കബീർ ദാസ്
From Wikipedia, the free encyclopedia
Remove ads
കബീർ ദാസ്(1440–1518[1])(also Kabīra) (Hindi: कबीर, Punjabi: ਕਬੀਰ, Urdu: کبير) ഒരു മുസ്ലീം നെയ്ത്തുകാരൻ ആയിരുന്ന കബീർ ഭാരതത്തിലെ പ്രശസ്തരിൽ പ്രശസ്തനായ കവിയും സർവ്വോപരി സിദ്ധനും ആയിത്തീർന്നു. ഹിന്ദി കവിത്രയങ്ങളിൽ രണ്ടാംസ്ഥാനത്താണു് കബീർദാസ്. അദ്ദേഹത്തിന്റെ കൃതികൾ എല്ലാം ആത്മീയവും യോഗാത്മകവും അഗാധമായ യോഗാനുഭൂതിയിൽ നിന്നുറവെടുത്തവയുമാണ്. ബീജക്,സഖി ഗ്രന്ഥ് ,കബീർ ഗ്രന്ഥാവലി , അനുരാഗ് സാഗർ എന്നിവ അദ്ദേഹത്തിന്റെ രചനകളാണ്.[2]
Remove ads
തത്വചിന്തകൾ
സാമൂഹികമായ വേർതിരിവുകൾക്കും സാമ്പത്തിക ചൂഷണത്തിനുമെതിരേ കബീർ ശബ്ദമുയർത്തി . ദൈവത്തിൽ പരിപൂർണ്ണമായി വിലയം പ്രാപിച്ച് അഗാധഭക്തിയിൽ കൂടി ആ യദാർത്ഥ സ്വരൂപനെ കണ്ടറിയാൻ കബീർ ജനങ്ങളോട് അഭ്യർത്ഥിച്ചു.ഇപ്രകാരമുണ്ടായിരുന്ന ഭക്തിയിൽ മതത്തിനും ജാതിക്കും സ്ഥാനമുണ്ടായിരുന്നില്ല.ഇസ്ലാം മതത്തിന്റെ ഏകദൈവവാദത്തിൽ കൂടി ഹിന്ദുമതത്തിന്റെ ഒരു പുതിയ ആവിഷ്കരണമാണ് കബീർ ലക്ഷ്യമിട്ടിരുന്നത്. സമകാലികനായിരുന്ന രാമാനന്ദ് എന്ന ഭക്തകവിയും കബീറിന്റെ അതേ ചിന്താധാര വച്ചു പുലർത്തി . സകലതും വെടിഞ്ഞു ഈശ്വരനിൽ അഭയം പ്രാപിക്കുവാനുള്ള ഇവരുടെ ആഹ്വാനത്തിന് അന്നത്തെ പരിതഃസ്ഥിതിയിൽ ഒരു പ്രത്യേക അർഥഗൗരവമുണ്ടായിരുന്നു.താൻ ഒരേ സമയം അള്ളാവിന്റെയും ശ്രീരാമന്റെയും സന്തതിയാണെന്നു കബീർ ഉദ്ഘോഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ഗീതകങ്ങൾക്ക് ഉത്തരഭാരതത്തിൽ പ്രചുര പ്രചാരം സിദ്ധിച്ചു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads