അഫ്സൽ ഗുരു
From Wikipedia, the free encyclopedia
Remove ads
2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു മുഹമ്മദ് അഫ്സൽ ഗുരു (30 ജൂൺ 1969 – 9 ഫെബ്രുവരി 2013). കാശ്മീറിൽ ജനിച്ച അഫ്സൽ ഗുരുവിനെ കുറ്റവാളിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വധശിക്ഷക്ക് വിധിക്കുകയും തൂക്കിലേറ്റുകയും ചെയ്തു. പാകിസ്താനിലെ വിരമിച്ച പട്ടാളക്കാരിൽ നിന്ന് തീവ്രവാദ പരിശീലനം ലഭിച്ച ഗുരു[2][3] പാർലമെന്റ് ആക്രമണത്തിൽ പ്രധാന പങ്ക് വഹിച്ചതായി കണ്ടെത്തി. തീവ്രവാദികൾക്ക് ഡൽഹിയിൽ രഹസ്യ സങ്കേതം ഒരുക്കിയതും ഇയാളായിരുന്നു. ആക്രമണം നടക്കുന്നതിന് മിനിറ്റുകൾക്ക് മുൻപ് തീവ്രവാദികളും അഫ്സൽ ഗുരുവും തമ്മിൽ നടന്ന ഫോൺ സംഭാഷണം ട്രാക്ക് ചെയ്തതാണ് ആക്രമണത്തിൽ ഇയാൾക്കുണ്ടായിരുന്ന പങ്ക് തെളിയിക്കാൻ സഹായകമായത്. പിന്നീട് ഗുരു ഇത് കുറ്റസമ്മതത്തിലും പറയുകയുണ്ടായി. 2001-ൽ മറ്റ് മൂന്നു പേരോടൊപ്പം ഗുരു അറസ്റ്റിലായി.[4]
Remove ads
അഫ്സൽ ഗുരുവിന്റെ വാദങ്ങൾ
താൻ പോലീസിന്റെ ഇൻഫോർമർ ആയിരുന്നെന്നും, ദേവീന്ദർ സിങ് എന്ന പോലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് എന്ന വ്യക്തിക്ക് ഡൽഹിയിൽ സൗകര്യങ്ങളൊരുക്കാൻ ആവശ്യപ്പെട്ടപ്പോൾ അത് ചെയ്യുകയായിരുന്നു താനെന്നുമാണ് അഫ്സൽ ഗുരു വാദിച്ചിരുന്നത്[5][6][7]. രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അവാർഡ് ലഭിച്ച ദേവീന്ദർ സിങ് 2020-ൽ തീവ്രവാദികളെ കടത്തുന്നതിനിടെ അറസ്റ്റിലായി[8][9][10]. ഇതേത്തുടർന്ന് പാർലമെന്റ് ആക്രമണക്കേസിൽ ദേവീന്ദർ സിങിന്റെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് കശ്മീർ ഐ.ജി പ്രസ്താവിച്ചു[11][12].
Remove ads
അഫ്സൽ ഗുരുവിനനുകൂലമായ മറുവാദങ്ങൾ ,
പോലീസിന്റെ ചാർജ് ഷീറ്റിൽ പോലും അഫ്സൽ ഗുരുവിനെതിരെ ആരോപണമുണ്ടായിരുന്നില്ലെന്നും കോടതിക്ക് മുന്നിൽ സാഹചര്യത്തെളിവുകൾ മാത്രമാണ് നിരത്തിയിരിക്കുന്നതെന്നും സാമൂഹിക പ്രവർത്തകയായ അരുന്ധതി റോയ് ആരോപണമുന്നയിച്ചു[അവലംബം ആവശ്യമാണ്]. അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെയും കുടുംബത്തിന് മൃതദേഹം വിട്ടുകൊടുക്കാത്തതിനെതിരെയും മനുഷ്യാവകാശ സംഘടനകളും ജമ്മുകശ്മീരിലെ ഭരണപക്ഷവും സി.പി.എം. അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തി. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റുന്ന കാര്യം സർക്കാർ കുടുംബത്തെ മുൻകൂട്ടി അറിയിച്ചില്ലെന്ന് ആരോപണം ഉണ്ടായി. അതിരഹസ്യമായി ഗുരുവിനെ തൂക്കിലേറ്റി രണ്ടുദിവസം കഴിഞ്ഞാണ് വിവരമറിയിച്ചുകൊണ്ടുള്ള കത്ത് കുടുംബാംഗങ്ങൾക്ക് ലഭിച്ചത്.
പാർലമെൻറ് ആക്രമണവും മുംബൈ ഭീകരാക്രമണവും സർക്കാർതന്നെ ആസൂത്രണം ചെയ്തതാണെന്നും ഭീകരവിരുദ്ധ കരിനിയമങ്ങൾ നടപ്പിലാക്കാനുള്ള സർക്കാർ നാടകമായിരുന്നു ഈ ആക്രമണങ്ങളെന്നും എസ്.ഐ.ടി, സി.ബി.ഐ സംഘത്തിൽ അംഗമായിരുന്നു ശർമ ആരോപണമുന്നയിച്ചിരുന്നു[അവലംബം ആവശ്യമാണ്].
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads