ഓട്ടോ ഹാൻ
From Wikipedia, the free encyclopedia
Remove ads
പ്രശസ്തനായ ഭൌതികശാസ്തജ്ഞനാണ് ഓട്ടോ ഹാൻ. 1879 മാർച്ച് 8 ന് ജെർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ ജനിച്ചു. മാർബർഗ്, മ്യുണിച്ച് എന്നിവിടങ്ങളിലായിരുന്നു ആദ്യകാല പഠനം. 1901-ൽ ഡോക്ടരറ്റ് നേടിയശേഷം മാർബർഗിലെ കെമിക്കൽ ഇൻസ്റിറ്റ്യൂട്ടിൽ ജോലി നോക്കി. ഒന്നാം ലോകമഹായുദ്ധകാലത്ത് രാസായുധ വിദഗ്ദ്ധനായി പ്രവർത്തിച്ചു.

ഒന്നാം ലോകമഹായുദ്ധകാലത്തിനുശേഷം റേഡിയോ ആക്ടിവതയുടെ സാധ്യതകളിലെക്കുള്ള പരീക്ഷണങ്ങളിലേക്ക് ഓട്ടോ ഹാൻ ഇറങ്ങിചെന്നു. 1938-ൽ യുറേനിയത്തിലേക്ക് ന്യുട്രോൻ തൊടുത്തുകൊണ്ട് ഓട്ടോ ഹാനും സ്ട്രാസ്മാനും നടത്തിയ പരീക്ഷണമാന് അണുകേന്ദ്ര വിഘടനം എന്ന പേരിൽ ശാസ്ത്രലോകത്താകമാനം ശ്രദ്ധനേടിയത്. രണ്ടാംലോകമഹായുദ്ധ കാലത്ത് ഓട്ടോഹാൻ അടക്കമുള്ള ശാസ്തജ്ഞരെ ബന്ദികളാക്കി ഇംഗ്ലണ്ടിലേക്ക് കൊണ്ട് പോയി.പിന്നീട് അവിടെവച്ച് അണുബോംബ് ഉണ്ടാക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുകയും ചെയ്തു. 1944 -ൽ ഇദ്ദേഹത്തിന് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. 1968-ൽ ഓട്ടോഹാൻ അന്തരിച്ചു.
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads