ആവണച്ചോപ്പൻ

From Wikipedia, the free encyclopedia

ആവണച്ചോപ്പൻ
Remove ads

ചിത്രശലഭത്തിലെ ഒരു വിഭാഗമാണ് ആവണക്കിന്റെ ഉറ്റത്തോഴനായ ആവണച്ചോപ്പൻ (Common Castor) എന്ന ചിത്രശലഭം.[1][2][3][4] ആണവച്ചോപ്പന്റെ പുഴു മുഖ്യമായും ഭക്ഷിക്കുന്നത് ആവണക്കിന്റെ ഇലകളാണ്. നാട്ടിൻപുറങ്ങളിലെ ചെറു കാടുകളിലും തൊടികളിലും സദാ വിഹരിക്കുന്ന ഇവയെ ഏത് കാലാവസ്ഥയിലും കാണാൻ കഴിയും.[5]

വസ്തുതകൾ ആണവച്ചോപ്പൻ(Common Castor), Scientific classification ...
Thumb
Remove ads

പ്രത്യേകതകൾ

വിരളമായി മാത്രമേ ഈ പൂമ്പാറ്റവർഗ്ഗം പൂന്തേനുണ്ണാറുള്ളൂ. ചില സമയത്ത് മരക്കറ (Plant Sap) നുകരുന്നത് കാണാം. നിലത്ത് വീണ് അഴുകിയ പഴങ്ങളിൽ നിന്നുള്ള സത്താണ് ഇവയുടെ പ്രധാന ആഹാരം. ആവണച്ചോപ്പനെ ഇരപിടിയന്മാർ തിന്നാറില്ല. വിഷശലഭമാണെന്ന് ഉറപ്പിച്ച് പറയാൻ ഇനിയും പഠനങ്ങൾ ആവശ്വമാണ്. ആവണക്കിന്റെ ഇലയിൽ വിഷാംമുള്ളതിനാൽ അത് ഭക്ഷിക്കുന്ന ശലഭത്തിലും വിഷാംശം കാണാനിടയുണ്ട്[അവലംബം ആവശ്യമാണ്]. ഇതിന്റെ പുഴുവിന് ഇലയുടെ വക്കുകൾ തിന്നാനാണ് കൂടുതൽ ഇഷ്ടം. ഇവയുടെ പുഴുവിന് സന്ധ്യാസമയമാണ് പ്രധാന തീറ്റനേരം.

Remove ads

ശരീരപ്രകൃതി

ചുവപ്പ് കലർന്ന തവിട്ടുനിറമുള്ള പൂമ്പാറ്റയാണിത്. ചിറകുപുറത്ത് തരംഗിത വരകൾ(Wavy line)കാണാം. മുൻചിറകിൽ മേൽവക്കിലായി ഒരു വെളുത്ത പുള്ളിയുണ്ട്. ചിറകിന്റെ അടിവശം കൂടുതൽ ഇരുണ്ടിരിക്കും. ഇവയുടെ പുഴുവിന് ഇളം പച്ച നിറമാണ് . പാർശ്വങ്ങളിൽ ഇളം പച്ചനിറമാണ്. പുറത്ത് തവിട്ടുനിറത്തിലുള്ള വര കാണാം. പാർശ്വങ്ങളിൽ മഞ്ഞവരകളും. ദേഹം കവരങ്ങളുള്ള മുള്ളുകൾ കൊണ്ട് പൊതിഞ്ഞിരിക്കും. പുഴുപൊതി നീണ്ടിട്ടാണ്.പച്ചയോ തവിട്ടോ നിറത്തിലായിരിക്കും. ശല്യപ്പെടുത്തിയാൽ പുഴുപൊതി ഒരു വശത്തേയ്ക്ക് വളഞ്ഞ് നില്ക്കും.

Remove ads

ജീവിത രീതി

ആൺപൂമ്പാറ്റ സുഗന്ധം പരത്തിയാണ് പെണ്ണിനെ ആകർഷിക്കുന്നത്. ആൺപൂമ്പാറ്റയുടെ ചിറകിലെ ചില ശൽക്കങ്ങൾ സുഗന്ധം സൂക്ഷിക്കാനായി രൂപപ്പെട്ടിരിക്കും. ആവണക്കിനെ കൂടാതെ കൊടിത്തൂവയിലും ഈ പൂമ്പാറ്റ മുട്ടയിടാറുണ്ട്. ഒറ്റയായിട്ടാണ് മുട്ട കാണപ്പെടുന്നത്. ചില അവസരങ്ങളിൽ മൂന്നും നാലും മുട്ടകൾ ഒന്നിച്ച് കാണപ്പെടുന്നു. മുട്ടയ്ക്ക് വെളുപ്പുനിറമാണ്. മുട്ട പുറത്ത് നനുത്ത രോമങ്ങൾ കാണാം.


ചിത്രശാല

Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads