കരിംപൊട്ടുവാലാട്ടി

From Wikipedia, the free encyclopedia

കരിംപൊട്ടുവാലാട്ടി
Remove ads

നീലി ചിത്രശലഭ കുടുംബത്തിലെ കരിംപൊട്ടുവാലാട്ടി (Dark Cerulean) ഇതേ കുടുംബത്തിലെ പൊട്ടുവാലാട്ടി (Common Cerulean) ശലഭങ്ങളോട് സാമ്യം ഉള്ളവയാണ്. കാട്ടുവാസിയായ ഈ ശലഭത്തെ പുഴയോരങ്ങളിലെ നനഞ്ഞ പ്രതലങ്ങളിൽ കൂടുതലായി കാണുന്നു. ആൺ ശലഭങ്ങളുടെ ചിറകിനുപരിഭാഗം തിളങ്ങുന്ന ഇരുണ്ട നീലനിറമാണ്, പെൺശലഭത്തിന് മങ്ങിയ നീലനിറവും. ചിറകിന്നടിവശം ഇരുണ്ട തവിട്ടുനിറമാണ്. കൂടാതെ മങ്ങിയ വരകളും കാണാം.ദ്രുതഗതിയിൽ പറക്കുന്ന ഈ ശലഭങ്ങൾക്ക് പൂക്കളിൽ വന്നിരിക്കുന്ന സ്വഭാവം കുറവാണ്.മിക്കവാറും ഇലത്തലപ്പുകളിൽ വിശ്രമിക്കുന്നതായാണ് കാണുന്നത്.[1][2][3][4]

വസ്തുതകൾ കരിംപൊട്ടുവാലാട്ടി (Dark Cerulean), Scientific classification ...

പൂമൊട്ടുകളിലാണ് മുട്ടയിടുന്നത്.മൊട്ടിനുൾവശം തുരന്നുതിന്നുന്ന സ്വഭാവം ഉണ്ട് ലാർവകൾക്ക്.പൂക്കളുടെയോ പൂമൊട്ടുകളുടെയോ ഉൾവശത്താണ് പ്യുപ്പയായി കഴിയുന്നത്.

Remove ads

ചിത്രശാല

ഇതും കൂടി കാണുക

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads