എൽഗോൺ പർവ്വതം

From Wikipedia, the free encyclopedia

എൽഗോൺ പർവ്വതം
Remove ads

ആഫ്രിക്കയിലെ ഉഗാണ്ട, കെനിയ എന്നീ രാജ്യങ്ങളുടെ അതിർത്തിയിലുള്ള ഒരു മൃതാവസ്ഥയിലുള്ള ഒരു അഗ്നിപർവ്വതമാണ് എൽഗോൺ പർവ്വതം.[3] കിസുമു എന്ന സ്ഥലത്തിന്റെ ഉത്തരഭാഗത്തും കിതാലെയുടെ പടിഞ്ഞാറുമായാണിതു കാണപ്പെടുന്നത്. ഉഗാണ്ടയ്ക്കകത്താണ് ഈ പർവ്വതത്തിന്റെ കൊടുമുടിയായ വാഗാഗൈ സ്ഥിതിചെയ്യുന്നത്.[1][4] 4,321 മീ. (14,177 അടി) ഉള്ള എൽഗോൺ പർവ്വത്തിനു ഉയരത്തിൽ ആഫ്രിക്കയിലെ പതിനേഴാമതു സ്ഥാനമാണുള്ളത്. ഈ നിർജ്ജീവ അഗ്നിപർവ്വതത്തിനു 240 ലക്ഷം വർഷത്തെ പഴക്കം ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു. ഇതാണ് കിഴക്കൻ ആഫ്രിക്കയിലെ ഏറ്റവും പഴയ മൃതാവസ്ഥയിലുള്ള അഗ്നിപർവ്വതം.[5] ഇത് 3,500 ചതുരശ്ര കിലോമിറ്റർ പ്രദേശത്താണ് നിലകൊള്ളുന്നത്.

വസ്തുതകൾ എൽഗോൺ പർവ്വതം, ഉയരം കൂടിയ പർവതം ...
Thumb
Koitobos peak, Kenya
Thumb
Mount Elgon (left center) is located on the Uganda-Kenya border, in Western Province, north of Kakamega, west of Kitale.
See also Mount Elgon District
Remove ads

ഭൗതിക ഘടന

കിഴക്കൻ ഉഗാണ്ടയുടെയും പടിഞ്ഞാറൻ കെനിയയുടെയും അതിർത്തിയിലുള്ള ഈ അഗ്നിപർവ്വതം, ഒറ്റയ്ക്കു നിലകൊള്ളുന്നു. ഇതിന്റെ വ്യാസം 80 കിലോമീറ്ററും ഉയരം ചുറ്റുപാടുമുള്ള പീഠഭൂമിയിൽനിന്നും 3,070 മീറ്ററും (10,070 ft) ആകുന്നു. ഇതിന്റെ ഉയരങ്ങളിൽ ഉള്ള തണുത്ത കാലാവസ്ഥ വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങൾക്കു ജീവിക്കാൻ ഉതകുന്നതാണ്.

എൽഗോൺ പർവ്വതത്തിന് 5 പ്രധാന കൊടുമുടികൾ ഉണ്ട്:

  • വാഗാഗായ്
  • സുദെക്ക്
  • കൊയൊത്തൊബോസ്
  • മുബിയി
  • മസാബ

പേര്

മസായി ഗോത്രജനതയും ബമസാബ ഗോത്രവും വ്യത്യസ്ത പെരുകളിലാണ് ഈ പർവ്വതത്തെ വിളിച്ചുവരുന്നത്.

സസ്യലതാദികൾ

ചില അത്യപൂർവ്വ സസ്യങ്ങൾ ഇവിടെ വളരുന്നുണ്ട്. Ardisiandra wettsteinii, Carduus afromontanus, Echinops hoehnelii, Ranunculus keniensis, and Romulea keniensis.[6] എന്നിവയാണ് അവയിൽ ചിലവ.

പ്രാദേശിക ജനവിഭാഗങ്ങൾ

എൽഗോൺ പർവ്വതം നാലു ആദിവാസി ജനവിഭാഗങ്ങളുടെ വാസസ്ഥാനമാണ്. ബഗിസു, സപീഞ്ചക്, സബാഓട്ട്, ഒഗീക്ക് എന്നിവരാണവർ. ഇവരെ പൊതുവായി, എന്ദൊറോബോ എന്നു വിളിച്ചുവരുന്നു.[7]

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads