കാനോനിക്കൽ ലിമിറ്റഡ്
From Wikipedia, the free encyclopedia
Remove ads
കാനോനിക്കൽ ലിമിറ്റഡ്.[6] ഉബുണ്ടുവിനും അനുബന്ധ പ്രോജക്ടുകൾക്കുമായി വാണിജ്യ പിന്തുണയും അനുബന്ധ സേവനങ്ങളും വിപണിയിലെത്തിക്കുന്നതിനായി ദക്ഷിണാഫ്രിക്കൻ സംരംഭകനായ മാർക്ക് ഷട്ടിൽവർത്ത് സ്ഥാപിച്ചതും ധനസഹായം നൽകുന്നതുമായ യുകെ ആസ്ഥാനമായുള്ള ഒരു സ്വകാര്യ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ കമ്പനിയാണ്. കാനോനിക്കൽ 30-ലധികം രാജ്യങ്ങളിൽ ജീവനക്കാരെ നിയമിക്കുകയും ലണ്ടൻ, ഓസ്റ്റിൻ, ബോസ്റ്റൺ, ഷാങ്ഹായ്, ബീജിംഗ്, തായ്പേയ്, ടോക്കിയോ, ഐൽ ഓഫ് മാൻ എന്നിവിടങ്ങളിൽ ഓഫീസുകൾ പരിപാലിക്കുകയും ചെയ്യുന്നു.[7][8]

Remove ads
പ്രൊജക്ടുകൾ
കാനോനിക്കൽ ലിമിറ്റഡ് നിരവധി പ്രോജക്ടുകൾ സൃഷ്ടിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. പ്രധാനമായും ഇവ സ്വതന്ത്രവും ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയറും (FOSS) അല്ലെങ്കിൽ സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ഡെവലപ്പർമാരും സംഭാവന ചെയ്യുന്നവരും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ടൂളുകളാണ്. ചില പ്രോജക്‌റ്റുകൾക്ക് ഒരു കോൺട്രിബ്യൂട്ടർ ലൈസൻസ് ഉടമ്പടി ഒപ്പിടേണ്ടതുണ്ട്.
ഓപ്പൺ സോഴ്‌സ് സോഫ്റ്റ്വെയർ

- ഉബുണ്ടു ലിനക്സ്,[9] ഒരു ഡെബിയൻ അധിഷ്‌ഠിത ലിനക്‌സ് വിതരണവും ഗ്നോമും (മുമ്പ് യൂണിറ്റിയുമായി) ഡെസ്‌ക്‌ടോപ്പും
- ഉബുണ്ടു കോർ, ഉബുണ്ടുവിന്റെ ചെറിയ, ട്രാൻസാഷണൽ പതിപ്പ്
- ജിഎൻയു ബസാർ,[10] ഒരു വികേന്ദ്രീകൃത പുനരവലോകന നിയന്ത്രണ സംവിധാനം
- ലോഞ്ച്പാഡ് കോഡ് ബേസിന്റെ ഭാഗമായ പൈത്തണിന്റെ[11] ഒബ്ജക്റ്റ്-റിലേഷണൽ മാപ്പറായ സ്റ്റോം
- ജുജു, ഒരു സർവീസ് ഓർക്കസ്ട്രേഷൻ മാനേജ്മെന്റ് ടൂൾ
- MAAS, ഒരു ബെയർ-മെറ്റൽ സെർവർ പ്രൊവിഷനിംഗ് ടൂൾ
- അപ്സ്റ്റാർട്ട്(Upstart), ഇനിറ്റ്(init)ഡെമണിന് വേണ്ടി ഇവന്റ് അടിസ്ഥാനമാക്കിയുള്ള പകരക്കാരൻ
- ക്വിക്കിലി(Quickly)ലിനക്സിനായി സോഫ്റ്റ്‌വെയർ പ്രോഗ്രാമുകൾ സൃഷ്ടിക്കുന്നതിനുള്ള ഒരു ചട്ടക്കൂട്(framework)
- യുബിക്വിറ്റി, ഇൻസ്റ്റാളർ
- മിർ ഡിസ്പ്ലേ സെർവർ
- 2018 ഡിസംബർ മുതൽ ലഭ്യമായ മൈക്രോകെ8എസ്(MicroK8s)[12]
- സ്നാപ്പി പാക്കേജ് മാനേജർ
- സ്നാപ്പ്ക്രാഫ്റ്റ്(Snapcraft), പാക്കേജിംഗ് സോഫ്‌റ്റ്‌വെയറിനായുള്ള പൈത്തൺ അടിസ്ഥാനമാക്കിയുള്ള ഉപകരണം
- ലോഞ്ച്പാഡ്[13][14] സ്വതന്ത്ര സോഫ്‌റ്റ്‌വെയർ പ്രോജക്റ്റുകൾ തമ്മിലുള്ള സഹകരണം എളുപ്പമാക്കുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന നിരവധി ഘടക വെബ് ആപ്ലിക്കേഷനുകൾ അടങ്ങിയ ഒരു കേന്ദ്രീകൃത വെബ്‌സൈറ്റ്:
- പിപിഎ(PPA), സോഫ്റ്റ്‌വെയർ പാക്കേജുകൾ അപ്‌ലോഡ് ചെയ്യുന്നതിനുള്ള ഒരു പ്രത്യേക സോഫ്‌റ്റ്‌വെയർ ശേഖരം നിർമ്മിക്കുകയും ഒരു എപിടി(APT) ശേഖരമായി പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു,
- ബ്ലൂപ്രിന്റുകൾ, സോഫ്റ്റ്‌വെയറിന്റെ സവിശേഷതകൾ ആസൂത്രണം ചെയ്യുന്നതിനുള്ള ഒരു ഉപകരണം,
- കോഡ്, ബസാർ ബ്രാഞ്ചുകളുടെ ഹോസ്റ്റിംഗ്,
- ഉത്തരങ്ങൾ, സപ്പോർട്ട് ട്രാക്കർ,
- സോഫ്‌റ്റ്‌വെയറിന്റെ പ്രാദേശികവൽക്കരണത്തെ സഹായിക്കുന്നതിനുള്ള ഓൺലൈൻ ഭാഷാ വിവർത്തന ഉപകരണമായ റോസെറ്റ (cf. ദി റോസെറ്റ സ്റ്റോൺ),
- മലോൺ ("ബഗ്സി മലോൺ" പോലെ), മറ്റ് ബഗ് ട്രാക്കറുകളിലേക്ക് ലിങ്ക് ചെയ്യാൻ അനുവദിക്കുന്ന ഒരു കോളാബുറേറ്റീവ് ബഗ് ട്രാക്കർ,
- സോയുസ്(Soyuz), കുബുണ്ടു(Kubuntu), സുബുണ്ടു(Xubuntu)പോലുള്ള ഇഷ്‌ടാനുസൃത-വിതരണങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഒരു ഉപകരണം.
സ്വതന്ത്ര സോഫ്റ്റ്വെയർ
Remove ads
അവലംബം
പുറമേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads