എം.ബി.ബി.എസ്.

From Wikipedia, the free encyclopedia

Remove ads

എം.ബി.ബി.എസ് ബിരുദം

ഇന്ത്യയടക്കം ബ്രിട്ടിഷ് വിദ്യാഭ്യാസ രീതി സമ്പ്രദായികമായി പിന്തുടർന്നു പോരുന്ന രാജ്യങ്ങളിലെ അടിസ്ഥാന വൈദ്യബിരുദമാണ് എം.ബി.ബി.സ്. അഥവാ Bachelor of Medicine, Bachelor of Surgery. ലത്തീൻ ഭാഷയിലെ Medicinae Baccalaureus, Baccalaureus Chirurgiae എന്നതിൽ നിന്നും തുടങ്ങിയ ഈ ബിരുദനാമം ഇന്ന് MBBS, MBChB, MBBCh, MB BChir, BM BCh , BMBS എന്നിങ്ങനെയുള്ള വിവിധങ്ങളായ ചുരുക്കെഴുത്തിൽ വിവിധ രാജ്യങ്ങളിൽ അറിയപ്പെടുന്നു. അമേരിക്കൻ വിദ്യാഭ്യാസ രീതി പിന്തുടരുന്ന രാജ്യങ്ങളിലെ തത്തുല്യമായ അടിസ്ഥാന വൈദ്യബിരുദം എം.ഡി MD Doctor of medicine ആണ്.

Remove ads

ഇന്ത്യയിൽ

ഇന്ത്യയിലെ വൈദ്യ വിദ്യാഭ്യാസ സഥാപനങ്ങൾ നൽകുന്ന ഒരേയൊരു അടിസ്ഥാന വൈദ്യ ബിരുദമാണ് എം.ബി.ബി.എസ്. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകാരമുള്ള വൈദ്യവിദ്യാഭ്യാസ സഥാപനങ്ങളാണ് എം.ബി.ബി.എസ് ബിരുദത്തിനായി വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത്. ബിരുദം നൽകുന്നത് വിവിധ സർവ്വകലാശാലകൾ ആയിരിക്കും.

നാലര വർഷത്തെ പഠനവും, ഒരു വർഷത്തെ ആശുപത്രി പരിശീലനവും (ഇന്റേൺഷിപ്പ്, ഹൗസ് സർജൻസി) അടങ്ങുന്നതാണ് അടിസ്ഥാന ബിരുദ പ്രക്രിയ.

പാഠ്യവിഷയങ്ങൾ.

വൈദ്യ പാഠ്യപദ്ധതി രണ്ടായി തരംതിരിച്ചിരിക്കുന്നു.

  • ആശുപത്രിയേതരം (non clinical)
  • ആശുപത്രി അധിഷ്ഠിതവും (clinical subjects)

വൈദ്യ പഠനത്തിന്റെ ആദ്യ വർഷങ്ങളിൽ ആടിസ്ഥാന ശാസ്ത്രങ്ങ ളായിരിക്കും ഊന്നൽ നൽകുക.Basic sciences .

അടിസ്ഥാന വൈദ്യശാസ്ത്ര വിഷയങ്ങൾ

ക്ലിനിക്കൽ വിഷയങ്ങൾ

  • ഒഫ്ത്താൽമോളജി
  • ഇ.എൻ.ടി
  • പിഡിയാട്രിക്സ് (ശിശുരോഗം)
  • മെഡിസിൻ (പൊതുവദ്യം)
  • സർജറി (ശസ്ത്രക്രിയ സംബന്ധം)
  • ഗൈനക്കോളജി / ഒബ്സ്റ്റട്രിക്സ്
  • ഫോറൻസിക്ക് മെഡിസിൻ (നിയമ/വ്യവഹാര പഠനം)
  • കമ്മ്യൂണിറ്റി മെഡിസിൻ?സോഷ്യൽ &പ്രിവന്റീവ് മെഡിസിൻ (സാമൂഹിക വൈദ്യം/രോഗപ്രതിരോധ പഠനം)
  • സൈക്കിയാട്രിക്സ്. ( മനോരോഗ പഠനം)
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads