അലക്സാണ്ടർ ഗ്രഹാം ബെൽ

From Wikipedia, the free encyclopedia

അലക്സാണ്ടർ ഗ്രഹാം ബെൽ
Remove ads

ടെലിഫോണിന്റെ ഉപജ്ഞാതാവായി പരക്കെ കണക്കാക്കപ്പെടുന്ന ശാസ്ത്രജ്ഞനാണ് അലക്സാണ്ടർ ഗ്രഹാം ബെൽ (മാർച്ച് 3, 1847 - ഓഗസ്റ്റ് 2, 1922)[1]. സ്കോട്ട്‌ലാന്റിലെ എഡിൻബറോയിലാണ് ഇദ്ദേഹം ജനിച്ചത്. ബെല്ലിന്റെ മുത്തച്ഛനും അച്ഛനും സഹോദരനും ഉച്ചാരണശാസ്ത്രവുമായി ബന്ധപ്പെട്ട മേഖലകളിലാണ് ജോലി ചെയ്തിരുന്നത്. ഇദ്ദേഹത്തിന്റെ അമ്മയും ഭാര്യയും ബധിരരായിരുന്നു. ഈ വസ്തുതകൾ ബെല്ലിന്റെ പ്രവർത്തനങ്ങളെ വളരെയധികം സ്വാധീനിച്ചു. [2] കേൾവി-സംസാര ശക്തികളേക്കുറിച്ചുള്ള പഠനങ്ങൾ ടെലിഫോണിന്റെ കണ്ടുപിടിത്തത്തിലേക്ക് ബെല്ലിനെ നയിച്ചു. 1876-ൽ ഇദ്ദേഹം ടെലിഫോണിന്റെ യു.എസ് പേറ്റന്റ് നേടി. 75-ആം വയസിൽ -1922 ഓഗസ്റ്റ് 2ന്- കാനഡയിലെ നോവ സ്കോട്ടിയയിൽ‌വച്ച് അന്തരിച്ചു.

വസ്തുതകൾ അലക്സാണ്ടർ ഗ്രഹാം ബെൽ, ജനനം ...
Remove ads

ജീവിതം

അലക്സാണ്ടർ ഗ്രഹാം ബെല്ലിന്റെ വീട് സ്കോട്ട്‌ലാന്റിലെ എഡിൻബർഗിൽ 16 സൗത്ത് ചർലൊട്ട് സ്ട്രീറ്റിൽ ആയിരുന്നു. അദ്ദേഹത്തിന്റെ അച്ഛൻ പ്രൊഫസർ അലക്സാണ്ടർ മേലവിൽ ബെല്ലും അമ്മ എലിസ ഗ്രെയ്സും ആയിരുന്നു. അദേഹത്തിന് രണ്ടു സഹോദരന്മാരുണ്ടായിരുന്നു: മെലവിൽ ജെയിംസ്‌ ബെല്ലും (1845-70) എട്വാർഡ് ചാൾസ് ബെല്ലും (1848-67). രണ്ടുപേരും ക്ഷയം വന്നാണ് മരിച്ചത്. [3]ജനിച്ചപ്പോൾ അദ്ദേഹത്തിന്റെ പേര് "അലക്സാണ്ടർ" എന്നായിരുന്നു എങ്കിലും പത്താമത്തെ വയസ്സിൽ സഹോദരന്മാരുടെ പോലെ ഒരു മിഡിൽ നെയിം വേണം എന്ന് അച്ഛനോട് ആവശ്യപെട്ടു[4]. അദ്ദേഹത്തിന്റെ പതിനൊന്നാമത്തെ പിറന്നാളിന് അദ്ദേഹത്തിന്റെ അച്ഛൻ ഗ്രഹാം എന്ന മിഡിൽ നെയിം കൊടുത്തു. ഇത് അലക്സാണ്ടർ ഗ്രഹാം എന്ന ഒരു കനേഡിയൻ സുഹൃത്തിന്റെ ആരാധനയിൽ നിന്നും കൊടുത്തതാണ്[5].അടുത്ത സുഹൃത്തുക്കൾ അദ്ദേഹത്തെ "അലെക്" എന്ന് വിളിച്ചു. പിന്നീട് അദ്ദേഹത്തിന്റെ അച്ഛനും അങ്ങനെ തന്നെ വിളിച്ചു തുടങ്ങി[6].

ആദ്യത്തെ കണ്ടുപിടിത്തം

ചെറു പ്രായത്തിൽ തന്നെ ബെല്ലിനു ലോകത്തോട് ഒരു കൗതുകം ഉണ്ടായിരുന്നു. ചെറുപ്പത്തിൽ തന്നെ പരീക്ഷണങ്ങളൊക്കെ ചെയ്യുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു അയൽവാസിയായ ബെൻ ഹെർട്മാൻ. അവരുടെ കുടുംബത്തിനു ഒരു ധാന്യം പൊടിപ്പിക്കുന്ന മില്ല് ഉണ്ടായിരുന്നു. അവിടെ കുറെ കവർച്ചകൾ നടക്കാറുണ്ടായിരുന്നു. ബെൽ മില്ലിൽ എന്തൊക്കെയാ ചെയ്യാറുള്ളത് എന്ന് ചോദിച്ചു. അവിടെ ഗോതമ്പിന്റെ തോട് കളയുന്ന ഒരു കഠിനമായ പണി ചെയ്യണം എന്നറിഞ്ഞു. പന്ത്രണ്ടാമത്തെ വയസിൽ ബെൽ ഇതിനായി ഒരു ഉപകരണം ഉണ്ടാക്കി. ഇത് അവർ കുറേ വർഷത്തേക്ക് ഉപയോഗിക്കുകയും ചെയ്തു. [7].

ചെറുപ്പം മുതലെ ബെൽ കലയ്ക്കും, കവിതയ്ക്കും, സംഗീതത്തിനും താൽപര്യവും പ്രതിഭയും കാണിച്ചിരുന്നു. ഔപചാരികമായ പരിശീലനം ഇല്ലെങ്കിലും അദ്ദേഹം പിയാനോ പഠിക്കുകയും കുടുംബത്തിലെ പയാനിസ്റ്റ് ആവുകയും ചെയ്തു[8]. സാധാരണ ശാന്തസ്വരൂപനായിരുന്നെങ്കിലും അദ്ദേഹം മിമിക്രിയും ശബ്ദം കൊണ്ടുള്ള സൂത്രങ്ങളും കൊണ്ട് വീട്ടിൽ വരുന്ന അതിഥികളെ രസിപ്പിക്കുമായിരുന്നു [8]. ബെല്ലിന്റെ അമ്മ അദ്ദേഹത്തിന് 12 വയസ്സായപ്പോ മുതൽ കേൾവിശക്തി കുറഞ്ഞു തുടങ്ങിയായിരുന്നു. ഇത് അദ്ദേഹത്തെ വല്ലാതെ ബാധിച്ച ഒരു പ്രശ്നമായിരുന്നു. അദ്ദേഹം കൈ കൊണ്ടുള്ള ഒരു ഭാഷ പഠിച്ചിട്ടു അമ്മയുടെ അടുത്തിരുന്നു അവിടെ നടക്കുന്ന സംഭാഷണങ്ങൾ പറഞ്ഞു കൊടുക്കുമായിരുന്നു[9]. മാത്രമല്ല, അമ്മയുടെ നെറ്റിയിൽ സംസാരിക്കാനുള്ള ഒരു വിദ്യയും അദ്ദേഹം വികസിപ്പിച്ചെടുത്തു. ഇങ്ങനെ സംസാരിക്കുമ്പോൾ അവർക്ക് അത്യാവശ്യം നല്ല രീതിയിൽ കേൾക്കാമായിരുന്നു[10]. അമ്മയുടെ കേൾവികുറവിനോടുള്ള വ്യഗ്രതയാണ് അദ്ദേഹത്തെ അകുസ്ടിച്സ് (ശബ്‌ദക്രമീകരണശാസ്‌ത്രം) പഠിക്കാൻ പ്രേരിപ്പിച്ചു.

പഠനം

ചെറുപ്പത്തിൽ സഹോദരന്മാരുടെ പോലെ അദ്ദേഹം വീട്ടിൽ അച്ഛനിൽ നിന്നാണ് പഠിച്ചത്. കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം റോയൽ ഹൈ സ്കൂളിൽ ചേർന്നു. ആദ്യത്തെ നാലാം ക്ലാസ്സ്‌ കഴിഞ്ഞു അദ്ദേഹം അവിടം വിട്ടപ്പോൾ അദ്ദേഹത്തിന് 15 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ സ്കൂൾ മാർക്കുകൾ വളരെ മോശമായിരുന്നു. അദ്ദേഹത്തിന്റെ താൽപര്യം മുഴുവൻ ശാസ്‌ത്രത്തിൽ, പ്രേത്യേകിച്ച് ജീവശാസ്‌ത്രത്തിൽ ആയിരുന്നു. അതിനാൽ ബാക്കി വിഷയങ്ങൾ കാര്യമായി എടുത്തില്ല. ഇത് അദ്ദേഹത്തിന്റെ അച്ഛനെ വല്ലാതെ വിഷമിപ്പിച്ചു[11]. സ്കൂളിൽ നിന്നും വിട്ടു കഴിഞ്ഞിട്ട് അദ്ദേഹം ലണ്ടനിൽ മുത്തച്ഛന്റെ ഒപ്പം താമസിക്കാൻ പോയി. ഈ സമയത്ത് അദ്ദേഹത്തിന് പഠനത്തോട് താൽപര്യം തോന്നി തുടങ്ങി. മുത്തച്ഛൻ കുറെ കഷ്ടപ്പെട്ട് ബെല്ലിനെ വൃത്തിയും ദൃഢവിശ്വാസംത്തോടും കൂടി സംസാരിക്കാൻ പഠിപ്പിച്ചു. ഇത് ഒരു അദ്ധ്യാപകനു വേണ്ട ഗുണങ്ങളായിരുന്നു[12]. പതിനാറാം വയസ്സിൽ വെസ്റ്റേൺ ഹൗസ് അകാദമിയിൽ പാട്ടിനും പ്രസംഗത്തിലും അദ്ധ്യാപകനായി ജോലി കിട്ടി.

Remove ads

അവലംബനം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads