അലുനൈറ്റ്
From Wikipedia, the free encyclopedia
Remove ads
'ആലംസ്റ്റോൺ' എന്ന പേരിൽ അറിയപ്പെടുന്ന ജലയോജിത-അല്പസിലികധാതു. രാസസംഘടനം: KAI3(SO4)2(OH)6; അലുമിനിയം പൊട്ടാസിയം സൾഫേറ്റ്; കാചദ്യുതിയുള്ള റോംബോഹീഡ്രൽ പരലുകൾ. വെളുപ്പ്, തവിട്ട് എന്നീ നിറങ്ങളിൽ കാണപ്പെടുന്നു. പരൽരൂപം നിർബന്ധമില്ല. വികീർണനിക്ഷേപങ്ങളായാണ് അധികവും കണ്ടുവരുന്നത്. അമ്ലസ്വഭാവമുള്ള അഗ്നിപർവതശിലകളിൽ ഗന്ധകബാഷ്പത്തിന്റെ പ്രവർത്തനമാണ് അലുനൈറ്റ് ഉത്പത്തിക്കു ഹേതു. ഗന്ധകം കലർന്ന ഉൽക്കാജലം അലുമിനിയശിലകളുമായി സമ്പർക്കത്തിലേർപ്പെട്ടും അലുനൈറ്റ് അവസ്ഥിതമാവാം. സാധാരണയായി ക്വാർട്ട്സ്, കയോലിനൈറ്റ്, റയോലൈറ്റ്, ട്രക്കൈറ്റ്, ആൻഡെസൈറ്റ് എന്നീ ധാതുക്കളുമായി ഇടകലർന്നു കാണുന്നു. കാഠിന്യം 3.5-4 ആ.ഘ. 2.6-2.9. എളുപ്പം ഉരുകുന്നില്ല; ജലത്തിൽ അലേയം; സൾഫ്യൂറിക് ആസിഡ് ഒഴികെയുള്ള ഗാഢ-അമ്ലങ്ങളിൽ ലയിക്കുന്നില്ല. നേർപ്പിച്ച നൈട്രിക് ആസിഡിൽ അല്പാല്പമായി ലയിച്ചുചേരുന്നു.
രാസവളങ്ങളുടെയും, പൊട്ടാഷ്, ആലം എന്നിവയുടെയും നിർമ്മാണത്തിന് ഉപയോഗിക്കപ്പെടുന്ന ഈ ധാതുവിന്റെ സമ്പന്നനിക്ഷേപങ്ങൾ ഹംഗറി, സ്പെയിൻ, ആസ്ട്രേലിയ, യു.എസ്., ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ സുലഭമാണ്. ഇറ്റലിയിലെ തോൾഫാപ്രദേശത്ത് 15-ാം ശ.-ത്തിന്റെ മധ്യം മുതൽ ഇത് ആലം ഉണ്ടാക്കുന്നതിന് ഉപയോഗിച്ചുവന്നതായി രേഖകളുണ്ട്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads