നോവ സ്കോട്ടിയ

From Wikipedia, the free encyclopedia

Remove ads

നോവ സ്കോട്ടിയ (ലാറ്റിൻ ഭാഷയിൽ "ന്യൂ സ്കോട്ലാൻഡ്") കാനഡയിലെ പത്ത് പ്രവിശ്യകളിൽ ഒന്നാണ്‌. അറ്റ്ലാൻറിക് കാനഡയുടെ ഭാഗമായ നാലു പ്രവിശ്യകളിൽ ഒന്നായ ഇത്, 55,284 ചതുരശ്ര കിലോമീറ്റർ വലിപ്പവുമായി, കാനഡയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ പ്രവിശ്യയാണ്. ഹ്യാലിഫാക്സ് ആണ് പ്രവിശ്യാ തലസ്ഥാനം. കേപ് ബ്രെട്ടൻ ദ്വീപ് അടക്കം 3,800 തീരദേശ ദ്വീപുകൾ നോവ സ്കോട്ടിയയുടെ ഭാഗമാണ്. 2016 ലെ കണക്കുപ്രകാരം ഇവിടുത്തെ ജനസംഖ്യ 923,598 ആണ്. പ്രിൻസ് എഡ്വേർഡ് ഐലന്റ് കഴിഞ്ഞാൽ ചതുരശ്ര കിലോമീറ്ററിന് 17.4 ആൾക്കാരുമായി കാനഡയിലെ രണ്ടാമത്തെ ഏറ്റവുമധികം ജനസാന്ദ്രതയുള്ള പ്രവിശ്യയാണ് നോവ സ്കോട്ടിയ.  

വസ്തുതകൾ നോവ സ്കോട്ടിയ, Country ...
Remove ads

ഭൂമിശാസ്ത്രം

പ്രിൻസ് എഡ്വേർഡ് ദ്വീപിന് ശേഷം കാനഡയിലെ രണ്ടാമത്തെ ചെറിയ പ്രവിശ്യയാണ് നോവ സ്കോട്ടിയ. പ്രവിശ്യയിലെ പ്രധാന ഭൂപ്രദേശമായ നോവ സ്കോട്ടിയ ഉപദ്വീപ് അറ്റ്ലാന്റിക് മഹാസമുദ്രത്താൽ വലയം ചെയ്യപ്പെട്ടതും നിരവധി തടാകങ്ങളും അഴിമുഖങ്ങളും ഉൾപ്പെടുന്നതുമാണ്. നോവ സ്കോട്ടിയയിൽ ഒരിടത്തും സമുദ്രത്തിൽ നിന്ന് 67 കിലോമീറ്ററിൽ കൂടുതൽ (42 മൈൽ) അകലമില്ല. നോവ സ്കോട്ടിയ പ്രധാന ഭൂഭാഗത്തിന്റെ വടക്കുകിഴക്കായുള്ള ഒരു വലിയ ദ്വീപായ കേപ് ബ്രെട്ടനും പ്രവിശ്യയുടെ  തെക്കൻ തീരത്തു നിന്ന് ഏകദേശം 175 കിലോമീറ്റർ (110 മൈൽ) അകലെ, കപ്പൽഛേദത്തിന് കുപ്രസിദ്ധമായ സ്ഥലമെന്ന നിലയിൽ അറിയപ്പെടുന്ന സാബിൾ ദ്വീപും പ്രവിശ്യയുടെ ഭാഗമാണ്.

Remove ads

അവലംബം

ബാഹ്യ കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads