അലംഗീർ രണ്ടാമൻ

From Wikipedia, the free encyclopedia

അലംഗീർ രണ്ടാമൻ
Remove ads

അസീസ് ഉദ്ദിൻ അലംഗീർ II, 1754 മുതൽ 1759 വരെ ഇന്ത്യയിലെ മുഗൾ സാമ്രാട്ടായിരുന്നു. 55 വയസ്സിലാണ് അസീസ് ഉദ്ദിൻ സ്ഥാനാരോഹണം ചെയ്ത് അലംഗീർ II എന്ന പുതിയ പേർ സ്വീകരിച്ചത്. ജീവിതത്തിൻറെ സിംഹഭാഗം തടവറയിൽ കഴിച്ചുകൂട്ടിയ അസീസ് ഉദ്ദിന് ഭരണപാടവം തീരെ ഇല്ലായിരുന്നു. ദുർബലനും യുദ്ധതന്ത്രങ്ങളെക്കുറിച്ച് തീരെ അജ്ഞനുമായിരുന്ന അലംഗീർ II എല്ലാ ചുമതലകളും മന്ത്രിമാരെ ഏല്പിച്ചു. അലംഗീർ രണ്ടാമനും മന്ത്രി ഗാസി ഉദ്ദിൻ ഖാൻ ഫിറോസ് ജംഗുമായുളള ബന്ധം വഷളാവുകയും, മന്ത്രി അലംഗീർ രണ്ടാമനെ വധിക്കുകയും ചെയ്തു.

വസ്തുതകൾ Alamgir II, ഭരണകാലം ...
Remove ads

ജനനവും സ്ഥാനാരോഹണവും

അസീസ് ഉദ്ദിൻ ബേഗ് മിർസാ, ജൂൺ 6, 1699-ൽ മുൾട്ടാനിൽ ജനിച്ചു. പിതാവ് ജഹന്ദർ ഷാ, മുഗൾ സാമ്രാട്ട് ഔറംഗസേബിൻറെ മൂത്ത പുത്രൻ ബഹദൂർ ഷാ ഒന്നാമൻറെ മകനും. സിംഹാസനത്തിനു വേണ്ടിയുളള കരുനീക്കങ്ങളിൽ, മുഗൾ സാമ്രാട്ട് ഫറൂഖ്സിയാറിൻറെ കല്പനയനുസരിച്ച് അസീസ് ഉദ്ദിൻ തടവിലാക്കപ്പെട്ടു.1714 ജനുവരി 21ന് അസീസ് ഉദ്ദിന്റെ കണ്ണുകൾ ചൂഴ്ന്നെടുക്കാനുളള രാജകല്പനയും വന്നു. 1754 വരെ അസീസ് ഉദ്ദിൻ തടവറയിൽ കിടന്നു. 1754-ൽ മന്ത്രി ഘാസി ഉദ്ദിൻ സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാനായി അസീസ് ഉദ്ദിനെ മോചിപ്പിച്ച് മുഗൾ സാമ്രാട്ടായി വാഴിച്ചു. അലംഗീർ എന്ന നാമധേയം അസീസ് ഉദ്ദിൻ സ്വയം സ്വീകരിച്ചതാണ്.അസീസ് ഉദ്ദിന്റെ മാതൃകാപുരുഷനായിരുന്ന ഔറംഗസേബ് ആയിരുന്നു, അലംഗീർ ഒന്നാമൻ .

Remove ads

അന്ത്യം

മന്ത്രി ‎ഗാസി ഉദ്ദീൻ ഖാൻ ഫിറോസ് ജംഗ് മൂന്നാമൻ അധികാരമോഹിയായിരുന്നു. സാമ്രാട്ടിനേയും സന്തതികളേയും ഉന്മൂലനാശം ചെയ്യാനായിരുന്നു മന്ത്രിയുടെ പദ്ധതി. പക്ഷെ ഇതിനകം യുവ രാജാവ് അലി ഗൗഹർ ( പിന്നീട് ഷാ ആലം രണ്ടാമൻ) പൂർവ്വേന്ത്യയിലേക്ക് രക്ഷപ്പെട്ടു കഴിഞ്ഞിരുന്നു. കോട്ലാ ഫതേ ഷാ എന്ന സ്ഥലത്ത് ഇസ്ലാം മതപണ്ഡിതരെ കാണാനെത്തിയ അലംഗീർ രണ്ടാമനെ ഗാസി ഉദ്ദിൻ ഖാൻ ഫിറോസ് ജംഗ് ഏർപ്പാടാക്കിയ ഘാതകർ തുടരെത്തുടരെ കുത്തിക്കൊലപ്പെടുത്തി. 1759, നവംബർ 29നാണ് ഈ ക്രുരകൃത്യം സംഭവിച്ചത്.

Thumb
A silver rupee of Alamgir
Remove ads

അവലംബം

Nilakanta Sastri (1975). Advanced History of India. Allied Publishers Pvt.Ltd., India. {{cite book}}: Unknown parameter |coauthor= ignored (|author= suggested) (help)

മുന്നോടിയായത് Mughal Emperor
17541759
Succeeded by
Shah Jahan III
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads