത്തിന് മുൻഗണന നൽകുകയും ചെയ്യുന്ന മേരിക്ക് നൽകിയ ആദരപ്രകടനം അഭിമുഖീകരിക്കുന്നതിൽ എല്ലായ്പ്പോഴും ആനന്ദപ്രദമായിരുന്നില്ല. അമേരിക്കൻ ഐക്യനാടുകളിൽ ആയിരിക്കുമ്പോൾ, മാരി, ഐറിൻ, ഈവ് എന്നിവർ പ്രസിഡന്റ് വാറൻ ജി. ഹാർഡിംഗിനെ വാഷിംഗ്ടൺ ഡി.സിയിൽ കണ്ടുമുട്ടി. നയാഗ്ര വെള്ളച്ചാട്ടം കാണുകയും ഗ്രാൻഡ് കാന്യോൺ കാണാൻ ട്രെയിനിൽ പോകുകയും ചെയ്തു. 1921 ജൂണിൽ അവർ പാരീസിലേക്ക് മടങ്ങി.
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads