ഇൻകാൻഡസന്റ് വിളക്ക്
From Wikipedia, the free encyclopedia
Remove ads
വൈദ്യുത ചാലകത്തിന്റെ പ്രതിരോധം മൂലമുണ്ടാകുന്ന താപത്താൽ ചാലകം സ്വയം ജ്വലിച്ച് പ്രകാശം തരുന്നയിനം വൈദ്യുതവിളക്കുകളെ ഇൻകാൻഡസന്റ് വിളക്ക് എന്നു വിളിക്കുന്നു. ഇൻകാൻഡസന്റ് വിളക്ക് സാധാരണയായി അതിന്റെ ആകൃതി മൂലം ബൾബ് എന്നും അറിയപ്പെടുന്നു. ഇൻകാൻഡസന്റ് വിളക്കിനുള്ളിൽ വൈദ്യുതി പ്രവഹിക്കുന്ന കനം കുറഞ്ഞ നാരുപോലുള്ള ഭാഗത്തിനെ ഫിലമെന്റ് എന്നു വിളിക്കുന്നു. തോമസ് ആൽവ എഡിസൺ ആണ് ബൾബ് കണ്ടു പിടിച്ചത്. ടങ്സ്റ്റൺ ആണ് സാധാരണ ഫിലമെന്റ് ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന മൂലകം.

Remove ads
പ്രത്യേകതകൾ
പല വലിപ്പത്തിലും പല വോൾട്ടേജിലും അതായത് 1.5 വോൾട്ടിന്റെ ടോർച്ച് ബൾബ് മുതൽ 230 വോൾട്ടിന്റെ ബൾബ് വരെ ലഭ്യമാണ്.വില തീരെ കുറവാണ്. നേർരേഖാ വൈദ്യുതിയിലും പ്രത്യാവർത്തിധാരാ വൈദ്യുതിയിലും ഇത് പ്രവർത്തിക്കുന്നു. ഇതിനാൽ ബൾബ് ജനകീയമാകപ്പെട്ടു.
പോരായ്മകൾ
നാം നൽകുന്ന വൈദ്യുതിയുടെ 90 ശതമാനം ഫിലമെന്റ് ചൂടാക്കാൻ ഉപയോഗിക്കുന്നു. ബൾബിന്റെ പ്രകാശ ദക്ഷത 10 മുതൽ 15 ശതമാനം വരെയാണ്.അതായത് 100 രൂപയ്ക്കുള്ള വൈദ്യുതി കൊടുത്താൽ 10 രൂപയ്ക് പ്രകാശവും 90 രൂപയ്ക് ചൂടും ലഭിക്കുന്നു. നമ്മുടെ കാലാവസ്ഥയ്ക്ക് ചൂട് ആവശ്യമില്ല.സാധാരണ ബൾബിനു തുല്യ പ്രകാശം നൽകുന്ന അതിന്റെ അഞ്ചിൽ ഒന്നു വൈദ്യുതി ഉപയോഗിക്കുന്ന കോമ്പാക്ട് ഫ്ലൂറസന്റ് വിളക്കുകൾ വിപണിയിൽ സജീവമായത് ബൾബിന്റെ പ്രചാരം കുറയുവാൻ കാരണമാകുന്നു. 9w ന്റെ Led ബൾബുകൾ നിലവിൽ വന്നതും കുറഞ്ഞ വൈദ്യുതിയിൽ സാധാരണ ബൾബി ലേതിൽ നിന്ന് വ്യത്യസ്തമായി Led ബൾബ് കുറഞ്ഞ താപം പുറത്തുവിടുകയും കൂടുതൽ വെളുത്ത നിറമുള്ള പ്രകാശം പുറത്തുവിടുകയും ചെയ്യുന്നതിനാൽ ഗാർഹിക ആവശ്യങ്ങളിൽ നിന്ന് ഫിലമെന്റ് ബൾബ് അപ്രത്യക്ഷമായി
Remove ads
ഉപയോഗങ്ങൾ
മുട്ട വിരിയിക്കുവാനുള്ള ഇൻക്യുബേറ്റർ, പാമ്പിനെ വളർത്തുന്ന ഇടങ്ങളിൽ, കോഴി വളർത്തൽ കേന്ദ്രങ്ങൾ മുതലായ ഇടങ്ങളിൽ ഇത്തരം ബൾബ് ഉപയോഗിക്കുന്നു. സാധാരണ ബൾബിനു തുല്യ പ്രകാശം നൽകുന്ന അതിന്റെ അഞ്ചിൽ ഒന്നു വൈദ്യുതി ഉപയോഗിക്കുന്ന കോമ്പാക്ട് ഫ്ലൂറസന്റ് വിളക്കുകൾ വിപണിയിൽ സജീവമായത് ബൾബിന്റെ പ്രചാരം കുറയുവാൻ കാരണമാകുന്നു.
അവലംബം
മലയാള മനോരമ പഠിപ്പുര 2008 സെപ്റ്റംബർ 5
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads