ആസിഫ് അലി

ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia

ആസിഫ് അലി
Remove ads

ഒരു മലയാളചലച്ചിത്ര നടനാണ് ആസിഫ് അലി (ജനനം: ഫെബ്രുവരി 4 1986). 2009-ൽ ശ്യാമപ്രസാദിന്റെ ഋതു എന്ന മലയാളചലച്ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അതിനു ശേഷം നിരവധി മലയാള സിനിമകളിൽ ആസിഫ് ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.[1]

വസ്തുതകൾ ആസിഫ്‌ അലി, ജനനം ...
Remove ads

സ്വകാര്യ ജീവിതം

1986 ഫെബ്രുവരി 4-ന് മരവെട്ടിക്കൽ വീടിലെ എം. പി. ഷൗക്കത്ത് അലിയുടെയും മോളിയുടെയും മകനായി ജനിച്ചു. ആസിഫിന്റെ പിതാവ് മുൻ തൊടുപുഴ മുൻസിപ്പൽ ചെയർമാനായിരുന്നു. അസ്കർ അലി ഇളയ സഹോദരനാണ്. റാന്നിയിൽ ജനിച്ച ആസിഫ് ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കു സമീപമുള്ള കാരിക്കോടാണ് വളർന്നത്. തൊടുപുഴ ഡീപോൾ പബ്ലിക് സ്കൂളിൽ നിന്നും തൃപ്പൂണിത്തുറ പുത്തൻകുരിശു രാജർഷി മെമ്മോറിയൽ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കുട്ടിക്കാനം മരിയൻ കോളേജിൽനിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദവും നേടി. കണ്ണൂർ സ്വദേശിനിയായ സമയുമായി 2013 മേയ് 26-ന് വിവാഹിതനായി.[2]

Remove ads

അഭിനയ ജീവിതം

ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് തന്നെ പരസ്യങ്ങളിലെ മോഡലായും വീഡിയോ ജോക്കിയായും ആസിഫ് അലി ജോലി ചെയ്തിരുന്നു. ഇതിനിടയിൽ ഹിമമഴയിൽ എന്ന ആൽബത്തിലെ ആസിഫലി അഭിനയിച്ച "ആദ്യമായി" എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലെ 'സണ്ണി ഇമട്ടി' എന്ന കഥാപാത്രമായി ആസിഫ്‌ അലിയെ തിരഞ്ഞെടുക്കുവാൻ ഇത് കാരണമായി.[3] നിഷാൻ, റിമ കല്ലിങ്കൽ എന്നിവരാണ് ഇദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചത്. ഈ ചിത്രം ഇറങ്ങിയ ശേഷമാണ് ആസിഫിന്റെ വീട്ടുകാർ മകൻ സിനിമയിൽ അഭിനയിച്ച വിവരം അറിഞ്ഞത്. രണ്ടാമത്തെ ചിത്രം സത്യൻ അന്തിക്കാടിന്റെ അൻപതാം ചിത്രമായ കഥ തുടരുന്നു എന്ന സിനിമയായിരുന്നു. ജയറാം, മംത മോഹൻ‌ദാസ് എന്നീ പ്രമുഖ താരങ്ങളുടെ കൂടെ ഒരു പ്രധാന വേഷം ചെയ്യുവാൻ ഇദ്ദേഹത്തിനു സാധിച്ചു. ഇദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രം സിബി മലയിൽ സംവിധാനം ചെയ്ത അപൂർവരാഗമായിരുന്നു. ആസിഫ് അലിക്ക് പ്രശസ്തി നേടി കൊടുത്ത ഒരു സിനിമയായിരുന്നു ഇത്. പിന്നീട് ബെസ്റ്റ് ഓഫ് ലക്ക്, ഇതു നമ്മുടെ കഥ, വയലിൻ എന്നീ സിനിമകളിൽ ഇദ്ദേഹം നായകനായി. ട്രാഫിക്, സോൾട്ട് ആന്റ് പെപ്പർ എന്ന ചിത്രങ്ങളിലൂടെ ഇദ്ദേഹം കൂടുതൽ ശ്രദ്ധേയനായി. ഈ സിനിമകൾ വൻ വിജയങ്ങളുമായിരുന്നു. ആസിഫിന്റെ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങൾ ഉന്നം, ഓർഡിനറി, ബാച്ച്‌ലർ പാർട്ടി, ഹണീ ബീ എന്നിവയാണ്‌. കെട്ടിയോളാണ് എന്റെ മാലാഖ എന്ന ചിത്രം സാമൂഹിക പ്രസക്തമായ വിഷയം എന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു.

Remove ads

പുരസ്കാരങ്ങൾ

  • ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌ (2010) - മികച്ച വില്ലൻ വേഷം - അപൂർവരാഗം
  • വനിത ഫിലിം അവാർഡ്‌ (2010) - മികച്ച വില്ലൻ വേഷം - അപൂർവരാഗം
  • കൈരളി ഫിലിം അവാർഡ്‌ (2010) - മികച്ച വില്ലൻ വേഷം - അപൂർവരാഗം
  • കന്യക മിന്നലെ അവാർഡ്‌ (2011) - മികച്ച വില്ലൻ വേഷം - അപൂർവരാഗം
  • ജയ്ഹിന്ദ് ടി.വി അവാർഡ്‌ (2011) - പ്രത്യേക പുരസ്‌ക്കാരം

അഭിനയിച്ച ചിത്രങ്ങൾ

അവലംബം

  1. ""No Shortcut to Success" - Asif Ali | Kochi Cochin News". Archived from the original on 2011-01-16. Retrieved 2011-01-27.
  2. "നടൻ ആസിഫ് അലി വിവാഹിതനായി". മാതൃഭൂമി. 2013 മേയ് 26. Archived from the original on 2013-05-27. Retrieved 2013 മേയ് 27. {{cite news}}: Check date values in: |accessdate= and |date= (help)
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-09. Retrieved 2011-01-27.
Remove ads

പുറത്തേക്കുള്ള കണ്ണികൾ

കൂടുതൽ വിവരങ്ങൾ ക്രമ.നമ്പർ, ചിത്രം ...
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads