അജാറ
From Wikipedia, the free encyclopedia
Remove ads
ജോർജിയയുടെ തെക്കു പടിഞ്ഞാറായി കരിങ്കടലിന്റെ കിഴക്കൻ തീരത്ത് കിടക്കുന്ന സ്വയംഭരണ റിപ്പബ്ലിക്കാണ് അജാറ (Georgian: აჭარა [at͡ʃʼara] ⓘ). തുർക്കിയുമായി അജാറ അതിര് പങ്കിടുന്നു. 1921 മുതൽ സോവിയറ്റ് യൂണിയൻ അജാറയ്ക്ക് സ്വയംഭരണപദവി അനുവദിച്ചിരുന്നു. 93.4 % പേർ ജേർജിയൻ വംശജരാണെങ്കിലും സോവിയറ്റ് യൂണിയനിൽ നിന്ന് ജോർജിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോൾ അതിൽ ലയിക്കാൻ അജാറ കൂട്ടാക്കിയില്ല. എന്നാൽ ജോർജിയയുടെ മറ്റൊരു സ്വതന്ത്ര റിപ്പബ്ലിക്കായ അബ്ഖാസിയയെ പോലെ വിഘടനവാദം അജാറയിലില്ല. സ്വതന്ത്ര രാഷ്ട്രമായി അംഗീകാരം നേടാൻ താല്പര്യവുമില്ല. നിലവിലെ സ്ഥിതിയാണ് അജാറ ഇഷ്ടപ്പെടുന്നത്. ജോർജിയയുമായി ശക്തമായ സാമ്പത്തിക, നയതന്ത്രബന്ധങ്ങൾ തുടരുന്നുമുണ്ട്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads