പെറു

From Wikipedia, the free encyclopedia

പെറു
Remove ads

പടിഞ്ഞാറൻ ദക്ഷിണ അമേരിക്കയിലെ ഒരു രാജ്യമാണ് പെറു (സ്പാനിഷ്: Perú). റിപ്പബ്ലിക്ക് ഓഫ് പെറു എന്നാണ് ഔദ്യോഗിക നാമം. വടക്കുഭാഗം ഇക്വഡോർ, കൊളംബിയ, കിഴക്ക് ബ്രസീൽ, തെക്കുകിഴക്ക് ബൊളീവിയ, തെക്ക് ചിലി, എന്നീ രാജ്യങ്ങളും പടിഞ്ഞാറ് ശാന്തസമുദ്രം എന്നിവയാണ് അതിർത്തികൾ.

വസ്തുതകൾ റിപ്പബ്ലിക്ക് ഓഫ് പെറുRepública del Perú (in Spanish), തലസ്ഥാനം ...

ലോകത്തിലെ പുരാതന ജനസംസ്കൃതികളിലൊന്നായ നോർത്തെ ചിക്കൊ നാഗരികതയുടെ (Norte Chico civilization) ആസ്ഥാനമായിരുന്നു പെറു ഭൂപ്രദേശം, അതുപോലെ ഇൻക സാമ്രാജ്യവും ഇവിടെയായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ സ്പാനിഷ് സാമ്രാജ്യം ഈ മേഖല പിടിച്ചടക്കുകയും വൈസ്രോയി ഭരണം നടപ്പാക്കുകയും ചെയ്യുകയായിരുന്നു, ഇതിൽ തെക്കേ അമേരിക്കയിലെ ഭൂരിഭാഗം കോളനികളും ഉൾപ്പെട്ടിരുന്നു. 1821 ൽ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം തുടർച്ചയായ രാഷ്ട്രീയവും സാമ്പത്തികവുമായ് അസ്വാസ്ഥ്യങ്ങൾക്ക് ഈ രാജ്യം സാക്ഷ്യം വഹിക്കുകയുണ്ടായി.

ഇരുപത്തഞ്ച് മേഖലകളാക്കി തിരിച്ച പ്രാതിനിത്യ ജനാധിപത്യ റിപബ്ലിക്ക് (representative democratic republic) ആണ് പെറു. ഭൂമിശാസ്ത്രപരമായി വ്യത്യസ്ത ഭൂമേഖലകൾ പെറുവിലുണ്ട്, ശാന്തസമുദ്ര തീരത്തെ വരണ്ട സമതലങ്ങൾ, ആന്തെസ് പർവ്വതനിരയിലെ ഉയർന്ന പർവ്വതങ്ങൾ, ആമസോൺ നദീതട മേഖലയിലെ ഉഷ്ണമേഖലാ മഴക്കാടുകൾ എന്നിവ അവയിൽപ്പെടുന്നു. ശരാശരി മാനവ വികസന സൂചികയോടു കൂടിയതും 40 ശതമാനം ദാരിദ്ര്യ നിരക്കോടുകൂടിതുമായ വികസ്വര രാഷ്ട്രമാണ് പെറു. കൃഷി, മൽസ്യബന്ധനം, ഖനനം, വസ്ത്രനിർമ്മാണം എന്നിവയാണ് പ്രധാന വരുമാന മേഖലകൾ.

ഏകദേശം 2.9 കോടി ആണ് പെറുവിലെ ജനസംഖ്യ. ഏഷ്യൻ, യൂറോപ്പ്യൻ, അമെരിന്ത്യൻ (Amerindians) വംശജരായ ജനങ്ങൾ പെറുവിലുണ്ട്. സ്പാനിഷ് ആണ് പ്രധാന സംസാരഭാഷയെങ്കിലും ക്വെച്ചുവാ (Quechua) തുടങ്ങിയ മറ്റ് പ്രദേശികഭാഷകളും ഉപയോഗത്തിലുണ്ട്. ഈ വ്യത്യസ്ത സംസ്കാരങ്ങളുടെ പൈതൃകങ്ങൾ കൂടിച്ചേരൽ കല, ഭക്ഷണരീതികൾ, സാഹിത്യം, സംഗീതം തുടങ്ങിയ മേഖലകളിലെ വൈവിധ്യങ്ങൾക്ക് കാരണമായിത്തീർന്നിരിക്കുന്നു.

Remove ads

നാമചരിത്രം

1522 ൽ സ്പാനിഷ് കുടിയേറ്റക്കാർ യൂറോപ്പ്യന്മാർക്ക് അറിയാത്ത "പുതിയ ലോകത്തിന്റെ" ഏറ്റവും തെക്കുഭാഗത്ത് എത്തിയപ്പോൾ പനാമയിലെ സാൻ മിഗ്വെൽ ഉൾക്കടൽ പ്രദേശം ഭരിച്ചിരുന്ന ബിറു (Birú) എന്ന ഭരണാധികാരിയുടെ പേരിൽ നിന്നാണ് പെറു എന്ന പേരിന്റെ ഉൽഭവം.[1][2] ഫ്രാൻസിസ് പിസാറോവിന്റെ (Francisco Pizarro) നേതൃത്വത്തിൽ വീണ്ടും തെക്കുവശത്തേക് കുടിയേറ്റം വ്യാപിപിച്ചപ്പോൾ ആ പ്രദേശങ്ങളെ ബിറു എന്നോ പെറു എന്നോ വിളിക്കുകയായിരുന്നു.[3] 1529 ൽ സ്പാനിഷ് രാജഭരണം ഇതിന് നിയമപരമായ അംഗീകാരം നൽകുകയും, പുതുതായി കണ്ടെത്തിയ ഇൻക സാമ്രാജ്യം പെറുവിന്റെ ഒരു പ്രവിശ്യയായി ഉൾപ്പെടുത്തുകയും ചെയ്തു.[4] സ്പാനിഷ് ഭരണത്തിൻ കീഴിൽ വൈസ്രോയി ഭരണമായിരുന്നു രാജ്യത്തുണ്ടായിരുന്നത്, പെറുവിയൻ സ്വാതന്ത്ര്യസമരത്തിനു ശേഷം റിപബ്ലിക്ക് ഓഫ് പെറു ആയിതീർന്നു.

Remove ads

ചരിത്രം

ബി.സി. 9000 മുതലേ പെറു ഭൂപ്രദേശത്ത് മനുഷ്യന്റെ സാന്നിദ്ധ്യമുണ്ടായിരുന്നതായി സൂചനകളുണ്ട്. 3000 ബി.സിക്കും 1800 ബി.സിക്കും ഇടയിലായി നോർത്തെ ചിക്കൊ നാഗരികത ശാന്ത സമുദ്ര തീരത്ത് പടർന്ന പന്തലിച്ചിരുന്നു. ഇതിനെ തുടർന്ന് ഷാവിൻ (Chavin), പരാകാസ് (Paracas), മൊഷിക (Mochica), നാസ്ക (Nazca), വാരി (Wari), ഷിമു (Chimú) തുടങ്ങിയ പുരാതന സംസ്കൃതികളും നിലവിൽ വന്നു. പതിനഞ്ചാം നൂറ്റാണ്ടോടു കൂടി ഇൻ‌കകൾ പ്രബല ശക്തിയായി ഉയർന്നു വരികയും ഒരു നൂറ്റാണ്ടിനുള്ളിൽ പൂർവ്വ കൊളംബിയൻ അമേരിക്കയിലെ ഏറ്റവും വലിയ സാമ്രാജ്യമായി മാറുകയും ചെയ്തു. ആന്തിയൻ താഴ്വരകളിലെ സമൂഹങ്ങൾ പ്രധാനമായും ജലസേചനത്തെ അടിസ്ഥാമാക്കിയുള്ള കൃഷിയെ ആശ്രയിച്ചുള്ളവയായിരുന്നു, ഒട്ടകം വളർത്തൽ, ഭൂമി തട്ടുതട്ടാക്കിയുള്ള കൃഷി, മീൻപിടുത്തം എന്നിവയും പ്രധാന്യമുള്ളവയായിരുന്നു. ഈ സമൂഹങ്ങൾ സാധനങ്ങൾ പരസ്പരം കൈമാറ്റം ചെയ്തായിരുന്നു നിലനിന്നിരുന്നത്, പണം, വാണിജ്യം തുടങ്ങിയവയെ കുറിച്ച് അറിവുണ്ടായിരുന്നില്ല.

Thumb
മാച്ചു പിക്‌ച്ചു - പെറുവിലെ ഇൻകാ വർഗ്ഗക്കാർ 1460-നോടടുത്തു നിർമ്മിച്ചത്.

1532 ൽ ഫ്രാൻസിസ്കൊ പിസാറൊയുടെ നേതൃത്വത്തിലുള്ള കുടിയേറ്റക്കാർ (ഇവർ conquistadors എന്നു വിളിക്കപ്പെടുന്നു) ഇൻകൻ സാമ്രാജ്യധിപനായിരുന്ന അതഹുവല്പയെ (Atahualpa) പരാജയപ്പെടുത്തി. പത്തുവർഷത്തിനു ശേഷം സ്പാനിഷ് രാജവംശം ഇവിടെ വൈസ്രോയി ഭരണം ഏർപ്പെടുത്തുകയും ചെയ്തു, ഇതിനു കീഴിൽ തെക്കേ അമേരിക്കൻ കോളനികളിലെ ഭൂരിഭാഗവും ഉൾപ്പെട്ടിരുന്നു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads