ഇന്ദിര ബാനർജി

നിലവിലെ സുപ്രീംകോടതി ജഡ്ജിയും മുൻ മദ്രാസ് ഹൈക്കോടതി ചീഫ് ജഡ്ജിയും From Wikipedia, the free encyclopedia

Remove ads

നിലവിലെ സുപ്രീംകോടതി ജഡ്ജിയായ ഇന്ദിര ബാനർജി എട്ടാമത്തെ വനിത ജഡ്ജിയും സുപ്രീംകോടതിയുടെ മൂന്നാമത് വനിതാ ജഡ്ജിയും ആണ്.[3][4] ഇതിനു മുൻപ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു ഇന്ദിര.[5][6]

വസ്തുതകൾ The Honorable Ms. Justiceഇന്ദിര ബാനർജി, ഇന്ത്യൻ സുപ്രീം കോടതി ജഡ്ജ് ...
Remove ads

ആദ്യകാലം

ഇന്ദിര ബാനർജി 1957 സെപ്റ്റംബർ 24 നാണ് ജനിച്ചത്. പഠനം കൊൽക്കത്തയിലെ ലോറെറ്റോ ഹൌസിൽ വെച്ചായിരുന്നു. കൊൽക്കത്തയിലെ പ്രസിഡൻസി കോളേജിലും കൊൽക്കത്ത യൂണിവേഴ്സിറ്റി കോളേജിലും അവർ വിദ്യാഭ്യാസം പൂർത്തിയാക്കി.[7] 1985 ജൂലൈ 5 ന് അഭിഭാഷകയായി ചേർന്നു കൽക്കത്ത ഹൈക്കോടതിയിൽ പരിശീലനം നേടി.[8]

ജുഡീഷ്യൽ കരിയർ

2002 ഫെബ്രുവരി 5 ന് ഇന്ദിര ബാനർജി കൊൽക്കത്ത ഹൈക്കോടതിയിലെ ഒരു സ്ഥിരം ജഡ്ജിയായി നിയമിതയായി. 2016 ഓഗസ്റ്റ് 8 ന് ഡൽഹി ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. 2017 ഏപ്രിൽ 5 ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതല ഏറ്റെടുത്തു.[9][10][11]

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads