കെയ്റോ
From Wikipedia, the free encyclopedia
Remove ads
ഈജിപ്തിന്റെ തലസ്ഥാനമാണ് കെയ്‌റോ (അറബി: القاهرة
ഇംഗ്ലീഷ് ഉച്ചാരണം: Al-Qāhirah). കെയ്‌റോ എന്ന പദത്തിന്റെ അർത്ഥം വിജയി എന്നാണ്. ആഫ്രിക്കയിലെ ഏറ്റവും വലിയ നഗരമാണിത്.[1]. എ.ഡി. 969-ആമാണ്ടിൽ സ്ഥാപിതമായ ഈ നഗരം നൈൽ നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. ഈ പട്ടണത്തിലും പരിസരങ്ങളിലും കാണുന്ന പൗരാണികാവശിഷ്ടങ്ങൾ ഈ പ്രദേശത്തിന്റെ പുരാതനത്വത്തെ പ്രഖ്യാപിക്കന്നു. കെയ്‌റോവിൽ നിന്നും അധികം ദൂരമല്ലാതെ ജീസ്സേ എന്ന സ്ഥലത്ത് കാണുന്ന ഗംഭീരാകൃതിയിലുള്ള പിരമിഡുകൾ ആയിരക്കണക്കിനു കൊല്ലങ്ങൾക്കുശേഷവും ലോകത്തിലെ മഹാത്ഭൂതമായി നിലകൊള്ളുന്നു. ഇവ ഈജിപ്റ്റിലെ രാജാക്കന്മാരുടെ മൃതശീരം അടക്കം ചെയ്യുന്നതിനായി നിർമ്മിച്ചവയാണ്. കുഫു ചീയോപ്സ് എന്ന രാജാവിന്റെ മൃതദേഹം അടക്കം ചെയ്തിരിക്കുന്ന പിരമിഡാണ് ഇവയിൽ ഏറ്റവും വലിപ്പമുള്ളത്. ഇതിന് ഏകദേശം നൂറ്റിമുപ്പത് മീറ്റർ ഉയരമുണ്ട്. ഇതിന്റെ നാലുവശങ്ങളിലോരോന്നിനും ഏകദേശം ഇരുനൂറ്റിമുപ്പത് മീറ്റർ നീളമുണ്ട്. ഇതിന്റെ നിർമ്മാണത്തിനുപയോഗിച്ചിരിക്കുന്ന ഓരോ കല്ലിന്റെയും വലിപ്പം സന്ദർശകരെ അത്ഭൂതപ്പെടുത്തും. ഒരുലക്ഷം ആളുകൾ ഇരുപത് കൊല്ലങ്ങൾ പണിചെയ്താണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. അനേകം കൊല്ലങ്ങൾക്കുശേഷവും ഈ മഹാത്ഭൂതം അനവധി ആളുകളെ ആകർഷിച്ചുകൊണ്ടേയിരിക്കുന്നു.
ഈജിപ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായ അലക്സാൺട്രിയ നൈൽനദീമുഖത്തുള്ള ഡൽറ്റയുടെ പടിഞ്ഞാറ് ഭാഗത്താണ്. ഈ നഗരത്തിന്റെ സ്ഥാപകൻ മഹാനായ അലക്സാണ്ടർ ചക്ലവർത്തിയായിരുന്നു. അലക്സാണ്ടറുടെ പിൻഗാമികളായ ടോളമി രാജാക്കന്മാർ ഈ നഗരത്തെ ലോകപ്രശസ്തമാക്കിയ ഒരു മഹാഗ്രന്ഥാലയം ഉണ്ടാക്കി. നിർഭാഗ്യവശാൽ കുറെക്കാലത്തിനുശേഷം ഇത് അഗ്നിക്കിരയായിപ്പോയി. അക്കാലത്ത് ഈ നഗരം പ്രശസ്തമായ ഒരു സർവ്വകലാശാലയുടെ ആസ്ഥാനവുമായിരുന്നു. അത്യത്ഭൂതകരമായ ഒരു ദീപസ്തംഭം മറ്റൊരു ടോളമി രാജാവ് നിർമ്മിച്ചു. എന്നാൽ അതിന്റെ അവശിഷ്ടം പോലും ഇന്നില്ല. അലക്സാൺട്രിയ സർവ്വകലാശാലയിലെ പ്രസിദ്ധരായ പണ്ഡിതന്മാർ ഒരു ടോളമി രാജാവിന്റെ നിർദ്ദേശമനുസരിച്ച് ബൈബിളിലെ 'പഴയനിയമം' ഹീബ്റു ഭാഷയിൽ നിന്നും ആദ്യമായി ഗ്രീക്കുഭാഷയിലേയ്ക്ക് വിവർത്തനം ചെയ്യുകുയുണ്ടായി.
Remove ads
ഭൂമിശാസ്ത്രം
വടക്കൻ ഈജിപ്റ്റിൽ (ലോവർ ഈജിപ്റ്റ്) സ്ഥിതിചെയ്യുന്ന കെയ്റൊയുടെ 165 കിലോമീറ്റർ (100 മൈൽ) തെക്ക് മെഡിറ്റനേറിയൻ കടലും,120 കിലോമീറ്റർ പടിഞ്ഞാറ് ഗൾഫ് ഓഫ് സൂയസും, സൂയസ്കനാലും [2]കാണപ്പെടുന്നു. ഈ നഗരം സ്ഥിതിചെയ്യുന്നത് നൈൽ നദീതീരത്തുള്ള ഡെൽറ്റ പ്രദേശത്ത് ആണ്. രണ്ട് ദ്വീപിനോട് ചേർന്ന് നൈൽ നദിയുടെ കിഴക്കൻ തീരത്ത് കാണപ്പെടുന്ന കെയ്റോ 453 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു.[3][4]19-ാംനൂറ്റാണ്ടിന്റെ മധ്യത്തോടെ നൈൽനദിയിൽ അണക്കെട്ട് നിർമ്മിക്കയും ഉപരിതലത്തിൽ ധാരാളം വ്യതിയാനം സംഭവിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി വർഷങ്ങൾ കടന്നുപോയപ്പോൾ നൈൽ സാവധാനം പടിഞ്ഞാറൻ തീരത്തേയ്ക്ക് മാറ്റപ്പെടുകയും ഇന്നത്തെ കെയ്റോ (ഇസ്ലാമിക് കെയ്റോ) നഗരത്തിന്റെ സ്ഥാനം മുക്കറ്റം കുന്നുകളിലേയ്ക്ക് ആകുകയും ചെയ്തു. ഫുസ്റ്റാറ്റ് ആദ്യം നിർമ്മിച്ച 300 വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന കെയ്റോയുടെ സ്ഥാനം നൈൽനദിയ്ക്കടിയിലുമായി തീർന്നു.[5]
Remove ads
കാലാവസ്ഥ
നൈൽ നദിയുടെ താഴ് വരയിൽ സ്ഥിതിചെയ്യുന്ന കെയ്റോയിൽ ഹോട്ട് ഡെസേർട്ട് കാലാവസ്ഥ (കോപ്പൻ ക്ളൈമറ്റ് ക്ളാസ്സിഫിക്കഷൻ) system[6]),ആണ് കണ്ടുവരുന്നത് എങ്കിലും മെഡിറ്റനേറിയൻ കടലിനും നൈൽ ഡെൽറ്റയോടും ചേർന്ന് കിടക്കുന്നതിനാൽ ഉയർന്ന ഈർപ്പമുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. കൂടെ കൂടെ കാറ്റും കൊടുങ്കാറ്റും കാണപ്പെടുന്നതിനാൽ നഗരത്തിൽ മിനെറൽ ഡസ്റ്റ് (സഹാറ ഡസ്റ്റ്) ഉണ്ടാകുന്നു. ചിലപ്പോൾ മാർച്ച് മുതൽ മേയ് വരെ (Khamsin) വായു സുരക്ഷിതമല്ലാത്ത വിധത്തിൽ വരണ്ടതായി മാറുന്നു. മഞ്ഞുകാലത്ത് ഉയർന്ന താപനില14 മുതൽ 22 °C (57 മുതൽ 72 °F) വരെ അനുഭവപ്പെടുന്നു.എന്നാൽ രാത്രികാലങ്ങളിൽ താപനില കുറഞ്ഞ് 11 °C (52 °F), മുതൽ 5 °C (41 °F) വരെയാകുന്നു. വേനൽക്കാലത്തെ ഉയർന്ന താപനില 40 °C (104 °F) കുറഞ്ഞ താപനില 20 °C (68 °F) ആണ് കാണപ്പെടുന്നത്. തണുപ്പുള്ള മാസങ്ങളിലാണ് മഴവീഴ്ച സംഭവിക്കന്നത് എന്നാൽ പെട്ടെന്നുള്ള മഴവീഴ്ച വെള്ളപ്പൊക്കത്തിന് കാരണമാകുന്നു. മഞ്ഞുവീഴ്ച വളരെ അപൂർവ്വമാണ്.[7] ജൂൺ (13.9 °C (57 °F)) മുതൽ ആഗസ്റ്റ് (18.3 °C (65 °F))വരെ വളരെ ഉയർന്ന താപനില അനുഭവപ്പെടുന്നു.
Remove ads
ഇതും കാണുക
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads