കാടുമുഴക്കി

From Wikipedia, the free encyclopedia

കാടുമുഴക്കി
Remove ads

കേരളത്തിലെ നാട്ടിൻപുറങ്ങളിലും കാടുകളിലും കണ്ടു വരുന്നൊരു പക്ഷിയാണ്‌ കാടുമുഴക്കി (ഇംഗ്ലീഷ്: Racket-tailed drongo). കരാളൻ ചാത്തൻ, ഇരട്ടവാലൻ പക്ഷി എന്നീ പേരുകളിലും ഇവ കേരളത്തിൽ അറിയപ്പെടുന്നു. ആനറാഞ്ചി വർഗ്ഗത്തിലെ ഏറ്റവും വലിയ പക്ഷിയാണിത്. ദേഹമാസകലം മിനുങ്ങുന്ന കറുപ്പു നിറം. നീണ്ട വാലിന്റെ അറ്റത്തു മാത്രം ഇഴകളുള്ള കമ്പിത്തൂവലുകളാണ് ശ്രദ്ധേയമായൊരു സവിശേഷത. വാലിൻറെ ആകെ നീളം ഏതാണ്ട് 30 സെന്റീമീറ്ററോളം വരും. കേൾക്കാൻ ഇമ്പമുള്ള പല തരം ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതോടൊപ്പം മറ്റു പക്ഷികളുടെ ശബ്ദം അനുകരിക്കുന്നതിലും വിദഗ്ദ്ധനാണ് കാടുമുഴക്കി. ഫെബ്രുവരി മുതൽ മെയ് വരെയാണ് പ്രജനന കാലം.

വസ്തുതകൾ ഇരട്ടവാലൻ പക്ഷി, Conservation status ...
Thumb
Racket tailed drongo in bird bath from koottanad Palakkad Kerala India
Remove ads

പെരുമാറ്റവും പരിസ്ഥിതിയും

കാടുമുഴക്കികളിലെ മറ്റിനങ്ങളേപ്പെലെ ഇവയും പ്രധാനമായും പ്രാണികളെ ഭക്ഷിക്കാറുണ്ടെങ്കിലും പഴങ്ങൾ ഭക്ഷിക്കുകയും തേനിനായി പൂച്ചെടികൾ സന്ദർശിക്കുകയും ചെയ്യുന്നു. ചെറിയ കാലുകളുള്ള ഇവ നിവർന്നു ഇരിക്കുകയും പലപ്പോഴും ഉയർന്നതും തുറന്നതുമായ ശാഖകളിൽ ഇരിക്കുകയും ചെയ്യുന്നു. ആക്രമണകാരികളായ ഇവ പ്രത്യേകിച്ച് കൂടുകൂട്ടുന്ന സമയത്ത് പലപ്പോഴും വലിയ പക്ഷികളെ കൂട്ടത്തോടെ ആക്രമിക്കാറുണ്ട.[2] അവ പലപ്പോഴും സന്ധ്യാസമയത്ത് സജീവമായിരിക്കും.[3]

Remove ads

ബന്ധുക്കൾ

Thumb
കാടുമുഴക്കി
  • കാക്കത്തമ്പുരാൻ- ഇംഗ്ല്ലീഷിൽ ഗ്രേ ഡ്രോംഗോ. (Dicrurus Leucophaeus)കാഴ്ചക്കു ആനറാഞ്ചിയേപ്പോലെ തന്നെയാണ്‌ എങ്കിലും മാറിടത്തിനു താഴെയുള്ള ഭാഗം കറുപ്പല്ല; മറിച്ച് ചാരനിറമാണ്‌. ആന രാഞ്ചിയേക്കാൾ കൃശഗാത്രൻ. കണ്ണുകൾ നല്ല ചുവപ്പ്.
  • കാക്കരാജൻ - വൈറ്റ് ബെല്ലീഡ് ഡോംഗോ. (Dicrucus caerulescens) കാഴ്ചക്കു കാക്കത്തമ്പുരാനെപ്പോലെയാണെങ്കിലും മാറിടത്തിനു താഴെയുള്ള ഭാഗം തൂവെള്ളയാണ്‌.
  • ലളിതക്കാക്ക - ബ്രോൺസ്‌ഡ് ഡ്രോംഗോ.(Dicrucus aeneus) ആകൃതി ആനരാഞ്ചിയെപ്പോലെ തന്നെ പക്ഷേ മറ്റുള്ളവയേക്കാൾ ചെറുതും ദേഹത്തൊട്ടാകെ നീലയും പച്ചയും നിറങ്ങൾ സമ്മേളിക്കുന്നു. അസാധാരണമായ തിളക്കം
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads