ഉകായാലി നദി
From Wikipedia, the free encyclopedia
Remove ads
ഉകായാലി നദി പെറുവിലെ അരെക്വപ്പാ മേഖലയിൽ ടിറ്റിക്കാക്ക തടാകത്തിൽ നിന്ന് ഏകദേശം 110 കിലോമീറ്റർ (68 മൈൽ) വടക്കുനിന്ന് ഉത്ഭവിക്കുന്നു. മറാനോൺ, ഉകായാലി നദികളുടെ സംഗമസ്ഥാനത്ത് നൗട്ട നഗരത്തിനു സമീപത്തുവച്ച് ഇത് ആമസോൺ നദിയായി പേരെടുക്കുന്നു. ഉസായലി നദി ആമസോൺ നദിയുടെ ഒരു പ്രധാന പോഷകനദിയായി മാറുന്നു. നീണ്ടുകിടക്കുന്ന ഭാഗങ്ങളിലെ ശീഘ്രഗതിയിലുള്ള ജലപാതങ്ങൾ കാരണമായി ഇവിടെ ജലഗതാഗതം തടയപ്പെട്ടിരിക്കുന്നു. ഉകായാലി നദിയോരത്താണ് പുക്കാൽപ്പാ നഗരം സ്ഥിതിചെയ്യുന്നത്.
Remove ads
വിവരണം
അപൂരിമാക് നദി, എനെ നദി, ടാംബോ നദി എന്നിവയുമായി ചേർന്ന് ഇന്ന് ആമസോൺ നദിയുടെ പ്രധാന ഉറവിടമായി കണക്കാക്കപ്പെടുന്ന ഉകയാലി നദിയ്ക്ക്, നെവാഡോ മിസ്മിയിൽ അപുരിമാക് നദിയുടെ ഉറവിടം മുതൽ ഉകായാലി, മറാനോൻ നദികളുടെ സംഗമസ്ഥാനം വരെ ആകെ 2,669.9 കിലോമീറ്റർ (1,659.0 മൈൽ) നീളമുണ്ട്:
- അപുരിമാക് നദി (ആകെ നീളം): 730.7 കി.മീ (454.0 മൈൽ)
- ഏനെ നദി (ആകെ നീളം): 180.6 കി.മീ (112.2 മൈൽ)
- ടാംബോ നദി (ആകെ നീളം): 158.5 കി.മീ (98.5 മൈൽ)
- ഉകയാലി നദി (ടാംബോ നദിയുമായി സംഗമിക്കുന്നതുമുതൽ മറാനോണുമായി സംഗമിക്കുന്നതുവരെ): 1,600.1 കി.മീ (994.3 മൈൽ)
Remove ads
പര്യവേക്ഷണം
ഉകായാലി നദി ആദ്യം സാൻ മിഗ്വേൽ എന്നും പിന്നീട് ഉകായാലി, ഉകയാരെ, പോറോ, അപു-പോറോ, കൊക്കാമ, റിയോ ഡി കുസ്കോ എന്നിങ്ങനെയും അറിയപ്പെട്ടു. പെറു നദി പര്യവേക്ഷണം ചെയ്യുന്നതിനായി നിരവധി ചെലവേറിയതും സമർത്ഥവുമായ ഏതാനും പര്യവേഷണങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. അവയിലൊരു പര്യവേക്ഷണം (1867) ലിമയിൽ നിന്ന് 380 കിലോമീറ്റർ (240 മൈൽ) അകലെ എത്തിയതായി അവകാശപ്പെടുകയും കൂടാതെ "നാപ്പോ" എന്ന ചെറിയ ആവിക്കപ്പൽ പച്ചീഷ്യ നദിയുമായുള്ള ജംഗ്ഷനു മുകളിലായി 124 കിലോമീറ്റർ (77 മൈൽ) വരെയും തുടർന്ന് ഉകയാലി നദി ആമസോണുമായി സംഗമിക്കുന്ന സ്ഥലത്ത് നിന്ന് ഏകദേശം 1,240 കിലോമീറ്റർ (770 മൈൽ) അകലെയുള്ള ടാംബോ നദി വരെയും പ്രക്ഷുബ്ദമായ പ്രവാഹങ്ങളിലൂടെ സഞ്ചരിച്ചു. തുടർന്ന് "നാപ്പോ" ഉറുബാംബ നദിയുടെ ടാംബോ നദിയുമായുള്ള സംഗമസ്ഥാനത്തു നിന്ന് 56 കിലോമീറ്റർ (35 മൈൽ) മുകളിലേക്ക്, അതായത് കുസ്കോ നഗരത്തിൽ നിന്ന് 320 കിലോമീറ്റർ (200 മൈൽ) വടക്കുള്ള ഒരു ബിന്ദുവിലേയ്ക്ക് സഞ്ചരിച്ചു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads