കപ്പി

ഒരു ലഘുയന്ത്രം. ഒരു അക്ഷത്തിൽ കറങ്ങുന്ന ചക്രം. From Wikipedia, the free encyclopedia

കപ്പി
Remove ads

അക്ഷത്തിലോ ഒരു നിശ്ചിത അച്ചുതണ്ടിനെയോ ആധാരമാക്കി കറങ്ങുന്ന സംവിധാനത്തിനാണ് കപ്പി എന്നു പറയുന്നതു്. സാധാരണയായി കിണറ്റിൽ നിന്നും വെള്ളം കോരുന്നതിനു കപ്പി ഉപയോഗിക്കാറുണ്ട്. ഒരു കയറോ ചങ്ങലയോ ഒരു ചക്രത്തിന്റെ മുകളിൽ ഓടുമ്പോൾ ഉണ്ടാകുന്ന ചലനമാണ് കപ്പിയുടെ പ്രവർത്തന തത്ത്വം.[1]കറങ്ങുമ്പോൾ ഉണ്ടാകുന്ന ഘർഷണം എപ്പോഴും നിരങ്ങുന്ന ഘർഷണത്തേക്കാൾ കുറവായിരിക്കും, ഈ തത്ത്വമാണ് കപ്പിയുടെ പ്രവർത്തനത്തിനു പിന്നിൽ. ഇതു ഒരു അടിസ്ഥാന ലഘു യന്ത്രത്തിനുള്ള ഉദാഹരണം ആണ്. ഈ അടിസ്ഥാന തത്ത്വമാണ് ഇന്ന് ഭാരമുള്ള വസ്തുക്കൾ ഉയർത്തുവാൻ ഉപയോഗികുന്ന ക്രെയിനിൽ ഉപയോഗിച്ചിരിക്കുന്നത്. ഒരു കപ്പിക്കു പകരം കപ്പികളുടെ ശൃംഖല ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. കപ്പി ഉപയോഗിച്ചു നമ്മൾ പ്രയോഗിക്കുന്ന ശക്തിയുടെ ദിശ മാറ്റുവാൻ കഴിയും.

വസ്തുതകൾ കപ്പി, തരം ...

കപ്പികൾ പല തരമുണ്ട്.

Remove ads

ചിത്രശാല

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads