ഓപ്പൺജി‌എൽ

From Wikipedia, the free encyclopedia

ഓപ്പൺജി‌എൽ
Remove ads

ദ്വിമാന ത്രിമാന കമ്പ്യൂട്ടർ ഗ്രാഫിക്സുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കുന്നതിനുള്ള പ്രോഗ്രാമിങ്ങ് ഭാഷാ-ഇതര, പ്ലാറ്റ്ഫോം-ഇതര എ.പി.ഐ (ആപ്ലിക്കേഷൻ പ്രോഗ്രാമിങ്ങ് ഇന്റർഫേസ്) തയ്യാറാക്കുന്നതിനുള്ള മാനദണ്ഡമാണ്‌ ഓപ്പൺജി‌എൽ (OpenGL, Open Graphics Library).[3] ഇതിൽ 250 ൽ കൂടുതൽ ഫങ്ങ്ഷൻ കാളുകൾ ഉണ്ട്, അവയുടെ സഹായത്താൽ ലളിതമായ പ്രാഥമിക ഘടകങ്ങൾ ഉപയോഗിച്ച് സങ്കീർണ്ണങ്ങളായ ത്രിമാന രംഗങ്ങൾ തയ്യാറാക്കുവാൻ കഴിയും. 1992 ൽ സിലിക്കൺ ഗ്രാഫിക്സ് കമ്പനിയാണ്‌ ഓപ്പൺജി‌എൽ വികസിപ്പിച്ചെടുത്തത്, കാഡ് (CAD), വെർച്ച്വൽ റിയാലിറ്റി, ശാസ്ത്രീയമായ ചിത്രീകരണങ്ങൾ, ഫ്ലൈറ്റ് സിമുലേഷൻ തുടങ്ങിയവയിൽ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.[4][5] വീഡിയോ ഗെയുമുകളിലും ഓപ്പൺജി‌എൽ ഉപയോഗിക്കുന്നുണ്ട്, മൈക്രോസോഫ്റ്റ് പ്ലാറ്റ്ഫോമുകളിൽ ഇത് ഡിറക്റ്റ്3ഡിയുമായി (Direct3D) മൽസരിക്കുന്നു. ക്രോണോസ് ഗ്രൂപ്പ് എന്ന ലാഭരഹിത സംഘടനയാണ്‌ ഓപ്പൺജി‌എല്ലിനെ നിയന്ത്രിക്കുന്നത്.[6]

വസ്തുതകൾ Original author(s), വികസിപ്പിച്ചത് ...
Remove ads

ഡിസൈൻ

Thumb
ഗ്രാഫിക്സ് പൈപ്പ്ലൈൻ പ്രക്രിയയുടെ ഒരു ചിത്രം

ഓപ്പൺജിഎൽ സ്പെസിഫിക്കേഷൻ 2ഡി, 3ഡി ഗ്രാഫിക്സ് വരയ്ക്കുന്നതിനുള്ള ഒരു അബ്സ്ട്രാക്ട് എപിഐയെക്കുറിച്ച് വിവരിക്കുന്നു. എപിഐ പൂർണ്ണമായും സോഫ്‌റ്റ്‌വെയറിൽ നടപ്പിലാക്കുന്നത് സാധ്യമാണെങ്കിലും, ഇത് മിക്കവാറും അല്ലെങ്കിൽ പൂർണ്ണമായും ഹാർഡ്‌വെയറിൽ നടപ്പിലാക്കാൻ വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ്.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads