ഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടിക

From Wikipedia, the free encyclopedia

Remove ads

ഒരു ഫെഡറൽ ഭരണവ്യവസ്ഥ നിലനിൽക്കുന്ന രാഷ്ട്രമെന്ന രീതിയിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും വ്യത്യസ്ത വിഷയങ്ങളിൽ നിയമനിർമ്മാണം നടത്താനുള്ള അധികാരം ഇന്ത്യയുടെ ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. അനുഛേദങ്ങൾ 245, 246 എന്നിവ പ്രകാരമാണ് ഈ അധികാരവിതരണം സാധ്യമാക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടികയിൽ യൂണിയൻ ലിസ്റ്റ്, സംസ്ഥാന ലിസ്റ്റ്, സമവർത്തി ലിസ്റ്റ് എന്നിങ്ങനെ 3 വിഭാഗങ്ങളായി ഈ അധികാരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു.

Remove ads

യൂണിയൻ ലിസ്റ്റ് (ലിസ്റ്റ് I)

കേന്ദ്രസർക്കാരിന് (പാർലമെന്റിന്) മാത്രം നിയമനിർമ്മാണം നടത്താൻ അധികാരമുള്ള വിഷയങ്ങളുടെ ലിസ്റ്റാണ് യൂണിയൻ ലിസ്റ്റ്. നിലവിൽ 97 വിഷയങ്ങൾ ഈ ലിസ്റ്റിൻ കീഴിലുണ്ട്.

കൂടുതൽ വിവരങ്ങൾ നമ്പർ, വിഷയം ...


Remove ads

സംസ്ഥാന ലിസ്റ്റ് (ലിസ്റ്റ് II)

അസാധാരാണ സാഹചര്യങ്ങളിലൊഴികെ മറ്റെല്ലായ്പോഴും സംസ്ഥാനസർക്കാറിന് മാത്രം നിയമനിർമ്മാണം നടത്താൻ അധികാരമുള്ള വിഷയങ്ങളുടെ ലിസ്റ്റാണ് സംസ്ഥാന ലിസ്റ്റ്. അടിയന്തരാവസ്ഥയുടെ സമയത്തും, രാഷ്ട്രപതി ഭരണത്തിൻ കീഴിലും, അന്താരാഷ്ട്ര ഉടമ്പടി നടപ്പിലാക്കുന്നതിനു വേണ്ട സാഹചര്യത്തിലും, സംസ്ഥാന ലിസ്റ്റിലെ ഏതെങ്കിലുമൊരു വിഷയത്തെപ്പറ്റി രണ്ടോ അതിലധികമോ സംസ്ഥാനങ്ങളുടെ അപേക്ഷപ്രകാരമോ, ഭരണഘടനയുടെ അനുച്ഛേദം 249 പ്രകാരം രാഷ്ട്രത്തിൻ്റെ നന്മയെ ലക്ഷ്യമാക്കി സംസ്ഥാന ലിസ്റ്റിലെ ഏതെങ്കിലും കാര്യത്തിൽ നിയമം ഉണ്ടാക്കേണ്ടത് ആവശ്യമാണെന്ന് രാജ്യസഭയിലെ മൂന്നിൽ രണ്ട് ഭാഗം വോട്ട് ചെയ്ത് പ്രമേയം പാസാക്കിയാലും , കേന്ദ്ര സർക്കാരിന് സംസ്ഥാന ലിസ്റ്റിൽ നിയമനിർമ്മാണം നടത്താം. നിലവിൽ 61 വിഷയങ്ങൾ സംസ്ഥാന ലിസ്റ്റിൽ ഉണ്ട്.

കൂടുതൽ വിവരങ്ങൾ നമ്പർ, വിഷയം ...

Remove ads

സമവർത്തി ലിസ്റ്റ് അല്ലെങ്കിൽ കൺകറൻറ് ലിസ്റ്റ് (ലിസ്റ്റ് III)

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് നിയമനിർമ്മാണം നടത്താൻ വ്യവസ്ഥ ചെയ്യുന്ന വിഷയങ്ങളുടെ ലിസ്റ്റാണ് സമവർത്തി ലിസ്റ്റ് അല്ലെങ്കിൽ കൺകറൻറ് ലിസ്റ്റ്. നിലവിൽ 52 വിഷയങ്ങൾ ഈ ലിസ്റ്റിൻ കീഴിലുണ്ട്.

കൂടുതൽ വിവരങ്ങൾ നമ്പർ, വിഷയം ...

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads